ബെംഗളൂരു: രണ്ടു മലയാളികളെ ഹാഷിഷ് ഓയിൽ കൈവശം വെച്ചതിൽ ബംഗളുരുവിൽ വെള്ളിയാഴ്ച അറസ്റ്റുചെയ്തു. രണ്ട് കോടി രൂപയുടെ 4 കിലോ ഹാഷിഷ് ഓയിൽ ഇവരിൽ നിന്ന് കണ്ടെടുത്തു. പ്രതികളെ പിടികൂടിയതായി എസ്.ജി പാളയ പോലീസ് പറഞ്ഞു.
ഹുളിമാവ് നിവാസിയും കോഴിക്കോട് സ്വദേശിയുമായ മുഹമ്മദ് ഇർഫാൻ (24), ഹുളിമാവ് നിവാസിയും മലപ്പുറം സ്വദേശിയുമായ താരി അസീം മുഹമ്മദ് (25) എന്നിവരാണ് പ്രതികൾ. ഇരുവരും നഗരത്തിലെത്തി ഹുളിമാവിൽ ഒരു മുറി വാടകയ്ക്ക് എടുത്തതായി പോലീസ് കമ്മീഷണർ (തെക്കുകിഴക്ക്) ശ്രീനാഥ് മഹാദേവ് ജോഷി പറഞ്ഞു.
പ്രധാന പ്രതി ഇർഫാൻ നേരത്തെ ബേഗൂരിൽ താമസിക്കുകയും വിവിധ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് കേരളത്തിൽ പോയി ഏതാനും മാസങ്ങൾക്ക് മുമ്പ് അസീമിനൊപ്പം നഗരത്തിലേക്ക് മടങ്ങി. നേരത്തെ അറസ്റ്റിലായ മയക്കുമരുന്ന് പെഡലർ ഒനൽകിയ സൂചനയുടെ അഡിഷണത്തിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.