ബെംഗളൂരു: പ്രമുഖ നാടകപ്രവർത്തകനായിരുന്ന ശാരങ്ഗധരൻ അനുസ്‌മരണം ,അവാർഡ് ദാനം ,നാടകഗാനാലാപനം എന്നിവ ഉൾപെടുത്തി സർഗ്ഗധാര സാംസ്‌കാരിക സമിതി സാദരം ധന്യം എന്ന വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സുധാകരൻ രാമന്തളി അനുസ്മരണ പ്രഭാഷണം നടത്തി.
ബെംഗളൂരുവിലെ മലയാള/കന്നഡ നാടകവേദിയുടെ സജീവ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന ശാർങ്ഗധരൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ ശാർങ്ഗധരൻ-
സർഗ്ഗധാര ‘ അവാർഡ് പ്രശസ്ത കന്നഡ നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ എം.ഗുബ്ബണ്ണയ്ക്കും വിവിധ ഭാഷാനാടകങ്ങൾ സംവിധാനംചെയ്ത്
അവതരിപ്പിച്ച് നാടകപ്രേമികളുടെ മനംകവർന്ന അരവിന്ദാക്ഷൻ മൊടത്തിയ്ക്കും സമ്മാനിച്ചു. വിഖ്യാത നാടക/സിനിമാ അഭിനേത്രിയും ശാർങ്ഗധരൻ്റെ സഹധർമ്മിണിയുമായ കമനീധരനും സർഗ്ഗധാര സാംസ്കാരികവേദിയും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ പഴയകാല നാടകപ്രവർത്തകർ പങ്കെടുത്തു. ഉപാധ്യക്ഷൻ ശശീന്ദ്രവർമ്മ അധ്യക്ഷത വഹിച്ചു.സെക്രെട്ടറി ശ്രീജേഷ് സ്വാഗതമാശംസിച്ചു.9964352148.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.