ശിവരാത്രിക്കായി ഒരുങ്ങുന്നത് നാളികേരത്തിൽ തീർത്ത 21 അടി ഉയരമുള്ള ശിവലിംഗം.

ബെംഗളൂരു: ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി നാളികേരം ഉപയോഗിച്ച് മൈസൂരുവിൽ 21 അടി ഉയരത്തിൽ ശിവലിംഗം തയ്യയറാക്കുന്നു.

ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയയുടെ നേതൃത്വത്തിൽ ആണ് ശിവലിംഗം നിർമിക്കുന്നത്.

ദസറയ്ക്കായി നിശ്ചലദൃശ്യങ്ങൾ ഒരുക്കുന്ന കലാകാരൻമാരാണ് ശിവലിംഗം നിർമിക്കുന്നത്.

നഗരത്തിലെ ലളിതമഹൽ മൈതാനിയിൽ വെള്ളിയാഴ്ച ശിവലിംഗത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

  വിജയിയുടെ വസതിയിൽ തൃഷയെത്തി; വീണ്ടും ചൂടുപിടിച്ച് ചര്‍ച്ചകള്‍

8,000 തേങ്ങ ഉപയോഗിച്ച് നിർമിക്കുന്ന ശിവലിംഗത്തിൻ്റെ വീതി 18 അടിയാണ്.

ഞായറാഴ്ച വൈകീട്ട് 4.30-ന് കൃഷ്ണരാജ എം.എൽ.എ. എസ്.എ. രാമദാസ് ശിവലിംഗം ഉദ്ഘാടനം ചെയ്യും.

മൈസൂരു നഗരവികസന അതോറിറ്റി ചെയർമാൻ എച്ച്.വി. രാജീവ്, കോർപ്പറേറ്റർ രൂപ തുടങ്ങിയവർ പങ്കെടുക്കും.

ഏഴുമുതൽ 13 വരെ പൊതുജനങ്ങൾക്ക് ശിവലിംഗം സന്ദർശിക്കാൻ തുറന്ന് കൊടുക്കും.

രാവിലെ ആറുമുതൽ രാത്രി 10 വരെയാണ് സന്ദർശനസമയം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതരുടെ ഡേറ്റിംഗ്: ഇന്ത്യയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്; സ്ത്രീ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us