ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ മോഷ്ടിച്ച് 14.5 ലക്ഷം രൂപയ്ക്ക് ദമ്പതികൾക്ക് വിറ്റ ഡോക്ടർ അറസ്റ്റിൽ

ബെംഗളൂരു: നവജാത ശിശുവിനെ ബി‌ ബി‌ എം ‌പി ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയതിന്റെ പിന്നിലെ രഹസ്യം, പ്രസ്തുത കേസിൽ ഉൾപ്പെട്ട  ഡോക്ടറെ അറസ്റ്റുചെയ്തതോടെ ബെംഗളൂരു പോലീസ് കണ്ടെത്തി. ഡോ. രശ്മി ശശികുമാറിനെ ബംഗളൂരു സൗത്ത് പോലീസ് അറസ്റ്റുചെയ്തതിനെത്തുടർന്ന് ഒരു വർഷം പഴക്കമുള്ള കേസിൽ വഴിത്തിരിവുണ്ടായിരിക്കുകയാണ്. അടുത്തിടെ വരെ ബന്നർഗട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. ചാമരാജ്‌പേട്ടിലെ ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പ്രസവ ആശുപത്രിയിൽ നിന്ന് ഡോ. രശ്മി ശശികുമാർ ഒരു ശിശുവിനെ തട്ടിക്കൊണ്ടുപോയതായി പോലീസ് പറഞ്ഞു. കുഞ്ഞുങ്ങൾ ഉണ്ടാകാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കായി ഉപദേശം തേടിയ നോർത്ത് കർണാടകയിൽ നിന്നുള്ള ദമ്പതികൾക്കാണ്…

Read More

സംസ്ഥാനം 3 കോടി കോവിഡ് പരിശോധനകൾ പൂർത്തിയാക്കി;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 18324 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.24036 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 12.20 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 24036 ആകെ ഡിസ്ചാര്‍ജ് : 2336096 ഇന്നത്തെ കേസുകള്‍ : 18324 ആകെ ആക്റ്റീവ് കേസുകള്‍ : 286798 ഇന്ന് കോവിഡ് മരണം : 514 ആകെ കോവിഡ് മരണം : 30531 ആകെ പോസിറ്റീവ് കേസുകള്‍ : 2653446 ഇന്നത്തെ പരിശോധനകൾ…

Read More

ലോക്ക്ഡൗൺ ജൂൺ 14 വരെ നീട്ടി.

ബെംഗളൂരു : ജൂൺ 7 വരെ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടിയതായി മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു. ജൂൺ 14 രാവിലെ 6 മണിവരെയാണ് പുതുക്കിയ ലോക്ക്ഡൗൺ. കഴിഞ്ഞ രണ്ടു ദിവസമായി വിദഗ്ധരുമായും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുമായും ചർച്ച ചെയ്തതിന് ശേഷമാണ് മുഖ്യമന്ത്രി ഇങ്ങനെ ഒരു തീരുമാനം പ്രഖ്യാപിച്ചത്. കോവിഡ് സാങ്കേതിക ഉപദേശക സമിതിയും കഴിഞ്ഞ ഞായറാഴ്ച യോഗം ചേർന്ന് ലോക്ക്ഡൗൺ തുടരണം എന്ന ഉപദേശമടങ്ങിയ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിരുന്നു.

Read More

ലോക്ക്ഡൗൺ തുടരാനുള്ള സാധ്യത സൂചിപ്പിച്ച് മുഖ്യമന്ത്രി; അടുത്ത ദുരിതാശ്വാസ പാക്കേജ് ഉടൻ.

ബെംഗളൂരു : ജൂൺ 7 വരെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ തുടരാൻ തന്നെയാണ് സാധ്യത എന്ന സൂചന നൽകി മുഖ്യമന്ത്രി യെദിയൂരപ്പ. ഗ്രാമീണ മേഖലയിലെ കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നതിനെ തുടർന്നാണ് ഇത്. കൂടുതൽ നിർദ്ദേശങ്ങൾ സമാഹരിക്കുന്നതിൻ്റെ ഭാഗമായി  മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി ഇന്നലെ ചർച്ച നടത്തി, ചർച്ചകൾ ഇന്നും തുടരും. ഇന്നു വൈകുന്നേരമോ നാളെയോ ലോക്ക് ഡൗൺ തുടരണമോ എന്ന തീരുമാനം പ്രഖ്യാപിക്കും എന്ന് കരുതപ്പെടുന്നു. അതേ സമയം ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്നവർക്കുള്ള രണ്ടാം ഘട്ട ധനസഹായ പദ്ധതി രണ്ടു…

Read More

കോവിഡ് ബാധിച്ച് മരിച്ച 1200 ഓളം പേരുടെ ചിതാഭസ്മം ഏറ്റുവാങ്ങാൻ ആളില്ല; മന്ത്രിയുടെ നേതൃത്വത്തിൽ കാവേരിയിൽ അന്ത്യകർമ്മങ്ങൾ നടത്തി നിമജ്ജനം ചെയ്തു.

