ബെംഗളൂരു : കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഇപ്പോഴുള്ള രണ്ടാം തരംഗത്തിന് തടയിടാൻ നഗരത്തിൽ ആവശ്യമെങ്കിൽ ഭാഗികമായി ലോക്ക് ഡൗൺ നടത്തേണ്ടി വരുമെന്ന് ബി.ബി.എം.പി.കമ്മീഷണർ മഞ്ജുനാഥ പ്രസാദ്.
ക്വാറൻ്റീനിൽ കഴിയാൻ നിർദേശിച്ച കുടുംബം ഇന്നലെ അത് തെറ്റിച്ച് ഇസ്കോൺ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു, ഇത്തരം നടപടികൾ ആവർത്തിക്കുകയാണ് എങ്കിൽ ലോക്ക് ഡൗൺ അല്ലാതെ പോം വഴിയല്ല, മഞ്ജുനാഥ പ്രസാദ് പറഞ്ഞു.
സംസ്ഥാനത്ത് എവിടെയും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ല എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉറപ്പ് നൽകിയിരുന്നു.
അതേ സമയം ആദ്യമായി രണ്ടാം തരംഗത്തിൽ ഒരൊറ്റ ദിവസം മാത്രം പുതിയ കോവിഡ് കേസുകളുടെ എണ്ണം 1000 കടന്നു. ഇന്നലത്തെ പുതിയ കോവിഡ് രോഗികളുടെ എണ്ണം നഗരത്തിൽ 1186 ആയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.