തമിഴ് സിനിമാ താരം വിവേക് അന്തരിച്ചു.

ചെന്നൈ : ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ത​മി​ഴ് സിനി​മാ താ​രം വിവേക് (59) അന്തരിച്ചു. ഇന്ന് രാവിലെ 4:35 നായിരുന്നു അന്ത്യം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് വി​വേ​കി​ന് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്.

ചെ​ന്നൈ​യി​ലെ സിം​സ് ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സയി​ലാ​യിരുന്നു താ​രം.

അ​ക്യൂ​ട്ട് കൊ​റോ​ണ​റി സി​ന്‍​ഡ്രോ​മി​നൊപ്പ​മു​ള്ള ഹൃ​ദ​യാ​ഘാ​ത​മാ​ണ് വി​വേ​കിന് സം​ഭ​വി​ച്ച​ത്.

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

വി​വേ​ക് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് വാക്സി​ന്‍ സ്വീ​ക​രി​ച്ചി​രു​ന്നു. എന്നാല്‍ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത് കൊണ്ടല്ല ഇത് സംഭവിച്ചതെന്നും ഡോക്ട​ര്‍​മാ​ര്‍ വ്യക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

നി​ല​വി​ല്‍ കൊ​റോ​ണ​റി ആ​ന്‍​ജി​യോ​ഗ്രാമും ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​യും ചെ​യ്തു.

തു​ട​ര്‍​ന്ന് ഇ​സി​എം​ഒ​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രിക്കു​ക​യാ​യിരുന്നു. ഇന്ന് പുലര്‍ച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts