ബെംഗളൂരു: കേരളത്തിലെ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി തമിഴ്നാടും. വിമാനത്തിലെത്തുന്നവരെ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണൻ അറിയിച്ചു. രാജ്യത്തെ കോവിഡ് ബാധിതരിൽ 74 ശതമാനവും കേരളം, മഹാരാഷ്ട്ര ജില്ലകളിൽ നിന്നുള്ളവരാണ്. അതിനാൽ സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചെന്നൈ, ചെങ്കൽപ്പെട്ട്, കോയമ്പത്തൂർ ജില്ലകളിൽ ക്ലസ്റ്റർ പരിശോധന നടത്തുന്നുണ്ട്. അതിർത്തി ജില്ലകളിലൂടെ വരുന്നവരെ തെർമൽ സ്കാനിങ്ങിനും വിധേയമാക്കുന്നുണ്ട്. അതേസമയം കേന്ദ്ര സര്‍കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം അണ്‍ലോക് പ്രഖ്യാപിച്ചിട്ടും കര്‍ണാടക…
Read MoreMonth: February 2021
അനധികൃതമായി സൂക്ഷിച്ച ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചു; ആറുമരണം
ബെംഗളൂരു: അനധികൃതമായി സൂക്ഷിച്ച ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചു; ആറുമരണം. ചിക്കബല്ലാപുരയിലാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച് ആറുപേർ മരിച്ചത്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ക്വാറികളില്‍ ഉപയോഗിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. മരിച്ച ഒരാളും പരിക്കേറ്റയാളും അനധികൃതമായി സൂക്ഷിച്ചിരുന്നവയായിരുന്നു അവ. Karnataka Home Minister Basavaraj Bommai visited the quarry blast site at Hirenagavalli in Chikkaballapur today Six people were killed, one injured in the incident last night pic.twitter.com/PknCd3nJ7t — ANI (@ANI) February…
Read Moreപോലീസിനു പറ്റിയ പിഴവ് : ആറുമാസമായി പതിനേഴുകാരൻ കൊടും കുറ്റവാളികൾക്കൊപ്പം ജയിലിൽ
ബെംഗളൂരു: കഴിഞ്ഞ ഓഗസ്റ്റ് പന്ത്രണ്ടാം തീയതി ആണ് ഷബീർ എന്ന 17 കാരൻ പോലീസ് പിടിയിലാകുന്നത്. ഓഗസ്റ്റ് 11ന് ഏകദേശം രണ്ടായിരത്തോളം പേരടങ്ങുന്ന സംഘം പ്രകോപനപരമായ സാമൂഹ്യമാധ്യമ വാർത്തയെ തുടർന്ന് നടത്തിയ ആക്രമണത്തിൽ ഡിജെ ഹള്ളി പോലീസ് സ്റ്റേഷൻ തീ വെച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഷബീർ മറ്റ് 120 പേരോടൊപ്പം അറസ്റ്റിലാവുന്നത്. ബഹളം കേട്ട് പുറത്തിറങ്ങിയ ഷബീർ എന്താണെന്ന് നോക്കാൻ പോയതാണെന്നും ആക്രമണത്തിൽ പങ്കാളിയല്ല എന്നുമാണ് ഷബീറിന്റെ അമ്മ പറയുന്നത്. അന്ന് മുതൽ പോലീസ് സ്റ്റേഷനിലും…
Read Moreകോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്;നിയന്ത്രണങ്ങൾ ഇന്നു മുതൽ കൂടുതൽ കർശ്ശനമാക്കാൻ കർണാടക.
