ബെംഗളൂരു: നിരന്തരം തുടരുന്ന ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ ടാക്സി ചാർജുകൾ പുനർ നിർണയിക്കുന്നതിനുള്ള ആലോചനയിലാണ് അധികൃതർ. ജനുവരിയിൽ തന്നെ ഇതിനുള്ള കരട് നിർദ്ദേശങ്ങൾ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസിൽ നിന്നും നൽകിയിരുന്നു. ഫെബ്രുവരി ഒന്നിന് പുറത്തിറക്കിയ പുതിയ നിർദേശം അനുസരിച്ച് ശീതീകരിക്കാത്ത കാറുകൾക്ക് 75 രൂപയും ശീതീകരിച്ചവക്ക് 100 രൂപയും കുറഞ്ഞ നിരക്കായി അനുവദിച്ചിരുന്നു. എന്നാൽ ശൃംഖല ടാക്സി സംവിധാനങ്ങൾ നടപ്പിലാക്കുന്ന യൂബർ, ഓല പോലെയുള്ളവരുടെ നിരക്കുകൾ ഉയർത്തുന്നതിനെക്കുറിച്ച് തീരുമാനമായിരുന്നില്ല. മോട്ടോർ വാഹന ശൃംഖല നടത്തിപ്പ് രൂപരേഖയുടെ അടിസ്ഥാനത്തിൽ ഇത് പുനഃപരിശോധിക്കുന്നതിനായി വാഹന ഗതാഗത മന്ത്രാലയം…
Read MoreMonth: February 2021
5-8 വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ തുടങ്ങുന്നു;പുതിയ അധ്യയന വര്‍ഷം ജൂലൈ 15 ന് ആരംഭിക്കും;
ബെംഗളൂരു: സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷം ജൂലൈ 15 ന് ആരംഭിക്കുമെന്ന് വിദ്യാഭ്യസ മന്ത്രി എസ് സുരേഷ് കുമാര്‍ അറിയിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ ജൂണില്‍ പൂര്‍ത്തിയാകും. 5-8 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 22 തീയതി മുതല്‍ സ്കൂളില്‍ എത്തി പഠിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കി.അതെ സമയം കേരളത്തോട് അടുത്ത് കിടക്കുന്ന ജില്ലകള്‍ക്കും ബെംഗളൂരുവിലും ഇതിനു നിയന്ത്രണം ഉണ്ട്. ഇവിടങ്ങളില്‍ 5-7 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് റെഗുലര്‍ ക്ലാസിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ എത്താം. സ്കൂളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും കൊറോണ രോഗ…
Read Moreഅയോധ്യ ക്ഷേത്ര നിർമ്മാണത്തിനുള്ള പണപ്പിരിവിനെതിരെ എച്ച്.ഡി.കുമാരസ്വാമി.
ബെംഗളൂരു : അയോധ്യയിലെ ശ്രീരാമ ക്ഷേത്രനിർമാണ ഫണ്ടിലേക്കുള്ള മൂലധനസമാഹരണയജ്‌ഞം പുരോഗമിക്കുന്നതിനിടെ കർണാടകയിൽ പിരിവിനെതിരെ ഗുരുതരമായ ആക്ഷേപവുമായി മുൻ മുഖ്യമന്ത്രിയും ജനതാദൾ സെക്കുലർ നേതാവുമായ എച്ച് ഡി കുമാരസ്വാമി രംഗത്തെത്തി. It appears that those collecting donations for the construction of Ram Mandir have been separately marking the houses of those who paid money and those who did not. This is similar to what Nazis did in Germany during the regime…
Read Moreനഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും.
ബെംഗളൂരു : നഗരത്തിലെ ഏതാനും പ്രദേശങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ് കോം അറിയിച്ചു. കനഗദാസ ലേ ഔട്ട്, പോട്ടറി ടൗൺ, ദൊഡ്ഡി ഗുണ്ട, വില്യംസ് ടൗൺ, ചിന്നപ്പ ഗാർഡൻ, ഗാന്ധിഗ്രാമ, എസ്.കെ.ഗാർഡൻ, ഐ.ടി.ഐ.ലേഔട്ട്, ഓൾഡ് ബയപ്പനഹള്ളി, കോൾസ് റോഡ്, നാഗായന പാളയ, തമ്പുച്ചെട്ടി റോഡ്, സത്യനഗർ, അംബേദ്കർ നഗർ, ഗജേന്ദ്രനഗർ, കെ.എസ്.എഫ്.സി. ലേഔട്ട്, കെ.എച്ച്.ബി.കോളനിയും പരിസര പ്രദേശങ്ങളിലുമാണ് വൈദ്യുതി മുടങ്ങുക. പോട്ടറി റോഡ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിലാണ് ഇത്.
Read Moreഅപ്പാർട്ട്മെൻറ് കോംപ്ലക്‌സിലെ കോവിഡ് ബാധിതരുടെ എണ്ണം100 കടന്നു.
