ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ, 2021 ഏപ്രിൽ 18 ഞായറാഴ്ച രാവിലെ 10.30 മുതൽ, ഉച്ചയ്ക്ക് 1.30 വരെ ബംഗാളൂർ, കെ അർ പുരം വാരണാസി റോഡിലുള്ള സെന്റ് മേരീസ് പള്ളി അങ്കണത്തിൽ വച്ച് നടത്തപ്പെടുന്ന ആയിരിക്കും. വാക്സിനേഷന് താൽപര്യമുള്ളവർ മുൻകൂട്ടി താഴെപ്പറയുന്ന ഏതെങ്കിലുമൊരു വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു ബിനു ചുനക്കര (9448481869),ജോർജ് പിന്റോ(9019186089),സുഭാഷ് കുമാർ(9980211027),സുമേഷ് കെ എ(9916504787). 45 വയസ്സിന് മുകളിലുള്ള ഏവർക്കും വാക്‌സിനേഷൻ ക്യാമ്പിൽ പങ്കെടുക്കാം. ആധാർ കാർഡ്, ആധാർ കാർഡ് പകർപ്, ബന്ധപ്പെട്ട മൊബൈലും കൊണ്ടു…
Read MoreDay: 17 April 2021
മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ ബെംഗളൂരു ഭദ്രാസനത്തിലെ ആദ്യത്തെ സൗജന്യ കോവിഡ് 19 വാക്‌സിനെഷൻ ക്യാമ്പ്.
ബെംഗളൂരു : മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ ബെംഗളൂരു ഭദ്രാസനത്തിലെ ആദ്യത്തെ സൗജന്യ കോവിഡ് 19 വാക്‌സിനെഷൻ ക്യാമ്പ് ഹെബ്ബാൾ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് സിറിയൻ ദേവാലയവും ബൃഹത് ബെംഗളൂരു മഹാനഗര പാലികെയും (BBMP) സംയുക്തമായിട്ടു 2021 ഏപ്രിൽ 16ആം തീയതി നടത്തപ്പെടുകെയുണ്ടായി. ഇടവക വികാരി വ. സന്തോഷ് സാമുവേൽ അച്ഛൻ ദീപം തെളിയിച്ച് ക്യാമ്പ് ഉദ്ഗാടനം ചെയ്തു.പരിപാടിയിൽ ട്രൂസ്റ്റീ ജോണ് ജോർജ്ജ്, സെക്രട്ടറി ജോസ് ജോർജ്ജ്, മറ്റു കമ്മിറ്റി അംഗങ്ങൾ, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരോടൊപ്പം സന്നിഹിതരായിരുന്നു. ക്യാമ്പിൽ…
Read Moreകർണാടകയിൽ ഇന്ന് 80 മരണം;ബെംഗളൂരു നഗര ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനൊന്നായിരം കടന്നു.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 17489 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.5565 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 12.20%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 5565 ആകെ ഡിസ്ചാര്‍ജ് : 1009549 ഇന്നത്തെ കേസുകള്‍ : 17489 ആകെ ആക്റ്റീവ് കേസുകള്‍ : 119160 ഇന്ന് കോവിഡ് മരണം : 80 ആകെ കോവിഡ് മരണം : 13270 ആകെ പോസിറ്റീവ് കേസുകള്‍ : 1141998 ഇന്നത്തെ പരിശോധനകൾ :…
Read Moreടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04%;കേരളത്തിൽ ഇന്ന് 13,835 പേര്‍ക്ക് കോവിഡ്.
കേരളത്തിൽ ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസര്‍ഗോഡ് 333 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക…
Read Moreകേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി കടുത്ത നിയന്ത്രണങ്ങൾ
തിരുവനന്തപുരം: രണ്ടാംഘട്ട കൊവിഡ് വ്യാപനം അതിശക്തമായതോടെ വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ പ്രവാസികള്‍ക്കും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന യാത്രക്കാര്‍ക്കും കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. http://88t.8a2.myftpupload.com/archives/65229 പുറത്ത് നിന്നും കേരളത്തിലെത്തുന്നവര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ പൊലീസ് അറിയിച്ചു. ഇനി മുതൽ കേരളത്തിലേക്ക് യാത്ര ചെയ്യാൻ റവന്യു വകുപ്പിന്റെ കൊവിഡ് ജാഗ്രതാ പോര്‍ട്ടലായ https://covid19jagratha.kerala.nic.in സന്ദര്‍ശിച്ച് രജിസ്‌റ്റര്‍ ചെയ്യണം. വിമാന, റെയില്‍ മാര്‍ഗമല്ലാതെ റോഡ് മാര്‍ഗം വരുന്നവരും പുതുതായി രജിസ്‌റ്റര്‍ ചെയ്യേണ്ടതുണ്ട്. മൊബൈല്‍ നമ്പർ നല്‍കി ഒടിപി വഴി വെരിഫൈ ചെയ്‌ത ശേഷം…
Read Moreമുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്കും കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരു: ജനതാദൾ (സെകുലർ) നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഈ വാർത്ത പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ ഐസോലേഷനിൽ പ്രവേശിക്കണമെന്നും എത്രയം വേഗം പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം ട്വീറ്റിൽ അറിയിച്ചു. I have tested positive for COVID-19. I request everyone who came in close contact with me over the last few days to isolate themselves and get tested. ನನ್ನ…
Read Moreഐ സി എസ് ഇ പരീക്ഷകൾ മാറ്റിവെച്ചു.
