ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 10959 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.20246 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 06.68 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 20246 ആകെ ഡിസ്ചാര്‍ജ് : 2480411 ഇന്നത്തെ കേസുകള്‍ : 10959 ആകെ ആക്റ്റീവ് കേസുകള്‍ : 215525 ഇന്ന് കോവിഡ് മരണം : 192 ആകെ കോവിഡ് മരണം : 32291 ആകെ പോസിറ്റീവ് കേസുകള്‍ : 2728248 ഇന്നത്തെ പരിശോധനകൾ…
Read MoreDay: 9 June 2021
സംസ്ഥാനത്തെ കോളേജുകളിൽ ഈ വർഷം കൂടുതൽ യുജി സീറ്റുകൾ.
ബെംഗളൂരു: രണ്ടാം വർഷ പി യു വിൽ നിന്ന് ഈ വർഷം മുഴുവൻ വിദ്യാർത്ഥികളും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നതോടെ സംസ്ഥാനത്തൊട്ടാകെയുള്ള ബിരുദ കോഴ്സുകൾക്ക് കോളേജുകളിൽ ഇപ്പോൾ ലഭ്യമായ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നു. പി യു വിൽ എല്ലാവരും യോഗ്യത നേടുന്നതോടെ സീറ്റുകളുടെ ആവശ്യകതയിൽ 30 ശതമാനം വർദ്ധനവ് ഉണ്ടാകും എന്നാണ് കണക്കാക്കുന്നത്. ഈ വർഷം രണ്ടാം പി.യു.സിയിൽ നിന്ന് 30 ശതമാനത്തിൽ കൂടുതൽ വിദ്യാർത്ഥികൾ യോഗ്യത നേടിയതിനാൽ രണ്ട് ലക്ഷം കുട്ടികൾ കൂടി വിവിധ ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനം പ്രതീക്ഷിക്കുന്നുണ്ട്. ഇതനുസരിച്ച്, സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ കോളേജുകളിലെ സീറ്റുകളുടെയും വിദ്യാർത്ഥികളുടെയും…
Read Moreമദ്യക്കടത്ത് വ്യാപകം; നാട്ടിലേക്ക് മദ്യം കടത്തിയ മലയാളികൾ പിടിയിൽ
ബെംഗളൂരു: സംസ്ഥാനത്ത് നിന്ന് നാട്ടിലേക്ക് മദ്യം കടത്തിയ മലയാളികൾ പിടിയിൽ. ചട്ടഞ്ചാല്‍ തെക്കില്‍ സ്വദേശി അബ്ദുറഹ്മാനെ(50) ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി.കെ. മണി അറസ്റ്റ് ചെയ്തു. കൊളവയലിലെ ഫാത്തിമ ക്വാര്‍ട്ടേഴ്സിനു മുറിയില്‍ വില്പനക്കായി സൂക്ഷിച്ച 180 മില്ലി ലിറ്ററിെന്റ 1005 പാക്കറ്റ് കര്‍ണാടക നിര്‍മിത വിദേശമദ്യമാണ് പിടികൂടിയത്. മറ്റൊരു റെയ്ഡിൽ കാഞ്ഞങ്ങാട് സ്വദേശി നിതീഷിനെതിരെ (32) അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാൽ തത്സമയം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. കാറില്‍ കടത്തിക്കൊണ്ടുപോയ 179.16 ലിറ്റര്‍ കര്‍ണാടക മദ്യമാണ് എക്സൈസ് സംഘം തിങ്കളാഴ്ച രാത്രി പിടികൂടിയത്. രഹസ്യവിവരത്തിെന്റ അടിസ്ഥാനത്തില്‍…
Read Moreനഗരത്തിലെ കോവിഡ് മരണസംഖ്യ 52 ദിവസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിൽ
ബെംഗളൂരു: നഗരത്തിലെ കോവിഡ് മരണസംഖ്യ 52 ദിവസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിൽ. ചൊവ്വാഴ്ച പുറത്ത് വന്ന റിപ്പോർട്ട് പ്രകാരമാണ് ഇത്. നഗരത്തിൽ ഇന്നലെ കോവിഡ് ബാധിച്ച് 44 പേരാണ് മരിച്ചത്. തിങ്കളാഴ്ച ഇത് 199 ആയിരുന്നു. ഇതിന് മുൻപ് ഏപ്രിൽ 17നാണ് കുറഞ്ഞ മരണസംഖ്യ റിപ്പോർട്ട് ചെയ്തത്. 43 പേരായിരുന്നു അന്ന് മരിച്ചത്. അതേസമയം വീടുകളിൽ ഐസോലേഷനിൽ കഴിയുന്ന കോവിഡ് രോഗികളുടെ മരണനിരക്ക് നഗരത്തിൽ കുത്തനെ വർധിക്കുന്നുണ്ട്. ജൂൺ രണ്ടിലെ കണക്കനുസരിച്ച് 1566 രോഗികളാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ മരിച്ചത്. മേയ് 21-ന് ഇത്…
