ബെംഗളൂരു: കഴിഞ്ഞ 5 വർഷക്കാലമായി ബെംഗളൂരു മലയാളികൾ അറിഞ്ഞിരിക്കേണ്ട വാർത്തകൾ എല്ലാം ഞൊടിയിടയിൽ ബെംഗളൂരു മലയാളികളുടെ മുന്നിൽ എത്തിച്ചു കൊടുക്കുന്നതിൽ വലിയ ഒരു പങ്ക് വഹിക്കുന്ന ബെംഗളൂരു വാർത്ത എന്ന ഓൺലൈൻ ന്യൂസ് ചാനലിന്റെ ആദ്യ ക്ലബ് ഹൌസ് ചർച്ച ഇന്നലെ നടത്തി. “കോവിഡ് കാലത്ത് ബെംഗളൂരു മലയാളികൾ നേരിടുന്ന യാത്രാ പ്രശ്നങ്ങളും പ്രതിസന്ധികളും” എന്ന വിഷയത്തിൽ ആയിരുന്നു ചർച്ച. രാഷ്ട്രീയ സാമൂഹിക സാസ്കാരിക രംഗത്തിലെ നിരവധി പേര് ചർച്ചയിൽ പങ്കെടുത്തു. നോർക്ക യെ പ്രതിനിധീകരിച്ചു ബാംഗ്ലൂർ നോർക്ക റീജിയണൽ ഹെഡ് ശ്രീമതി റീസ,…
Read MoreDay: 4 July 2021
മുഖ്യമന്ത്രിക്ക് എതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാനുള്ള അപേക്ഷ തള്ളി കോടതി.
ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് തിരിച്ചടിയായി. ജനകീയ പ്രതിനിധി പ്രത്യേക കോടതിയിൽ ശനിയാഴ്ച, യെദിയൂരപ്പക്കെതിരായ അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോകായുക്ത പോലീസ് സമർപ്പിച്ച ‘ബി റിപ്പോർട്ട്’ തള്ളിക്കളയുക മാത്രമല്ല, അന്വേഷണം വീണ്ടും നടത്താൻ ലോകായുക്ത പോലീസിന് നിർദേശം നൽകുകയും ചെയ്തു. ഹൈക്കോടതിയുടെ നിർദേശപ്രകാരം. ഓഗസ്റ്റ് 21 നകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ലോകായുക്ത പോലീസിന് നിർദേശം നൽകി. മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വാസുദേവ റെഡ്ഡി യെദ്യൂരപ്പയ്ക്കെതിരെ ലോകായുക്ത മുമ്പാകെ കേസ് ഫയൽ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ച ‘ബി റിപ്പോർട്ട്’…
Read Moreനഗര ജില്ലയിൽ 3 കോവിഡ് മരണം മാത്രം! കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1564 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 4775 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.02 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 4775 ആകെ ഡിസ്ചാര്‍ജ് : 2773407 ഇന്നത്തെ കേസുകള്‍ : 1564 ആകെ ആക്റ്റീവ് കേസുകള്‍ : 44846 ഇന്ന് കോവിഡ് മരണം : 59 ആകെ കോവിഡ് മരണം : 35367 ആകെ പോസിറ്റീവ് കേസുകള്‍ : 2853643 ഇന്നത്തെ പരിശോധനകൾ…
Read Moreകേരളത്തിൽ ഇന്ന് 12,100 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; 11,551 പേര്‍ക്ക് രോഗമുക്തരായി.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,100 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683, കാസര്‍ഗോഡ് 593, കോട്ടയം 568, പത്തനംതിട്ട 299, വയനാട് 276, ഇടുക്കി 261 എന്നിങ്ങനേയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,047 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 % ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും…
Read Moreനഗരത്തിന്റെ ഹൃദയ ഭാഗത്തെ പെട്രോൾ ബങ്കിൽ വൻ കവർച്ച; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്.
ബെംഗളൂരു: നഗരത്തിലെ ഒരു പെട്രോൾ ബങ്കിൽ ഇരുചക്രവാഹനങ്ങളിൽ എത്തിയ ആറ് പേർ ക്യാഷ് രജിസ്റ്ററിലുണ്ടായിരുന്ന 50,000 രൂപ മോഷ്ടിച്ചു, കർണാടക നിയമനിർമ്മാണ കെട്ടിടമായ വിധാന സൗധയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ ഭാരതി നഗറിലെ കോൾസ് റോഡിൽ ആണ് പെട്രോൾ ബങ്ക് സ്ഥിതി ചെയ്യുന്നത്. ആറ് പേരിൽ നാലുപേരുടെ കയ്യിലും മൂർച്ചയുള്ള വസ്തുക്കളുള്ളതായി പറയപ്പെടുന്നു. ജൂലൈ 3 ന് പുലർച്ചെ 4 മണിയോടെയാണ് ഇവർ പെട്രോൾ സ്റ്റേഷനിൽ എത്തിയതെന്ന് ബിപിസിഎൽ പെട്രോൾ സ്റ്റേഷൻ ഉടമ വിനയ് പറഞ്ഞു. പെട്രോൾ സ്റ്റേഷനിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ…
Read Moreയശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് സർവ്വീസ് പുനരാരംഭിക്കണം; ആവശ്യവുമായി കോഴിക്കോട് എം.പി.
