ബെംഗളൂരു :കേരളം, പഞ്ചാബ്, മഹാരാഷട്ര, ചണ്ഡിഗഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നഗരത്തിലെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ് എന്ന ഏതാനും മാസം മുൻപ് പുറത്തിറക്കിയ കർണാടക സർക്കാറിൻ്റെ ഉത്തരവിൽ മാറ്റം.
ഈ സ്ഥലങ്ങളിൽ നിന്ന് വിമാനമാർഗ്ഗം എത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതേണ്ടതില്ല, കർണാടകയിലെ വിമാനത്താവളങ്ങളിൽ പരിശോധനയും ഉണ്ടാവില്ല.
അതേ സമയം കോവിഡിന് സ്ഥാനമായ ലക്ഷണങ്ങളുമായി യാത്ര ചെയ്യുന്നവർ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കയ്യിൽ കരുതണമെന്ന് ഉത്തരവിൽ പറയുന്നു.