ബെംഗളൂരു: രണ്ട് ദിവസം മുമ്പ് 50 ൽ അധികം കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്ത ബിലേക്കഹളളിയിലെ രോഗബാധിതരുടെ എണ്ണം 105 ആയി ഉയർന്നു. പശ്ചാത്തലത്തില്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. എസ്‌എന്‍എന്‍ രാജ് ലേക്ക് വ്യൂ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് കോംപ്ലക്‌സില്‍ രണ്ട് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് നിരവധി കേസുകള്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പ് വിപുലമായ തോതില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക്…
Read Moreദന്ത ഡോക്ടർ ആകാൻ വിദ്യാർത്ഥികളില്ല ;700 സീറ്റ് ഒഴിഞ്ഞു കിടക്കുന്നു
ബെംഗളൂരു : കർണാടകയിൽ മാത്രം സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ആയി എഴുന്നൂറോളം സീറ്റുകളാണ് ദന്ത രോഗ വിഭാഗത്തിൽ ഒഴിഞ്ഞുകിടക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് പ്രവേശന യോഗ്യത നിർണയത്തിൽ കൂടുതൽ സുതാര്യത കൊണ്ടു വന്നിരുന്നെങ്കിലും 44 മെഡിക്കൽ കോളേജുകളിലായി ആകെയുള്ള 2880 ദന്ത വിഭാഗം സീറ്റുകളിൽ എഴുനൂറോളം ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. പ്രവേശന യോഗ്യത നേടാനുള്ള കുറഞ്ഞ മാർക്ക് 10 ശതമാനത്തോളം കുറയ്ക്കാനും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ തവണ മുന്നൂറിൽ താഴെ സീറ്റുകൾ മാത്രമാണ് ഒഴിഞ്ഞു കിടന്നിരുന്നത്.
Read Moreഉത്തരവ് പുറത്ത്;കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.
ബെംഗളൂരു: കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പുറത്ത് വന്നു. കേരളത്തില്‍ നിന്ന് എത്തി ഹോട്ടെലുകള്‍,റിസോര്‍ട്ടുകള്‍,ഹോം സ്റ്റേ,ഡോര്‍മെട്രി എന്നിവയില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും 72 മണിക്കൂരിനുള്ളില്‍ പരിശോധന നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കഴിഞ്ഞ 2 ആഴ്ചയായി കേരളത്തില്‍ നിന്ന് സംസ്ഥാനത്ത് എത്തിയ ആളുകള്‍ നിര്‍ബന്ധമായും ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണം.
Read Moreടോൾ പ്ലാസകളിൽ ഫാസ്റ്റാഗ് നിർബന്ധമാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം.
ബെംഗളൂരു: തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ടോൾ പ്ലാസ കളിൽ കൂടി കടന്നുപോകുന്ന വാഹനങ്ങൾക്ക് ഫാസ്റ്റാഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഫാസ്റ്റാഗ് ഉണ്ടെങ്കിലും പ്രവർത്തിക്കാതിരിക്കുകയോ, ഫാസ്റ്റാഗ് ഇല്ലാതെ ടോൾ ബൂത്തുകളിൽ എത്തുകയോ ചെയ്താൽ ഇനി മുതൽ സാധാരണ നിരക്കിന്റെ ഇരട്ടി തുക നൽകേണ്ടി വരും. ഫാസ്റ്റാഗ് നിർബന്ധമാക്കിക്കൊണ്ടുള്ള മുൻ ഉത്തരവിൽ സമയപരിധി ഒരുതവണ നീട്ടിയിരുന്നു എങ്കിലും ഇന്നലെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവ് പ്രകാരം ഇനി മറ്റു പരിഗണനകൾക്ക് അവസരം ഉണ്ടായിരിക്കുന്നതല്ല.
Read Moreകേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയതായി ബി.ബി.എം.പി.കമ്മിഷണര്‍;ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയില്ല.
ബെംഗളൂരു: കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയതായി ബി.ബി.എം.പി.കമ്മിഷണര്‍ മഞ്ജുനാഥ പ്രസാദ് അറിയിച്ചു. ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വച്ചിരിക്കണം എന്നാണ് മഞ്ജുനാഥ പ്രസാദ് അറിയിച്ചത്. “കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ പരിശോധന ഊര്‍ജിതമാക്കണം.ചുരുങ്ങിയത് 141 കേന്ദ്രങ്ങളും 200 സംഘങ്ങളെയും സജ്ജീകരിച്ചിട്ടുണ്ട്.ഇപ്പോള്‍ നിലവില്‍ 341 കേന്ദ്രങ്ങള്‍ ഉണ്ട്.പ്രതി ദിനം 34000 സാമ്പിളുകള്‍ പരിശോധിക്കണം,നിലവില്‍ ഇത് 22000 ആണ്,പോസിറ്റീവ് ആകുന്നവരെ ഐസോലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റണം”ബി.ബി.എം.പി.ആരോഗ്യ വിഭാഗത്തിന്റെ യോഗത്തിന് ശേഷം കമ്മിഷണര്‍ അറിയിച്ചു. http://88t.8a2.myftpupload.com/archives/63054
Read Moreഅയൽക്കാരിയുടെ വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്തതിന് ആക്രമിച്ചു കൊലപ്പെടുത്തി;ആറു പേർ അറസ്റ്റിൽ.
ബെംഗളൂരു: കർണാടകയിലെ ഉടുപ്പി- ഹൊസൂരിൽ ആണ് സംഭവം. വിവാഹ മോചനം നേടിയിട്ടില്ല എങ്കിലും ഭർത്താവുമായി പിരിഞ്ഞ് കഴിഞ്ഞിരുന്ന അയൽവാസിയും വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ സ്ത്രീയുമായി ഗൗതം എന്നയാൾക്കുണ്ടായിരുന്ന ബന്ധത്തെ ചോദ്യം ചെയ്തതിനാണ് അയൽവാസിയായ നവീൻ കൊലചെയ്യപ്പെട്ടത്. ഗൗതം ഈ സ്ത്രീയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. ഇതിൽ ഇടപെട്ടതിനെ തുടർന്ന് വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടരുത് എന്നുപറഞ്ഞ് അയൽവാസിയായ നവീനെ ഗൗതം ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ നവീൻന്റെ ഭാര്യയും മക്കളും പുറത്തുപോയ സമയത്ത് ഗൗതം കൂട്ടാളികളും ചേർന്നു നവീന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി…
Read More