ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 39510 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.22584 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 33.99%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 22584 ആകെ ഡിസ്ചാര്‍ജ് : 1405869 ഇന്നത്തെ കേസുകള്‍ : 39510 ആകെ ആക്റ്റീവ് കേസുകള്‍ : 587452 ഇന്ന് കോവിഡ് മരണം : 480 ആകെ കോവിഡ് മരണം : 19852 ആകെ പോസിറ്റീവ് കേസുകള്‍ : 2013193 ഇന്നത്തെ പരിശോധനകൾ :…
Read MoreDay: 11 May 2021
വാക്‌സിൻ ക്ഷാമം; കുത്തുവെപ്പിനായി അയൽ ജില്ലകളിലേക്ക് നഗരവാസികളുടെ കൂട്ട പാലായനം
ബെംഗളൂരു: നഗരത്തിൽ കോവിഡ് വാക്സിന്റെ ക്ഷാമം രൂക്ഷമായതിനാൽ അയൽ ജില്ലകളിലേക്ക് വാക്സിനേഷൻ എടുക്കാൻ നഗരത്തിൽ നിന്ന് പോകുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. ഇന്റർനെറ്റിൽ നിന്നും വിവിധ സോഷ്യൽ മീഡിയകളിൽ നിന്നും വാക്‌സിൻ ലഭ്യതയെ കുറിച്ച് കിട്ടുന്ന തത്സമയ വിവരങ്ങളും അയൽ ജില്ലകളിലേക്ക് സ്വകാര്യ വാഹനങ്ങളിൽ എളുപ്പത്തിൽ എത്തിചേരാൻ കഴിയുന്ന സൗകര്യവുമാണ് നഗരവാസികൾക്ക് സഹായകമാകുന്നത് എന്നാണ് കരുതുന്നത്. വാക്സിനേഷൻ എടുക്കാൻ ചിക്കബെല്ലപ്പൂർ, കോലാർ, രാമനഗര, തുമകൂർ, മാണ്ഡ്യ, മൈസൂരു എന്നിവിടങ്ങളിലേക്ക് പെട്ടെന്നുള്ള ആളുകളുടെ ഒഴുക്ക് ഇന്റർനെറ്റ് വിജ്ഞാനമില്ലാത്ത അവിടങ്ങളിലെ ആളുകൾക്ക് വാക്‌സിൻ ലഭിക്കുന്നത് വൈകിപ്പിക്കുമെന്നാണ് ഇപ്പോൾ…
Read Moreടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77%;കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്.
സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസര്‍ഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…
Read More48 മണിക്കൂറിൽ 20 മരണം കൂടി;ഓക്സിജൻ ക്ഷാമമല്ലെന്ന് അധികൃതർ;ചാമരാജ് നഗർ ആശുപത്രി വീണ്ടും വാർത്തകളിൽ.
ബെംഗളൂരു: ഓക്സിജൻ ക്ഷാമത്തെത്തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുന്പ് 23 കോവിഡ് ബാധിതർ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നേരിടുന്ന ചാമരാജ് നഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (സിംസ് ) 2 ദിവസത്തിനിടക്ക് 20 മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ 15 പേർ കോവിഡ് രോഗബാധിതരാണ് എന്നാൽ ഇവരാരും മരിച്ചത് ഓക്സിജൻ ക്ഷാമത്തെ തുടർന്നല്ല എന്ന് അധികൃതർ വ്യക്തമാക്കി. ഞായറാഴ്ചയാണ് 15 മരണങ്ങൾ സ്ഥിരീകരിച്ചത്. ഇവിടത്തെ ജില്ലാ ആശുപത്രിയാണ് സിംസ്.
Read More1860 കിലോമീറ്ററുകൾ പിന്നിട്ട് ഹരിത ഇടനാഴികയിലൂടെ 120 മെട്രിക് ടൺ ഓക്സിജനുമായി ആദ്യ ട്രെയിൻ നഗരത്തിലെത്തി.