ന്യൂ ഡൽഹി: കോവിഡ് 19 രണ്ടാം തരംഗത്തിൽ രാജ്യത്ത് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യം കണക്കിലെടുത്ത് ഐ സി എസ് ഇ യുടെ പത്ത്, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. ഐ സി എസ് ഇ പരീക്ഷകൾ നടത്തുന്ന കൌൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻസ് ആണ് പരീക്ഷകൾ മാറ്റിവെച്ചതായി അറിയിച്ചത്. കോവിഡ് വൈറസ് വ്യാപനം കൂടി വരുന്നതിനാൽ സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും പരീക്ഷ നടത്തുന്നത് സംബന്ധിച്ച അന്തിമ വിവരങ്ങൾ ജൂൺ ആദ്യ വാരത്തോടെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.
Read Moreകോവിഡ് പോസിറ്റീവ് രോഗികൾക്ക് ഇനി മുതൽ ഹാൻഡ് സീൽ: ബി.ബി.എം.പി
ബെംഗളൂരു: കഴിഞ്ഞ ഏതാനും ആഴ്ചകളായി ബെംഗളൂരുവിലുടനീളം പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ ക്രമാധീതമായ വർധനയുണ്ടായതിനെ തുടർന്ന് നഗരത്തിലെ കോവിഡ് പോസിറ്റീവ് രോഗികൾക്ക് ഇന്ന് മുതൽ ഹാൻഡ് സീൽ നൽകുന്നതായിരിക്കും എന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) അറിയിച്ചു. സോണൽ കമ്മീഷണർമാരുമായി വെള്ളിയാഴ്ച നടത്തിയ വെർച്വൽ മീറ്റിങ്ങിൽ സംസാരിക്കവെ ബി ബി എം പിചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത കോവിഡ് പോസിറ്റീവ് രോഗികൾക്ക് ഹാൻഡ് സീൽ നൽകുന്നതിനുള്ള പ്രവർത്തനങ്ങൽ ആരംഭിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. “എല്ലാ കോവിഡ് പോസിറ്റീവ് രോഗികൾക്കും ഹാൻഡ് സീൽ നൽകണം. രോഗികൾക്ക് ഹാൻഡ് സീൽ നൽകി അടയാളപ്പെടുത്തുന്നതിന് ഓരോ സോണിനും പെട്ടന്ന് മാഞ്ഞു പോകാത്ത …
Read Moreതമിഴ് സിനിമാ താരം വിവേക് അന്തരിച്ചു.
ചെന്നൈ : ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് സിനിമാ താരം വിവേക് (59) അന്തരിച്ചു. ഇന്ന് രാവിലെ 4:35 നായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെയാണ് വിവേകിന് ഹൃദയാഘാതം സംഭവിച്ചത്. ചെന്നൈയിലെ സിംസ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു താരം. അക്യൂട്ട് കൊറോണറി സിന്‍ഡ്രോമിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചത്. വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്സിന് സ്വീകരിച്ചിരുന്നു. എന്നാല്‍ കോവിഡ് വാക്സിന് സ്വീകരിച്ചത് കൊണ്ടല്ല ഇത് സംഭവിച്ചതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ കൊറോണറി ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും ചെയ്തു. തുടര്‍ന്ന് ഇസിഎംഒയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചയോടെ മരണം…
Read Moreകോവിഡ് രണ്ടാം തരംഗം; ഏപ്രിൽ ആദ്യ പകുതിയിൽ മാത്രം 1.12 ലക്ഷം കോവിഡ് കേസുകൾ.
ബെംഗളൂരു: ഏപ്രിൽ മാസത്തിലെ ആദ്യ 15 ദിവസങ്ങളിൽ മാത്രം സംസ്ഥാനത്ത് 1.12 ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളും 545 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കോവിഡ് 19 രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ കോവിഡ് 19 സംസ്ഥാനത്തെ മുമ്പത്തേക്കാൾ കഠിനമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. 2021 മാർച്ച് മാസത്തിൽ 45,753 പുതിയ കോവിഡ് കേസുകളും 210 കോവിഡ് മരണങ്ങളും മാത്രമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്. 2021 ഏപ്രിൽ ആദ്യ പകുതിയിൽ തന്നെ കോവിഡ് കേസുകളും മരണസംഖ്യയും 2.5 മടങ്ങ് വർദ്ധിച്ചു. അതേസമയം, പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഏകദേശം മൂന്ന് മടങ്ങ്…
Read More