ബെംഗളൂരു: കോവിഡ് വ്യാപനം കുറക്കുന്നതിനായി കേരളത്തിൽ നിന്നും വരുന്നവർക്കുള്ള നിയന്ത്രണം ഇന്നുമുതൽ കൂടുതൽ കർശനമാക്കാൻ കർണാടക. അതിർത്തികളിൽ കർശ്ശന പരിശോധന എർപ്പെടുത്തും.ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരാത്തവരെ അതിർത്തി കടത്തിവിടേണ്ടതില്ല എന്നാണ് നിർദ്ദേശം. ഇന്നലെ പല ചെക്ക് പോസ്റ്റുകളിലും യാത്രക്കാരെ തടഞ്ഞ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ട് എന്ന് ഉറപ്പ് വരുത്തിയിരുന്നു. യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ പിന്നീട് താൽക്കാലികമായി നിർത്തിവക്കുകയായിരുന്നു. അതിർത്തി ചെക്ക് പോസ്റ്റുകളിൽ കൂടുതൽ പോലീസുകാരേയും ആരോഗ്യ വകുപ്പ് ജീവനക്കാരേയും കർണാടക സർക്കാർ നിയമിച്ച കഴിഞ്ഞു.
Read Moreഅതിര്‍ത്തികളിലെ നിയന്ത്രണം;കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് കേരള മുഖ്യമന്ത്രി.
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് പോകുന്ന അതിര്‍ത്തി റോഡുകള്‍ പലതും അടച്ച പ്രശ്നം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഒരു നിയന്ത്രണവും ഒരു സംസ്ഥാനവും ഏര്‍പ്പെടുത്താന്‍ പാടില്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ മാര്ഗനിര്ദേശത്തിന് എതിരാണ് അതിര്‍ത്തികള്‍ അടക്കുകയും കേരളത്തില്‍ നിന്നു പോകുന്ന വാഹനങ്ങള്‍ തടയുകയും ചെയ്ത നടപടി എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കുന്നവരെ മാത്രമെ കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കൂ എന്ന നിലപാടാണ് അതിര്‍ത്തികളില്‍ കണ്ടത്. ഇക്കാര്യം…
Read Moreസംസ്ഥാനത്താകെയുള്ള കോവിഡ്; നഗര അനുപാതത്തിൽ വർധന.
ബെംഗളൂരു: കഴിഞ്ഞ ഒരാഴ്ചയോളമായി സംസ്ഥാനത്തിലെ കൊവിഡ്-19 രോഗികളുടെ നഗര അനുപാതത്തിൽ വർധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. നഗരത്തിൽ രണ്ടിടങ്ങളിലായി രൂപപ്പെട്ട സമൂഹ വ്യാപനത്തിന് തടയിടാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സംസ്ഥാനത്താകെയുള്ള ആകെ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധന അധികൃതരെ കുഴക്കുന്നുണ്ട്. രോഗികളുടെ എണ്ണത്തിലെ വർദ്ധനയും നഗരത്തിൽ രണ്ടിടങ്ങളിലായി രൂപപ്പെട്ടസമൂഹ വ്യാപനവും തുടർന്നാൽ വീണ്ടുമൊരു അടച്ചിടൽ തന്നെ വേണ്ടി വന്നേക്കാം എന്ന് കഴിഞ്ഞ ദിവസം വാർത്തയുണ്ടായിരുന്നു. നിലവിൽ കർണാടകയിലെ ആകെ രോഗികളുടെ എണ്ണത്തിലെ ഭൂരി ഭാഗവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബെംഗളൂരു നഗരത്തിൽ നിന്നാണ്. നഗരത്തിലെ ദിനംപ്രതിയുള്ള ആകെ രോഗബാധിതരാകുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്…
Read Moreസുഹൃത്തിന്റെ വീട്ടിൽ നിന്നും മോഷണം;വ്യവസായിയും കൂട്ടാളിയും അറസ്റ്റിൽ