ബെംഗളൂരു: ഓക്സിജൻ്റെ ലഭ്യത കുറയുന്നത് മൂലം ആരോഗ്യ രംഗത്ത് കൂടുതൽ പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിൽ 120-125 മെട്രിക് ടൺ ഓക്സിജനുമായി ആദ്യ ട്രെയിൻ നഗരത്തിലെത്തി. ഓരോ കണ്ടെയിനറുകളിലും 20 മെട്രിക് ടൺ എന്ന കണക്കിൽ 6 കണ്ടെയിനറുകൾ ഉള്ള ട്രെയിൻ ഇന്നലെ പുലർച്ചെ 3.30നാണ് ജംഷഡ്പൂരിൽ നിന്ന് യാത്ര തിരിച്ചത്. എവിടെയും പിടിച്ചിടതെ ഇരിക്കാൻ റെയിൽവേ ഒരുക്കിയ ഹരിത ഇടനാഴിയിലൂടെയായിരുന്നു തീവണ്ടിയുടെ യാത്ര. വൈറ്റ് ഫീൽഡിലെ കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ആണ് ഓക്സിജൻ ഇറക്കുന്നത്, അതിനാവശ്യമായ റാംപുകൾ മുൻപ് തന്നെ തയ്യാറാക്കിയിരുന്നു. ഓക്സിജൻ…
Read Moreഇന്ത്യയിലെ തങ്ങളുടെ എല്ലാ ജീവനക്കാര്‍ക്കും സൗജന്യ വാക്‌സിൻ; എം.ജി. മോട്ടോർ
ന്യൂഡൽഹി: ഇന്ത്യയിലെ തങ്ങളുടെ എല്ലാ ജീവനക്കാര്‍ക്കും സൗജന്യ കോവിഡ് വാക്‌സിൻ നൽകി തുടങ്ങിയതായി എം.ജി. മോട്ടോർ. ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എം ജി മോട്ടോര്‍ ഇന്ത്യ ഹാലോളിലെ നിര്‍മാണശാല, ഗുരുഗ്രാമിലെ കോര്‍പറേറ്റ് ഓഫിസുകളിലെയും വിവിധ മേഖലാ ഓഫിസുകളിലെയും ജീവനക്കാരുടെ വാക്സീനേഷൻ തുടങ്ങിയതായി റിപ്പോർട്ട്. സാമൂഹിക സേവന വിഭാഗമായ എം ജി സേവന മുഖേന താല്‍പര്യമുള്ള ജീവനക്കാര്‍ക്ക്, പ്രായഭേദമന്യെ വാക്സീന്‍ സ്വീകരിക്കാനുള്ള അവസരമാണു നൽകിയിരിക്കുന്നത്. നാനൂറിലേറെ ജീവനക്കാര്‍ക്ക് വാക്സീനേഷന്റെ ആദ്യ നാളില്‍ തന്നെ വാക്സീന്‍ വിതരണം ചെയ്‍ത് കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പ്രാദേശികതലത്തിലെ ആശുപത്രികളുമായി സഹകരിച്ചാണ്…
Read Moreസംസ്ഥാനത്ത് കോവിഡിനെ തുരുത്താൻ ചൈനയുടെ സഹായഹസ്തം
ബെംഗളൂരു: കൊവിഡ് വ്യാപനം തീവ്രമായി തുടരവേ ചൈനയില്‍ നിന്ന് സഹായം സ്വീകരിച്ച് സംസ്ഥാനം. ചൈനയിൽനിന്നുള്ള 100 ഓക്സിജൻ കോൺസെട്രേറ്ററുകളും 40 വെന്റിലേറ്ററുകളും ബെംഗളൂരു വിമാനത്താവളത്തിലെത്തി. ചൈനീസ് റെഡ്ക്രോസ് വഴിയാണ് സഹായം ഇവിടേക്ക് എത്തിച്ചത്. ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി പ്രവർത്തകർ ഉപകരണങ്ങൾ കൈപ്പറ്റി. സർക്കാർ ആശുപത്രികളിലേക്ക് ഇവ വിതരണംചെയ്യുമെന്ന് റെഡ് ക്രോസ് അറിയിച്ചു. നഗരത്തിലെ വിവിധ സന്നദ്ധ സംഘടനകളും സ്വകാര്യസ്ഥാപനങ്ങളും വെന്റിലേറ്ററുകളും ഓക്സിജൻ കോൺസെട്രേറ്ററുകളും ഇറക്കുമതിചെയ്യാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. ഇതിന് മുമ്പും സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള ഉപകരണങ്ങൾ ബെംഗളുരു വിമാനത്താവളത്തിൽ എത്തിച്ചിരുന്നു. ഇതിൽ വലിയൊരുവിഭാഗവും സ്വകാര്യ…
