ബെംഗളൂരു: നഗരത്തിലെ ഗതാഗത സംവിധാനത്തിലെ ക്രമക്കേടും മോശം ആസൂത്രണവും കാരണം, നഗരത്തിൽട്രാഫിക് കുരുക്ക് മുറുകിക്കൊണ്ടേ ഇരിക്കുന്നു.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പല പൗര–ആക്ടിവിസ്റ്റ്ഗ്രൂപ്പുകളും, എൻജിഒകളും ക്യാമ്പയിനിങ് പ്ലാറ്റ്ഫോമായ ജട്കയും, ബെംഗളൂരു മെട്രോപൊളിറ്റൻ ലാൻഡ്ട്രാൻസ്പോർട്ട് അതോറിറ്റിയെ (ബിഎംഎൽടിഎ) നിയമിക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടുന്നു.
സെപ്റ്റംബർ 13 തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽഅവതരിപ്പിക്കാൻ അവർ ആവശ്യപ്പെടുന്നുണ്ട് .
ഇതിനായി പ്രവർത്തകർ പൊതുജനങ്ങളോട് ‘നിങ്ങളുടെഎംഎൽഎയുമായി ബന്ധപ്പെടുക ‘ എന്ന പ്രചാരണത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ഈ ബില്ലിനെഅനുകൂലിച്ച് സംസാരിക്കാൻ അവരുടെ ജന പ്രതിനിധികളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഈ സംഘടനകളിൽ ജനഗ്രഹം, ബെംഗളൂരു മൂവിംഗ്, സെൻസിംഗ് ലോക്കൽ, വൈറ്റ്ഫീൽഡ് റൈസിംഗ് എന്നിവ ഉൾപ്പെടുന്നു.
ഈ നിയമം വരുന്നതോടെ , ഗതാഗതവുമായ ബന്ധപ്പെട്ട എല്ലാം ഒരു ഏകീകൃത അതോറിറ്റിയായ ബിഎംഎൽടിഎ യുടെ കീഴിലാകും.
നിലവിൽ, ബിഎംടിസി (ബസ്), ബിഎംആർസിഎൽ (മെട്രോ), കർണാടകട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ്, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തുടങ്ങിയ ഒന്നിലധികം സർക്കാർ ഏജൻസികളാണ് ഗതാഗത സൗകര്യങ്ങൾ നിയന്ത്രിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.