മെട്രോ ട്രെയിൻ സർവീസുകൾ: രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെ

ബെംഗളൂരു: ഇന്നു മുതൽ നഗരത്തിലെ മെട്രോ ട്രെയിൻ സർവീസുകൾ രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണിവരെയാണ് സർവീസ് നടത്തുക. തിങ്കൾ മുതൽ വെള്ളി വരെയാണ് സർവീസുകൾ നടത്തുകയെന്നും ശനി ഞായർ ദിവസങ്ങളിൽ സർവീസുകൾ ഉണ്ടായിരിക്കുന്നതല്ല എന്നും നമ്മ മെട്രോ വാക്താവ് അറിയിച്ചു. ജൂൺ 21 മുതൽ ആരംഭിച്ച രണ്ടാം ഘട്ട അടച്ചിടൽ കാലഘട്ടത്തിലും രാവിലെ 7 മണി മുതൽ 11 മണി വരെയും വൈകിട്ട് 3 മണി മുതൽ 6 മണി വരെയും മെട്രോ ട്രെയിൻ സർവീസുകൾ നടത്തിയിരുന്നു. ഇന്ന് മുതൽ…

Read More

സർക്കാർ,സ്റ്റേറ്റ് ബോർഡ് സ്കൂളുകൾ ഇന്നുമുതൽ തുറന്നു പ്രവർത്തനം ആരംഭിക്കുന്നു.

ബെംഗളൂരു : പുതിയ അധ്യയന വർഷത്തെ പാഠ്യ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കുമായി സർക്കാർ, സ്റ്റേറ്റ് ബോർഡ് സ്കൂളുകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തനമാരംഭിക്കും. നിലവിലെ മഹാമാരി സാഹചര്യങ്ങൾ പരിഗണിച്ച് വിദ്യാർത്ഥികൾക്ക് സ്കൂളിൽ ക്ലാസുകൾക്കായി പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വിദ്യാർഥികൾ ക്ലാസുകൾ ഓൺലൈനായി തന്നെ പങ്കെടുക്കണമെന്ന് അധികൃതർ അറിയിക്കുന്നു. സ്കൂളുകളുടെ പ്രവർത്തനം സജീവമാകുന്നതിനും പാഠ്യ വിഷയങ്ങളിൽ ശ്രദ്ധ വർധിപ്പിക്കുന്നതിനും ആയി കോവിഡ് അനുബന്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന അധ്യാപകരെ എത്രയും വേഗം ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഭൂരിപക്ഷം അധ്യാപകരും ഇതുപ്രകാരം ചുമതലകളിൽ നിന്നും ഒഴിവാക്കപ്പെട്ടുവെങ്കിലും…

Read More

നമ്മ മെട്രോ സാധാരണ നിലയിലേക്ക്; ഇന്നു മുതൽ കൗണ്ടറുകളിൽ നിന്ന് ടോക്കൺ നൽകിത്തുടങ്ങി.

ബെംഗളൂരു: ഇന്ന് മുതൽ നഗരത്തിൽ നമ്മ മെട്രോ ഓടി തുടങ്ങും. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ ആയിരിക്കും മെട്രോ സർവീസ് നടത്തുകയ്യെന്നു ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ ബി‌.എം‌.ആർ‌.സി‌.എൽ അഞ്ച് മിനിറ്റ് വ്യത്യസത്തിൽ പരമാവധി സമയം പ്രവർത്തിക്കുമെന്ന് ബി‌.എം‌.ആർ‌.സി‌.എൽ അറിയിച്ചു. തിങ്കൾ മുതൽ വെള്ളി വരെ കൂടുതൽ തിരക്കില്ലാത്ത സമയങ്ങളിൽ 15 മിനിറ്റ് ഇടവേളയിൽ ആയിരിക്കും മെട്രോ സർവീസ് നടത്തുക. വരും ദിവസങ്ങളിലെ ജനത്തിരക്കുകളെ ആശ്രയിച്ചു മെട്രോ സേവനങ്ങളിൽ വ്യത്യാസങ്ങൾ വരുത്താനിടയുണ്ട് . വാരാന്ത്യ കർഫ്യൂ…

Read More

ആരാധനാലയങ്ങൾ തുറക്കുന്ന കാര്യം പരിഗണനയിൽ.

ബെംഗളൂരു : ജൂലൈ 5 ന് ശേഷം ഘട്ടംഘട്ടമായി ക്ഷേത്രങ്ങൾ വീണ്ടും തുറക്കുന്നതിനായി സംസ്ഥാന കോവിഡ് -19 ടാസ്‌ക് ഫോഴ്‌സും മറ്റ് വകുപ്പുകളുമായി ചർച്ച നടത്തുകയാണെന്ന് കർണാടക ഹിന്ദു മത സംഘടനകളുടെ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കോട്ട ശ്രീനിവാസ പൂജാരി ജൂൺ 30 ബുധനാഴ്ച സൂചന നൽകി. ക്ഷേത്രങ്ങൾ വീണ്ടും തുറക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തൊട്ടാകെയുള്ള ഗ്രേഡ് എ ക്ഷേത്രങ്ങൾ വീണ്ടും തുറക്കാൻ സർക്കാർ അനുമതി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. 25 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം നേടുന്ന ക്ഷേത്രങ്ങളിൽ ഗ്രേഡ് ‘എ’…

Read More

ഗൗരി ലങ്കേഷിൻ്റെ കൊലപാതകം;സംസ്ഥാന സർക്കാറിനോട് വിശദീകരണം തേടി.

ബെംഗളൂരു :ഗൗരി ലങ്കേഷ് കൊലപാതകത്തിൽ സംഘടിത കുറ്റകൃത്യങ്ങൾ ഒഴിവാക്കിയതിന് സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി. മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ സഹോദരി കവിതാ ലങ്കേഷ് സമർപ്പിച്ച അപ്പീലിൽ ആണ് കർണാടക സർക്കാരിനോട് സുപ്രീംകോടതി പ്രതികരണം തേടിയത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനുപുറമെ ഒന്നിലധികം സംഘടിത കുറ്റകൃത്യങ്ങൾ നടത്തിയ അമോൽ കേലിന്റെ നേതൃത്വത്തിലുള്ള സിൻഡിക്കേറ്റിന്റെ ഭാഗമാണ് പ്രതി 6-ാം നമ്പർ മോഹൻ നായക് എന്ന് എസ്‌.ഐ.ടി യുടെ അന്വേഷണത്തിൽ വ്യക്തമായി. 2013 ൽ ഡോ. നരേന്ദ്ര ദബോൽക്കർ, 2015 ൽ ഗോവിന്ദ പൻസാരെ കൊലപാതകങ്ങൾ…

Read More
Click Here to Follow Us