Read Moreഇ-കൊമേഴ്‌സ് സൈറ്റുകൾക്ക് തിരിച്ചടിയായി സർക്കാരിന്റെ പുതിയ തീരുമാനം
ബെംഗളൂരു: സംസ്ഥാനത്ത് ലോക്ക്ഡൗൻ പ്രഖ്യപിച്ചിരിക്കുന്നത് കാരണം ഇ- കൊമേഴ്‌സ് വെബ്‌സൈറ്റിലൂടെ അവശ്യവസ്തുക്കൾ മാത്രമേ വിതരണം ചെയ്യാൻ അനുവദിക്കുകയുള്ളൂവെന്ന് സർക്കാർ ഉത്തരവ്. പുതിയ ഉത്തരവ് പുറത്തുവന്ന സാഹചര്യത്തിൽ ഇതിനനുസരിച്ചുള്ള മാറ്റങ്ങൾ ഇ- കൊമേഴ്‌സ് സൈറ്റുകളിലും ആപ്പുകളിലും വരുത്തേണ്ടിവരും. മുൻപ് ഇത്തരം വെബ്‌സൈറ്റുകൾക്ക് മുഴുവൻ സാധനങ്ങളും വിതരണംചെയ്യാനുള്ള അനുമതിയുണ്ടായിരുന്നു. പുതിയ ഉത്തരവനുസരിച്ച് ഇലക്‌ട്രോണിക് സാധനങ്ങൾ ഉൾപ്പെടെയുള്ളവ വിതരണംചെയ്യാൻ കഴിയില്ല. വൻകിട ഇ- കൊമേഴ്‌സ് വെബ്‌സൈറ്റുകൾക്ക് സർക്കാരിന്റെ തീരുമാനം തിരിച്ചടിയാകും. ലോക്ഡൗണിനെത്തുടർന്ന് കടകളടച്ചതോടെ ഇത്തരം സൈറ്റുകളിലൂടെയുള്ള കച്ചവടം സാധാരണയുള്ളതിനെക്കാൾ ഇരട്ടിയാകുമെന്നാണ് കമ്പനികൾ പ്രതീക്ഷിച്ചിരുന്നത്.
Read Moreഅവശ്യവസ്തുക്കൾ വാങ്ങുവാൻ പോകുന്നവർ വാഹനം ഉപയോഗിക്കുന്നതിന് തടസ്സമില്ല:ഡി.ജി.പി.
ബെംഗളൂരു: സംസ്ഥാനത്ത് മെയ് 10 മുതൽ 14 ദിവസത്തേക്ക് ലോക്ക്ഡൌൺ നിലവിൽ വന്ന സാഹചര്യത്തിൽ കടകളിൽ നിന്ന് അവശ്യവസ്തുക്കൾ വാങ്ങാൻ പോകുന്ന പൗരന്മാരെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുമെന്ന് തിങ്കളാഴ്ച വൈകുന്നേരം കർണാടക ഐ.ജി & ഡിജിപി പ്രവീൺ സൂദ് വ്യക്തമാക്കി. പലചരക്ക്, പച്ചക്കറികൾ, ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ട വസ്തുക്കൾ എന്നിവ വാങ്ങുന്നതിന്, നഗരത്തിലെ തൊട്ട് അടുത്തുള്ള കടയിലേക്കോ ഗ്രാമീണ മേഖലയിലെ ഏറ്റവും അടുത്ത് ലഭ്യമായ കടയിലേക്കോ പോകുവാൻ വാഹനം ഉപയോഗിക്കുന്നതിന് തടസ്സം ഇല്ല. “അനാവശ്യമായി പുറത്തിറങ്ങാനുള്ള അനുമതിയായി ഇതിനെകാണാതെ വിവേചനാധികാരത്തോടെ ഈ സൗകര്യം ഉപയോഗിക്കുക. നിങ്ങളുടെ സ്വന്തം സുരക്ഷയ്ക്കായി വീട്ടിൽ തന്നെ തുടരുക, ” എന്ന് അദ്ദേഹം…
Read Moreകേരളത്തിൻ്റെ വിപ്ലവനായിക, ഗൗരിയമ്മ വിടവാങ്ങി…
കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ റവന്യൂ മന്ത്രിയും തിരുക്കൊച്ചി മന്ത്രിസഭയിലെ മന്ത്രിയുമായിരുന്ന കെ.ആർ.ഗൗരിയമ്മ (101)അന്തരിച്ചു.
Read More