Read Moreതമിഴ്നാട്ടിലേക്ക് ഹൊസൂർ വഴി മദ്യക്കടത്ത്; അതിർത്തിയിൽ പിടിച്ചത് 120 വാഹനങ്ങൾ
ബെംഗളൂരു: ലോക്ഡൗണിനെ തുടർന്ന് തമിഴ്നാട്ടിൽ മദ്യവിൽപ്പന കേന്ദ്രങ്ങൾ അടച്ചതോടെ സംസ്ഥാനത്ത് നിന്ന് തമിഴ്നാട്ടിലേക്ക് മദ്യക്കടത്ത് സജീവം. അതിർത്തിയിലുള്ള ഹൊസൂരിൽ പോലീസ് നടത്തിയ വാഹന പരിശോധനകളിൽ കഴിഞ്ഞ ഒരു മാസത്തിനകം 40 ലക്ഷം രൂപ വിലമതിക്കുന്ന മദ്യം പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ 120 വാഹനങ്ങളും പിടിച്ചെടുത്തു. മദ്യംകടത്താൻ ഉപയോഗിച്ച 40 കാറുകളും 80 ഇരുചക്ര വാഹനങ്ങളുമാണ് പിടിച്ചെടുത്തത്. അന്തർസ്സംസ്ഥാന യാത്രയ്ക്ക് തമിഴ്നാട് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ചരക്ക് വാഹനങ്ങൾക്കും അടിയന്തര ആവശ്യങ്ങൾക്കുള്ള യാത്രയ്ക്കും അനുമതിയുണ്ട്. പച്ചക്കറി വാഹനങ്ങളായിരുന്നു കൂടുതലായും അതിർത്തികടന്ന് എത്തിയിരുന്നത്. പച്ചക്കറികൾക്കൊപ്പം മദ്യം കടത്തുന്നത്…
Read Moreലോക്ക്ഡൗൺ കാലത്ത് നാഗർഹൊളെ വനമേഖലയിൽ നിന്ന് പകർത്തിയ കിടിലൻ വീഡിയോ കാണാം.
ബെംഗളൂരു :കർണാടകയിലെ പ്രധാനപ്പെട്ട റിസർവ് വനമായ നാഗർ ഹോളെയിൽ നിന്ന് ലോക്ക് ഡൗൺ കാലത്ത് പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കർണാടക വിനോദ സഞ്ചാര വകുപ്പാണ് ഈ 6 മിനിറ്റ് സമയമുള്ള വീഡിയോ പുറത്തിറക്കിയത്. പുളളിപ്പുലിയും കടുവയും കരിമ്പുലിയും മാനും മയിലും ആനയുമെല്ലാം ആവാസവ്യവസ്ഥയിൽ സ്വതന്ത്ര്യമായി വിഹരിക്കുന്ന വീഡിയോ താഴെ ആസ്വദിക്കാം.
Read Moreനാലോ അഞ്ചോ ഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ മാറ്റുവാൻ സംസ്ഥാന സർക്കാർ.
ബെംഗളൂരു: നാലോ അഞ്ചോ ഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ മാറ്റുവാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത് എന്ന് റവന്യൂ മന്ത്രി ആർ അശോക ബുധനാഴ്ച പറഞ്ഞു. ആരംഭത്തിൽ, നിലവിലുള്ള ഷോപ്പിംഗ് സമയം ഉച്ചയ്ക്ക് 12 മണി വരെ നീട്ടുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട് കൂടാതെ, വ്യായാമത്തിനായി ആളുകളെ പാർക്കുകൾ സന്ദർശിക്കാൻ അനുവദിക്കുന്നതും പരിഗണിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു. നിംഹാൻസ് കൺവെൻഷൻ സെന്ററിൽ ശിശുരോഗവിദഗ്ദ്ധർക്കായി ബിബിഎംപി സംഘടിപ്പിച്ച വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി ആർ അശോക ഇക്കാര്യം അറിയിച്ചത്. ദിവസേനയുള്ള കേസുകൾ കണക്കിലെടുത്ത് 4 മുതൽ 5 ഘട്ടങ്ങളിലായി അൺലോക്ക് ചെയ്യാൻ സർക്കാർ ആലോചിക്കുന്നുണ്ട്. കോവിഡ് കേസുകൾ ഇനിയും കുറയേണ്ടതിനാൽ ഒറ്റയടിക്ക് തുറക്കരുത്. ഘട്ടം ഘട്ടമായുള്ള അൺലോക്ക് പ്രക്രിയയെക്കുറിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ തീരുമാനിക്കും എന്നും മന്ത്രിപറഞ്ഞു. ബെംഗളൂരുവിൽ നിലവിൽ രണ്ടായിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരു സാധാരണ ജീവിതം ലഭിക്കണമെങ്കിൽ പ്രതിദിനം കേസുകൾ 500 ആയി കുറയണം എന്നും ബെംഗളൂരുവിലെ കോവിഡ് 19 കണക്കുകൾ ചൂണ്ടിക്കാണിച്ച് അശോക പറഞ്ഞു.