ബെംഗളൂരു: അടുഗോഡി ലക്കസാന്ദ്ര നിവാസിയായ ഷാഹിദ് എന്ന വിളിപ്പേരുള്ള നസീം ഷെറീഫ് 40, ഇയാളുടെ സുഹൃത്ത് ഗുരപ്പനപാളയ നിവാസിയായ മുഹമ്മദ് ഷാഫിയുള്ള 42 എന്നിവർ സുഹൃത്തിന്റെ വീട്ടിൽ നിന്നും ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന വസ്തുവകകൾ മോഷ്ടിച്ചതിന് അറസ്റ്റിലായി. നിർമ്മാണ കമ്പനി നടത്തിയിരുന്ന ഷെരീഫ് അടുത്തകാലത്ത് വൻ നഷ്ടത്തിൽ ആയിരുന്നു. സുഹൃത്തിന്റെ വീടിന്റെ താക്കോൽ തനിപ്പകർപ്പ് നിർമ്മിച്ചാണ് മോഷണം നടത്തിയത്. സുഹൃത്തിന്റെ സഹോദരന് സുഖമില്ലാതെ ആശുപത്രിയിൽ ആയ സമയത്ത് ഇയാൾ ആശുപത്രി സന്ദർശനം നടത്തിയിരുന്നു. ആശുപത്രിയിൽ സന്ദർശനത്തിന് പോയ അതേസമയത്ത് ഷെരീഫ് തന്റെ…
Read Moreകേരളത്തിലേക്കുള്ള അതിര്‍ത്തികളടച്ചു; പരിശോധന ശക്തമാക്കി അധികൃതർ
ബെംഗളൂരു: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള അതിര്‍ത്തികളടച്ച് കര്‍ണാടക. കാസര്‍ഗോഡ് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച് മറ്റെല്ലാം അടച്ചു. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. അതിര്‍ത്തി കടന്ന് പോകേണ്ട വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. ബസ് യാത്രക്കാര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. രോഗികളുമായെത്തുന്ന ആംബുലന്‍സുകള്‍ക്ക് നിയന്ത്രണമില്ല. വയനാട് ബാവലി ചെക്ക്പോസ്റ്റില്‍ കേരള വാഹനങ്ങള്‍ തടഞ്ഞത് വാക്കുതര്‍ക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍…
Read Moreകേരളത്തിലേക്ക് പോകുന്ന കാറുകളെ പിന്തുടര്ന്ന് കൊള്ളസംഘം; തലനാരിഴക്ക് രക്ഷപ്പെട്ട് മലയാളികൾ
ബെംഗളൂരു: കേരളത്തിലേക്ക് മടങ്ങുന്ന മലയാളികളുടെ കാറുകളെ പിന്തുടര്ന്ന് കൊള്ളയടിക്കുന്ന സംഘങ്ങള്‍ സജീവം. കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയ പെരിന്തല്‍മണ്ണ സ്വദേശികളെ കൊള്ളസംഘം പിന്തുടര്ന്നെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു. ഗുണ്ടല്‍പേട്ട്- കോയമ്ബത്തൂര്‍ ഹൈവേയില്‍ തമിഴ്നാട് അതിര്‍ത്തിയില്‍ മുതുമല ടൈഗര്‍ റിസര്‍വില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. അപകടം മനസ്സിലാക്കിയ മലയാളികള്‍ കാര്‍ വേഗത്തിലോടിച്ച് രക്ഷപ്പെടുകയായിരുന്നു. നഗരത്തിലെ നിംഹാന്‍സ് ആശുപത്രിയില്‍നിന്ന് രോഗിയുമായി ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സ്കോര്‍പിയോ കാറില്‍ മൂന്നംഗ സംഘം പെരിന്തല്‍മണ്ണയിലേക്ക് തിരിച്ചത്. ഗുണ്ടല്‍പേട്ട്- കോയമ്ബത്തൂര്‍ ഹൈവേയിലെ ബന്ദിപ്പൂര്‍ ചെക്ക്പോസ്റ്റ് 8.50ഒടെ കടന്ന സംഘം പിന്നീട് തമിഴ്നാട് ചെക്ക്പോസ്റ്റും കടന്നു.…
Read Moreഓൺ ലൈൻ മദ്യവിൽപ്പനക്ക് അനുമതി ഇല്ല.
ബെംഗളൂരു : 1965 ലെ കർണാടക എക്സൈസ് ആക്റ്റ് പ്രകാരം ഓൺലൈൻ മദ്യവിൽപ്പനക്ക് അനുമതി നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതി. ചെന്നൈ ആസ്ഥാനാക്കി പ്രവർത്തിക്കുന്ന എച്ച്.ഐ.പി ബാർ പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി.ശ്രീശാന്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റെ വിധി. നേരത്തെ സിംഗിൾ ബെഞ്ച് ഹർജി തള്ളിയതിനെ തുടർന്നാണ് പരാതിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
Read More