കോഴിക്കോട് : തെക്കൻ മലബാറിൽ നിന്നുള്ള ബെംഗളൂരു മലയാളികളുടെ ഏക ആശയമായ യെശ്വന്ത്പുര – സേലം -കണ്ണൂർ എക്സ്പ്രസ് തീവണ്ടി സർവ്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് എം.പി. എം.കെ.രാഘവൻ റെയിൽവേ ബോർഡിനെ സമീപിച്ചു. തൻ്റെ സോഷ്യൽ മീഡിയ പേജിൽ ആണ് അദ്ദേഹം ഈ വിവരം വെളിപ്പടുത്തിയത് ഫേസ്ബുക്ക് പേജിൽ നൽകിയ സന്ദേശം താഴെ. “ബാംഗ്ലൂരിലേക്കുള്ള മലബാറിലേ യാത്രക്കാരുടെ ഏക ആശ്രയമയിരുന്ന 16528/27 യശ്വന്തപുര-കണ്ണൂര്‍ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കണമെന്നും, 06515/16 ബാംഗ്ലൂര്‍- മാംഗ്ളൂർ-കണ്ണൂര്‍ എക്സ്പ്രസ് ന്റെ സര്‍വ്വീസ് കോഴിക്കോട് വരെ നീട്ടണമെന്നും റെയിൽവേ ബോർഡിന് മുൻപാകെ…
Read Moreസ്വകാര്യ സ്കൂൾ അധ്യാപകർക്ക് 5000 രൂപ വീതം ആശ്വാസ പാക്കേജ്.
ബെംഗളൂരു: സ്വകാര്യ സ്കൂൾ അധ്യാപകർക്കും ജീവനക്കാർക്കും 5000 രൂപവീതം സഹായധനം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 103.47 കോടിരൂപയാണ് സർക്കാർ പാക്കേജിനായി നീക്കിവെച്ചിരിക്കുന്നത്. സംസ്ഥാനത്തെ 22,065 സ്കൂളുകളിലെ 2.06 ലക്ഷം ജീവനക്കാർക്കും അധ്യാപകർക്കും ഇതൊരാശ്വാസമാകും. രണ്ടാം കോവിഡ് തരംഗവും ലോക്ക് ഡൗണും കാരണം വിദ്യാർഥികളിൽനിന്ന് ലഭിക്കുന്ന ഫീസിൽ കുറവുണ്ടായി എന്നവകാശപ്പെട്ട് മാനേജ്മെന്റുകൾ അധ്യാപകരുടെ ശമ്പളം വെട്ടിക്കുറക്കുകയും പിരിച്ചുവിടുകയും മറ്റും നടത്തിയതോടെ ഇവർ കടുത്ത പ്രതിസന്ധിയിലായിരുന്നു. സ്റ്റുഡന്റ്സ് അച്ചീവ്മെന്റ്സ് ട്രാക്കിങ്ങ് സിസ്റ്റം പോർട്ടലിൽ രജിസ്റ്റർ ചെയത അധ്യാപകർക്കും ജീവനക്കാർക്കുമായിരിക്കും സഹായധനം ലഭ്യമാകുകയെന്ന വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. പണം ബാങ്ക്…
Read Moreമലയാളം മിഷൻ പ്രവേശനോത്സവങ്ങളുടെ ഉൽഘാടനം ഇന്ന്.
ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക 2021 ലെ ചാപ്റ്റർ തല പ്രവേശനോത്സവങ്ങളുടെ ഉദ്ഘാടനം ബെംഗളൂരു വെസ്റ്റ് മേഖലാ പ്രവേശനോത്സവത്തോടുകൂടി ജൂലൈ 4 2021, ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഓൺലൈൻ ആയി സംഘടിപ്പിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു. മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് ഉത്ഘാടനം ചെയ്യുന്ന പ്രവേശനോത്സവത്തിൽ കർണാടക ചാപ്റ്റർ പ്രസിഡൻറ് ദാമോദരൻ മാഷ് കുട്ടികൾക്കായി കണിക്കൊന്ന പഠനാരംഭം കുറിക്കുന്നു. നോർക്ക ബെംഗളൂരു ഡെവലപ്മെൻറ് ഓഫീസർ ശ്രീമതി റീസ രഞ്ജിത് ആശംസകൾ നേർന്ന് സംസാരിക്കും . കർണ്ണാടക ചാപ്റ്ററിലെ…
Read Moreകേരളത്തിലേക്ക് 2 തീവണ്ടികൾ കൂടി; യശ്വന്ത്പുര-സേലം-കണ്ണൂർ തീവണ്ടി ഇനിയുമില്ല.
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിലെ ലോക്ക്ഡണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന 2 ട്രെയിനുകൾ കൂടി കേരളത്തിലേക്കുള്ള സർവീസ് പുനരാരംഭിക്കാൻ തയ്യാറെടുക്കുുന്നതായി റെയിൽവേ അറിയിപ്പ്. ബാനസവാടി-എറണാകുളം (06130),ബാനസവാടി-കൊച്ചുവേളി (06320), എന്നീ എക്സ്പ്രസ് ട്രെയിനുകളാണ് പുനരാരംഭിക്കുന്നത്. കൊച്ചുവേളി ട്രെയിൻ ഈ മാസം 9 നും എറണാകുളം തീവണ്ടി ഈ മാസം 6നും ബെംഗളൂരുവിൽനിന്നുള്ള സർവീസ് തുടങ്ങും. കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ട് സംസ്ഥാനങ്ങളിലും കുറവുണ്ടായതോടെ കഴിഞ്ഞമാസം കെ.എസ്.ആർ. ബെംഗളൂരു-എറണാകുളം (02677), മൈസൂരു-കൊച്ചുവേളി (06315) സ്പെഷ്യൽ ട്രെയിനുകൾ പുനരാരംഭിച്ചിരുന്നു. അതേ സമയം വടക്കൻ കേരളത്തിലേക്ക് സർവ്വീസ് നടത്തിയിരുന്ന യശ്വന്ത്പുര-സേലം-കണ്ണൂർ എക്സ്പ്രസ് എന്ന്…
Read More