കേരളത്തിൽ ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂര്‍ 503, ആലപ്പുഴ 456, കൊല്ലം 448, കാസര്‍ഗോഡ് 430, പാലക്കാട് 348, പത്തനംതിട്ട 312, ഇടുക്കി 259, വയനാട് 199 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക (7),…
Read MoreDay: 13 April 2021
അഭ്യൂഹങ്ങൾക്ക് വിരാമം;ലോക്ക് ഡൗൺ വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി.
ബെംഗളൂരു : നഗരത്തിൽ മാത്രമല്ല സംസ്ഥാനത്ത് ആകമാനം കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു വരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗണുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ. നിലവിലുള്ള സാഹചര്യത്തിൽ ഒരു കാരണവശാലും ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ല എന്ന് അദ്ധേഹം ബിദറിൽ പറഞ്ഞു. അവശ്യമെങ്കിൽ സംസ്ഥാനത്ത് ലോക് ഡൗൺപ്രഖ്യാപിക്കേണ്ടി വരും എന്ന് തിങ്കളാഴ്ച മുഖ്യമന്ത്രിയുടേതായി പുറത്തു വന്ന പ്രസ്താവനയെ തുടർന്ന് സംസ്ഥാനത്ത് ഉടൻ ലോക്ക് ഡൗൺ ഉണ്ടാകുമെന്ന രീതിയിലുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്താൻ കോവിഡ് സാങ്കേതിക ഉപദേശക സമിതി നിർദേശിച്ചതായി ആരോഗ്യമന്ത്രി…
Read Moreവേനൽ മഴക്ക് സാധ്യത !
ബെംഗളൂരു: സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ അടുത്ത 2 ദിവസങ്ങളിൽ വേനൽ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കർണാടകയുടെ ഉൾപ്രദേശങ്ങളിൽ 15 വരെ ഇടിയോട് കൂടിയ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. ബെംഗളൂരു നഗരം മേഘാവൃതമായിരിക്കും ചില സ്ഥലങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ചാറ്റൽ മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Moreയുജി, പിജി തലത്തിൽ ഓൺലൈൻ പരീക്ഷകൾ സാധ്യമല്ല”, ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായണൻ
ബെംഗളൂരു: സംസ്ഥാന സർക്കാറിന് കീഴിൽ വരുന്ന സർവകലാശാലകളിലും സർക്കാർ കോളേജുകളിലും ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് ഓൺലൈൻ പരീക്ഷ നടത്താനുള്ള സാധ്യത ഇല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സി. അശ്വത് നാരായണൻ പറഞ്ഞു. തിങ്കളാഴ്ച ബെംഗളൂരുവിൽ നടന്ന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യങ്ങൾ കണക്കിലെടുത്ത് നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ പരീക്ഷ നടത്താൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു. ഓഫ്‌ലൈൻ മോഡിലാണ് പരീക്ഷകൾ നടത്തുക എന്നാണ് കണക്കാക്കുന്നത് എന്നും മന്ത്രി പറഞ്ഞു. അതെ സമയം ഓൺലൈൻ മോഡ് വഴി പരീക്ഷകൾ നടത്താൻ വിദ്യാർത്ഥികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും ആവശ്യം…
Read Moreസൗജന്യ കോവിഡ് വാക്സിൻ ക്യാമ്പ്.
ബെംഗളൂരു: സുൽത്താൻ പാളയ സെന്റ് അൽഫോൻസ ഫൊറോന ചർച്ച് പിതൃവേദി,ബി ബി എം പിയുമായി സഹകരിച്ച് പൊതുജനങ്ങൾക്കായി സൗജന്യകോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തുന്നു. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ക്യാമ്പ്, കൊവിഡ് വാക്സിനേഷൻ ആവശ്യമുള്ള 45 വയസ്സിനു മുകളിലുള്ള ആർക്കും ഈ ക്യാമ്പിൽ പങ്കെടുക്കാം. 9739631465
Read Moreകോവിഡ് നിയന്ത്രണങ്ങൾ; സംയുക്ത പാർട്ടി മീറ്റിങ് വിളിച്ച് മുഖ്യമന്ത്രി.
ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് 19 രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ ഭാവി നടപടികൾ തീരുമാനിക്കുന്നതിനായി ഏപ്രിൽ 18 ന് എല്ലാ പാർട്ടി അംഗങ്ങളുടെയും ഒരുസംയുക്ത യോഗം വിളിച്ചതായി കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു. ബിദാറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എച്ച് ഡി കുമാരസ്വാമി, കോൺഗ്രസ് സംസ്ഥാന മേധാവി ഡി കെ ശിവകുമാർഎന്നിവരെ കൂടാതെ സാങ്കേതിക ഉപദേശക സമിതി അംഗങ്ങളും ഏപ്രിൽ 18 ന് നടക്കുന്ന പ്രത്യേക യോഗത്തിൽ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.…
Read Moreബെംഗളൂരുവിൽ ഇന്ന് 55 മരണം; സംസ്ഥാനത്ത് 60 ന് മുകളിൽ; കർണാടകയിലെ കോവിഡ് വിവരങ്ങൾ ….
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 8778 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.6079 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 7.20%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 6079 ആകെ ഡിസ്ചാര്‍ജ് : 992003 ഇന്നത്തെ കേസുകള്‍ : 8778 ആകെ ആക്റ്റീവ് കേസുകള്‍ : 78617 ഇന്ന് കോവിഡ് മരണം : 67 ആകെ കോവിഡ് മരണം : 13008 ആകെ പോസിറ്റീവ് കേസുകള്‍ : 1083647 ഇന്നത്തെ പരിശോധനകൾ :…
Read Moreപ്രധാനമന്ത്രി മോദി ഏവർക്കും ഉഗാദി ആശംസകൾ നേർന്നു.
ന്യൂ ഡൽഹി: കർണാടകയുടെ പുതുവത്സര ദിനമായ ഉഗാദിയുടെ പ്രത്യേക അവസരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏവർക്കും ഉഗാദി ആശംസകൾ നേർന്നു. “ഉഗാദിയുടെ പ്രത്യേക അവസരത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നുവെന്ന്” അദ്ദേഹം ട്വീറ്റ് ചെയ്തു. അടുത്ത കുറച്ച് ദിവസങ്ങളിൽ ഇന്ത്യയിലുടനീളം ആളുകൾ വിവിധ ഉത്സവങ്ങൾ ആഘോഷിക്കാൻ പോവുകയാണ്. ഈ ഉത്സവങ്ങൾ എല്ലാം ഇന്ത്യയുടെ വൈവിധ്യവും ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്‘ ന്റെ അന്തസത്തയും പ്രകടമാക്കുന്നവയാണ്. ഈ പ്രത്യേക അവസരങ്ങളിൽ രാജ്യത്തുടനീളം സന്തോഷവും സമൃദ്ധിയും സാഹോദര്യവും പ്രചരിക്കട്ടെ, ” എന്ന് അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.
Read More“സ്വകാര്യ ആശുപത്രികൾ 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി നീക്കിവെക്കും”; ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ
ബെംഗളൂരു: “കോവിഡ് ആദ്യ തരംഗസമയത്ത് ചെയ്തതുപോലെ രോഗികൾക്കായി 50 ശതമാനം കിടക്കകൾ നീക്കിവയ്ക്കാൻ സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്“, എന്ന് ആരോഗ്യ–മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. പ്രൈവറ്റ് ഹോസ്പിറ്റൽസ് ആന്റ് നഴ്സിംഗ് ഹോം അസോസിയേഷനുമായി (ഫാന) നടത്തിയ വീഡിയോ കോൺഫറൻസിന് ശേഷം ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിടത്തി ചികിത്സ നിലവിൽ ആവശ്യമില്ലാത്ത കോവിഡ് ഇതര രോഗികളെ ആശുപത്രിയിൽ നിന്നും വിടാനും ആ കിടക്കകൾ കോവിഡ് രോഗികൾക്ക്കായി നീക്കിവയ്ക്കാനുമുള്ള നിർദ്ദേശം സ്വകാര്യ ആശുപത്രികൾക്ക് നൽകിയിട്ടുണ്ട് എന്ന് മന്ത്രി പറഞ്ഞു. “കോവിഡ് രോഗികൾക്കായി ഒരാഴ്ചയ്ക്കുള്ളിൽ 50 ശതമാനം കിടക്കകൾ നീക്കിവയ്ക്കാൻ സ്വകാര്യ…
Read More