ബെംഗളൂരു :ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ലെഫ്റ്റ് തിങ്കേഴ്സിൻ്റെ സാംസ്കാരിക സംഘടനയായ കലാ വെൽഫെയർ അസോസിയേഷൻ കേരള നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തുന്നു. 7-തീയതി ഞായറാഴ്ച വൈകുന്നേരം 3.30ന് കലയുടെ ഓഫീസിൽ വച്ച് നടത്തുന്ന പരിപാടി സഖാവ് കെ. എൻ യശോധരൻ ഉദ്ഘാടനം ചെയ്തു സംസാരിക്കും മറ്റ് പ്രമുഖ നേതാക്കളും പരിപാടിയിൽ പങ്കെടുക്കുന്നതാണെന്ന് പ്രസിഡണ്ട് ജീവൻ തോമസും സെക്രട്ടറി ഫിലിപ്പ് ജോർജും അറിയിച്ചു.
Read MoreDay: 6 March 2021
ശിവരാത്രിക്കായി ഒരുങ്ങുന്നത് നാളികേരത്തിൽ തീർത്ത 21 അടി ഉയരമുള്ള ശിവലിംഗം.
ബെംഗളൂരു: ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി നാളികേരം ഉപയോഗിച്ച് മൈസൂരുവിൽ 21 അടി ഉയരത്തിൽ ശിവലിംഗം തയ്യയറാക്കുന്നു. ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയയുടെ നേതൃത്വത്തിൽ ആണ് ശിവലിംഗം നിർമിക്കുന്നത്. ദസറയ്ക്കായി നിശ്ചലദൃശ്യങ്ങൾ ഒരുക്കുന്ന കലാകാരൻമാരാണ് ശിവലിംഗം നിർമിക്കുന്നത്. നഗരത്തിലെ ലളിതമഹൽ മൈതാനിയിൽ വെള്ളിയാഴ്ച ശിവലിംഗത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 8,000 തേങ്ങ ഉപയോഗിച്ച് നിർമിക്കുന്ന ശിവലിംഗത്തിൻ്റെ വീതി 18 അടിയാണ്. ഞായറാഴ്ച വൈകീട്ട് 4.30-ന് കൃഷ്ണരാജ എം.എൽ.എ. എസ്.എ. രാമദാസ് ശിവലിംഗം ഉദ്ഘാടനം ചെയ്യും. മൈസൂരു നഗരവികസന അതോറിറ്റി ചെയർമാൻ എച്ച്.വി. രാജീവ്, കോർപ്പറേറ്റർ രൂപ തുടങ്ങിയവർ പങ്കെടുക്കും. ഏഴുമുതൽ…
Read More7 വിദ്യാർത്ഥികൾക്ക് കോവിഡ്;സ്കൂൾ അടച്ചു.
ബെംഗളൂരു : 7 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരത്തിലെ സ്കൂൾ അടച്ചു. കെ.ആർ.പുരക്ക് സമീപം ബി.നാരായണപുരയിലെ സർക്കാർ ഹൈസ്കൂൾ ആണ് 7 ദിവസത്തേക്ക് അടക്കുകയും പുതിയ കോവിഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിക്കുകയും ചെയ്തത്. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം കോവിഡിൻ്റെ രണ്ടാം വരവിൽ ഇതുവരെ 7 ക്ലസ്റ്ററുകൾ ആണ് പ്രഖ്യാപിച്ചത്. യെലഹങ്ക, കാവൽ ബൈരസാന്ദ്ര, ബിലേക്കഹള്ളി, ബെലന്ദൂർ എന്നിവിടങ്ങളിൽ ആണ് പുതിയ കോവിഡ് ക്ലസ്റ്ററുകൾ.
Read Moreകർണാടകയിലേക്കുള്ള അതിർത്തി അടച്ചതിനെ വിമർശിച്ചും പകരം സംവിധാനം നിർദ്ദേശിച്ചും ഹൈക്കോടതി.
ബെംഗളൂരു : കേരളത്തിൽ കോവിഡ് രോഗ വ്യാപനം കൂടിയതോടെ പല അതിർത്തി റോഡുകളും അടക്കാനുള്ള കർണാടകയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതി. അതിർത്തി റോഡുകൾ അടക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ മറുപടി നൽകിയത്. കേന്ദ്രത്തിൻ്റെ അനുമതിയില്ലാതെ അതിർത്തി റോഡുകൾ അടച്ചിട്ട് തെറ്റാണ്, എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച ചട്ടങ്ങൾക്ക് വിരുദ്ധമാണ് കർണാടകയുടെ നടപടി. ആവശ്യമെങ്കിൽ അതിർത്തികളിൽ പരിശോധന സംവിധാനങ്ങൾ സ്ഥാപിക്കുകയാണ് വേണ്ടത് എന്ന് കോടതി അഭിപ്രായപ്പെട്ടു. നിയന്ത്രണങ്ങളിൽ…
Read Moreറാഗിംഗ്;മൂന്നു മലയാളി വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു
ബെംഗളൂരു: പുതുതായി കോളേജിൽ ചേർന്ന വിദ്യാർഥികളെ റാഗ് ചെയ്തതിന് രണ്ടാംവർഷ ബിരുദ വിദ്യാർത്ഥികളായ മൂന്നുപേരെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാംവർഷ ബിബിഎ വിദ്യാർഥികളായ ഒൻപതുപേർ ചേർന്ന് താമസിച്ചിരുന്ന വീട്ടിലെത്തിയാണ് ഇവർ അതിക്രമം കാട്ടിയത്. മൂന്ന് കുട്ടികളുടെ തല ബലമായിമുണ്ഡനം ചെയ്യിപ്പിച്ചു. ഇവരുടെ നിർദ്ദേശങ്ങൾ അനുസരിച്ചില്ലെങ്കിൽ വീണ്ടും വരുമെന്നും അനുസരിക്കാത്തവരെ വെറുതെ വിടില്ലെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് അതിക്രമത്തിന് ഇരയായ കുട്ടി പോലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയായ റെജിൻ റിയാസ് – കോഴിക്കോട്, കണ്ണൂരിൽനിന്നുള്ള മുഹമ്മദ് ആദിൽ, മുഹമ്മദ്…
Read Moreഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സ് കൂടി കോവിഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചു.
ബെംഗളൂരു : ചിക്കലസാന്ദ്രയിലെ സായി കൂടിയ അപ്പാർട്ട്മെന്റ് കോംപ്ലക്സ് ആണ് പുതിയ കോവിഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചത്. 40 വീടുകളിലുള്ള അപ്പാർട്ട്മെന്റ് ആകെ 108 പേരാണുള്ളത്. ചിക്കഅലസാന്ദ്രയിലെ വസന്ത പുരയിൽ വെച്ച് നടന്ന ഒരു കൂട്ടായ്മ പരിപാടിയാണ് കോവിഡ് വ്യാപനത്തിന് കാരണമായതെന്ന് അനുമാനിക്കുന്നു. ബൃഹത് ബെംഗളൂരു മഹാ നഗരപാലിക ഇതിനെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് കമ്മീഷണർ മഞ്ജുനാഥ പ്രസാദ് അറിയിച്ചു. മാർഗ്ഗനിർദ്ദേശ നടപടിക്രമങ്ങളുടെ ഭാഗമായി ശുചീകരണ ശേഷം അപ്പാർട്ട്മെന്റ് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. നിലവിൽ എട്ടുപേർക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് എങ്കിലും ബാക്കിയുള്ളവരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
Read More