Read Moreകോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാൻ സർക്കാരിന്റെ വമ്പൻ പദ്ധതികൾ
ബെംഗളൂരു: സംസ്ഥാനത്ത് മൂന്നാംഘട്ട കോവിഡ് വ്യാപനം മുന്നിൽക്കണ്ട് സർക്കാർ 1500 കോടി രൂപ ചെലവിട്ട് ജില്ലാ, താലൂക്ക് ആശുപത്രികളിലെ സൗകര്യങ്ങൾ വർധിപ്പിക്കും. കോവിഡ് മൂന്നാംതരംഗം ചെറുക്കുന്നതിനായി സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ സൗകര്യങ്ങൾ വർധിക്കണമെന്ന് നേരത്തേ കോവിഡ് സാങ്കേതിക സമിതിയും സർക്കാരിന് നിർദേശം നൽകിയിരുന്നു. ആശുപത്രി കിടക്കകൾ വർധിപ്പിക്കുക, ഐ.സി.യു. സൗകര്യങ്ങൾ കൂട്ടുക, ഓക്സിജൻ സിലിൻഡർ സൗകര്യമൊരുക്കുക തുടങ്ങിയവയ്ക്കാണ് തുക ചെലവിടുന്നത്. താലൂക്ക് ആശുപത്രികളിൽ ചുരുങ്ങിയത് 100 കിടക്കളെങ്കിലും സജ്ജമാക്കും. 1500 കോടിയിൽ 600 കോടിരൂപ ജീവനക്കാർക്ക് ശമ്പളം നൽകാനാണ് വിനിയോഗിക്കുക. ബ്ലാക്ക് ഫംഗസ് രോഗത്തിന്റെ ചികിത്സയ്ക്കായി…
Read Moreനഗരത്തിൽ രോഗവ്യാപനം കുത്തനെ കുറഞ്ഞു; ലോക്ഡൗൺ നീക്കിയേക്കും
ബെംഗളൂരു: നഗരത്തിൽ രോഗവ്യാപനം കുറഞ്ഞുവന്നതോടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ മാറിക്കിട്ടുന്നതിനു കാക്കുകയാണ് നഗരവാസികൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിനു താഴെയെത്തിയാൽ ലോക്ഡൗൺ ഒഴിവാക്കാമെന്നാണ് കേന്ദ്രസർക്കാർ മാനദണ്ഡം. ഇപ്പോൾ നഗരത്തിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തിന് താഴെയെത്തി. മഹാമാരിയെ പിടിച്ചുകെട്ടാൻ മുന്നണിപ്പോരാളികളായവർക്കും ജനങ്ങൾക്കും ഒരുപോലെ ആശ്വാസം പകരുന്നതാണ് കണക്കുകൾ. കഴിഞ്ഞ ഏഴുദിവസത്തെ ശരാശരി കോവിഡ് പോസിറ്റിവിറ്റി നിരക്ക് 4.91 ആണ്. കോവിഡ് വ്യാപനം ഉയരത്തിലെത്തിയ മേയ് ആദ്യം നഗരത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 38.32 ശതമാനമായിരുന്നു. ഇതാണ് അഞ്ചുശതമാനത്തിൽ താഴെയെത്തിയത്. രോഗബാധിതരുടെ പതിന്മടങ്ങാണ് ഇപ്പോൾ…
Read Moreനഗരത്തിൽ ഒരു ലാൽബാഗ് കൂടി;ഈസ്റ്റ് ലാൽബാഗ് പൊതുജനങ്ങൾക്കായ് ഉടൻ തുറന്നു കൊടുക്കാൻ സാധ്യത.
ബെംഗളൂരു: നഗരത്തിൽ 70 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈസ്റ്റ് ലാൽബാഗ് എന്നറിയപ്പെടുന്ന ബൊട്ടാണിക്കൽ ഗാർഡൻ ഉടൻ തന്നെ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് സംസ്ഥാന സർക്കാർ സൂചന നൽകി. മഹാദേവപുര നിയോജകമണ്ഡലത്തിലെ കണ്ണമംഗലയിൽ സ്ഥിതി ചെയ്യുന്ന ഗാർഡൻ ഉടൻ പൊതുജനങ്ങൾക്കായി തുറക്കാൻ തയ്യാറാണെന്ന് വനം മന്ത്രി അരവിന്ദ് ലിംബാവലി അറിയിച്ചു. “പരിസ്ഥിതി സംരക്ഷണത്തിനും ജൈവവൈവിദ്ധ്യം വർദ്ധിപ്പിക്കുന്നതിനും ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്ന് കൊണ്ടുവന്ന വംശനാശം സംഭവിച്ച 2,120 സസ്യജാലങ്ങൾ പാർക്കിലുണ്ടാകും. നടത്തം, ജോഗിംഗ്, വിശ്രമം എന്നിവക്കായി പാർക്കിനെ ഉപയോഗിക്കാൻ പൗരന്മാർക്ക് കഴിയും. നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായി, ” എന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ, ‘ബെംഗളൂരു മിഷൻ 2022’ ന്റെ ഭാഗമായി ലാൽബാഗ്…
Read More