ബെംഗളൂരു : ഏറ്റുവാങ്ങാൻ ആളില്ലാതെ കഴിഞ്ഞ രണ്ടാഴ്ചയായി ശ്മശാനങ്ങളിൽ കാത്തു വച്ച കോവിഡ് ബാധിച്ച് മരിച്ചവരുടെ ചിതാഭസ്മം റവന്യുമന്ത്രി ആർ അശോകയുടെ നേതൃത്വത്തിൽ കാവേരി നദിയിൽ അന്ത്യകർമങ്ങളോടെ നിമജ്ജനം ചെയ്തു. ബി.ബി.എം.പി.പരിധിയിലെ 12 ശ്മശാനങ്ങളിലായി സംസ്കരിച്ച 1200 പേരുടെയെങ്കിലും ചിതാഭസ്മം ഏറ്റുവാങ്ങാൻ ആരുമെത്തിയില്ല, ഇതിൽ 560 പേരുടെ ചിതാഭസ്മമാണ് വെവ്വേറെ കുടങ്ങളിലാക്കി നദിയിലൊഴുക്കിയത്. മണ്ഡ്യ മലവളളി ബിലേക്കാവടിയിൽ നടന്ന ചടങ്ങിൽ ശ്രീരംഗപട്ടണയിൽ നിന്നുള്ള കാർമികനായ ഭാനുപ്രകാശ് ശർമ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ കൂടുതൽ ചടങ്ങുകൾ സംഘടിപ്പിക്കും. ಇದು ನನ್ನ ಜೀವನದ ಭಾವನಾತ್ಮಕ ಘಳಿಗೆ.…

Read More

ബംഗ്ലാദേശ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം;പോലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മുഖ്യപ്രതിയെ കൂടി വെടി വച്ച് വീഴ്ത്തി.

ബെംഗളൂരു : ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ കൂട്ട ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവെച്ച് വീഴ്ത്തി. പ്രതിയായ ഷഹ്ബാസ്(30) നഗരത്തിലെ രാംപുര പ്രദേശത്ത് താമസിക്കുന്നതായി ബെംഗളൂരു പോലീസിന് വിവരം ലഭിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടുന്നതിനായി ചൊവ്വാഴ്ച പോലീസ് സ്ഥലത്ത് റെയ്ഡ് നടത്തിയത്. അറസ്റ്റ് ചെയ്ത് കൊണ്ടു പോകവെ ശുചി മുറി സൗകര്യത്തിന് വേണ്ടി വാഹനം നിർത്തുകയായിരുന്ന, ശരീരത്തിൽ ഒളിപ്പിച്ചിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ എസ് ഐ ശിവരാജിനേയും കോൺസ്റ്റബിൾ ദേവേന്ദറിനേയും കുത്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഓടി…

Read More

മാസ്ക്ക് ശരിയായി ധരിച്ചില്ല;സ്ത്രീകൾക്കിടയിൽ പൊരിഞ്ഞ യുദ്ധം;കേസ് പോലീസ് സ്റ്റേഷനിൽ.

ബെംഗളൂരു: മാസ്ക് ശരിയായി ധരിച്ചിട്ടില്ലെന്ന് ആരോപിച്ച് നഗരത്തിലെ  ഒരു വീട്ടമ്മ മറ്റൊരു സ്ത്രീയെ മർദ്ദിച്ചതായി പരാതി. സദാശിവനഗറിലെ സാങ്കി ടാങ്കിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ, നഗരത്തിൽ ആരോഗ്യ–സുരക്ഷാമാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനെച്ചൊല്ലി ഇത്തരം നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്, എന്നാൽ കുറച്ച് പേർ മാത്രമേ പോലീസിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളു. ചൊവ്വാഴ്ചത്തെ സംഭവം എഫ്‌ ഐ‌ ആർ രജിസ്റ്റർ ചെയ്യുന്നതിലേക്ക്  നയിച്ചു, ഐ ‌പി‌ സി സെക്ഷനുകൾ 324 (സ്വമേധയാ ആയുധം ഉപയോഗിച്ച് ഉപദ്രവിക്കുന്നു), 341 (തെറ്റായ നിയന്ത്രണം) എന്നിവ പ്രകാരം സ്ത്രീയെ മർദിച്ചു എന്നാരോപിക്കപ്പെടുന്ന വീട്ടമ്മക്കെതിരെ കേസെടുത്തു. പരാതിക്കാരിയുടെ കൈയ്ക്ക് നിസാര…

Read More

സർക്കാർ ആശുപത്രികളെ ലോകോത്തര നിലവാരമുള്ളതാക്കാൻ പ്രവർത്തിക്കുക.

ബെംഗളൂരു: “സർക്കാർ ആശുപത്രികളിലെ ആരോഗ്യ സേവനങ്ങൾ ലോകോത്തര നിലവാരത്തിലാക്കുന്നതിന് അർപ്പണബോധത്തോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിക്കുക, സർക്കാർ സൗകര്യങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണ മാറ്റാൻ കഠിനമായി പരിശ്രമിക്കുക,” എന്ന് ആരോഗ്യ–മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ പുതുതായി നിയമിക്കപ്പെട്ട  ഡോക്ടർമാരോട് അഭ്യർത്ഥിച്ചു. ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് ബുധനാഴ്ച പുതുതായി നിയമിച്ച 1,763 ഡോക്ടർമാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. കെ. സുധാകർ. മൂന്ന് കാരണങ്ങളാൽ പകർച്ചവ്യാധിക്കിടയിൽ ഡോക്ടർമാരെ നിയമിക്കുന്നത് ചരിത്രപരമായ തീരുമാനമാണെന്ന് ഡോ. സുധാകർ പറഞ്ഞു. ഒന്നാമതായി, ഒരു സമയം 1763 ഡോക്ടർമാരെ നിയമിക്കുന്നതിന് ആരോഗ്യ വകുപ്പിനായി സർക്കാർ സ്വീകരിച്ച ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആണ് ഇത്, രണ്ടാമതായി…

Read More
Click Here to Follow Us