ബെംഗളൂരു: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഓട്ടോ ചാർജ്ജ് ഉയർത്തണമെന്ന ആവശ്യവുമായി ഓട്ടോ റിക്ഷാ ഡ്രൈവേഴ്സ് യൂണിയൻ. 2013ലാണ് ഒടുവിൽ ഓട്ടോ ചാർജ്ജ് കൂട്ടിയത്.ഇന്ധന വിലയും അറ്റകുറ്റപ്പണികളുടെ ചെലവും വർദ്ധിച്ചതായി ഡ്രൈവർമാർ പറയുന്നു. സി.എൻ.ജിയിൽ പ്രവർത്തിക്കുന്ന ഓട്ടോറിക്ഷകൾക്കും പ്രവർത്തനച്ചിലവ് കൂടിയിട്ടുണ്ട്. കോവിഡിനെ തുടർന്ന് ഓട്ടോയിൽ സഞ്ചരിക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. അതിനാൽ വർദ്ധന അനിവാര്യമാണെന്നാണ് യൂണിയൻ ഭാരവാഹികൾ പറയുന്നത്. മിനിമം നിരക്ക് 36 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 18 രൂപയും ആക്കണമെന്നാണ് ആവശ്യം. നിലവിൽ 25 രൂപയാണ് മിനിമം നിരക്ക് ഓരോ കിലോമീറ്ററിനും…
Read MoreDay: 25 February 2021
ഇദ്ദേഹമാണ് കർണാടകയിലെ”പുലിമുരുഗൻ”
ബെംഗളൂരു : മകളുടെ കാലിൽ കടിച്ച പുള്ളിപ്പുലിയെ അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നു. ഹാസൻ അരസിക്കെരെയിൽ ബൈക്കിൽ പോകുകയായിരുന്ന രാജഗോപാൽ നായിക്കിനും കുടുംബത്തിനു നേർക്കും പൊന്തക്കാട്ടിൽ നിന്നു പുലി ചാടിവീഴുകയായിരുന്നു. മകൾ കിരണിനെ ആക്രമിക്കുന്നതു കണ്ടതോടെ നായിക്ക് പുലിയുടെ കഴുത്തിൽ പിടിമുറുക്കി. പുലി തനിക്കു നേരെ തിരിഞ്ഞിട്ടും മുഖത്തുമുറിവേറ്റു രക്തം വാർന്നൊഴുകിയിട്ടും പിടിവിട്ടില്ല. അവസാനം പുലി ചത്തു വീണു.ആളുകൾ ഓടിക്കൂടുന്നതിൻ്റെയും മറ്റും വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാജഗോപാലിനെയും കുടുംബാംഗങ്ങളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുളളിപ്പുലിയെ വനപാലകർ എത്തി പോസ്റ്റ് മോർട്ടം നടത്തി.
Read Moreസ്ഥിരം യാത്രക്കാർക്ക് ഇളവ് നൽകിയതായി ഉപമുഖ്യമന്ത്രി.
ബെംഗളൂരു: കേരളത്തിൽ നിന്നും വരുന്നവര്‍ക്ക് കര്‍ണാടകത്തിലേക്ക് പ്രവേശിക്കാൻ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് കൊടുക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണൻ . വിദ്യാര്‍ത്ഥികൾക്കും സ്ഥിരം യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന നടത്താൻ സാധിക്കില്ലെന്ന് മനസിലാക്കുന്നു. ഈ സാഹചര്യത്തിൽ ഈ വിഭാഗത്തിൽപ്പെട്ടവര്‍ക്ക് ഇളവ് നൽകാൻ ബന്ധപ്പെട്ട വകുപ്പുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് വന്നു 72 മണിക്കൂറിനുള്ളിൽ തിരിച്ചു പോകാൻ കഴിയുന്ന സ്ഥിരം യാത്രക്കാർക്ക് കൊവിഡ് പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ അതിർത്തി കടത്തിവിടേണ്ടതില്ല എന്ന ഉത്തരവിൽ ഇതുവരെ മാറ്റമൊന്നും വന്നിട്ടില്ല…
Read Moreഅതിർത്തികളിൽ നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്; ഇളവ് പ്രഖ്യാപിച്ച് കർണാടക
ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് തമിഴ്‌നാട് ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോംക്വാറന്റീന്‍ ഏര്‍പ്പെടുത്തി. കൂടാതെ ഏഴ് ദിവസം സ്വയം നിരീക്ഷണത്തിലും കഴിയണം. കേരളത്തില്‍ രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ കര്‍ശനമായ പരിശോധന ആരംഭിച്ചു. വിമാനത്തില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും ആര്‍ടി പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാൽ കേരളത്തില്‍നിന്നെത്തുന്ന വിനോദസഞ്ചാരികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഊട്ടിയില്‍ ജില്ലാ കലക്ടര്‍…
Read Moreനഗരത്തിൽ വർധിച്ചുവരുന്ന ജലദോഷവും ചുമയും: കോവിഡിന്റെ രണ്ടാംവരവ് ലക്ഷണമാകാം എന്ന് ഡോക്ടർമാർ.
ബെംഗളൂരു: കഴിഞ്ഞ രണ്ടു മാസത്തിലേറെയായി പനിക്കും അനുബന്ധിത അസുഖങ്ങൾക്കും ആയി പ്രവർത്തിച്ചുവന്നിരുന്ന ആശുപത്രികൾ എല്ലാം കാലിയായി കിടക്കുകയായിരുന്നു എങ്കിലും കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ജലദോഷവും ചുമയും ആയി എത്തുന്ന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത് കോവിഡിന്റെ രണ്ടാം വരവിന്റെ തുടക്കമാണോ എന്ന് ഡോക്ടർമാർ സംശയിക്കുന്നു. ചുമയോ ജലദോഷമോ ഉണ്ടായാൽ സ്വയം ചികിത്സയ്ക്ക് മുതിരരുത് എന്നും ആതുരസേവനം തേടേണ്ടത് ആണെന്നും ഇവർ അഭിപ്രായപ്പെട്ടു. കോവിഡിന്റെ ഒരു രണ്ടാം വരവ് സാധ്യത തള്ളിക്കളയാനാകില്ല എന്നും ചുമയും ജലദോഷവും തുടർച്ചയായ പനിയും ഉള്ളവർ കോവിഡിന് ഉള്ള ടെസ്റ്റ്…
Read Moreബി.എം.ടി.സി ബസ് മരത്തിലിടിച്ച് 16 പേർക്ക് പരിക്ക്
ബെംഗളൂരു: സുങ്കടകട്ടയിൽ നിന്നും വിജയനഗർ വഴി കെ ആർ മാർക്കറ്റിലേക്ക് വരികയായിരുന്ന ബിഎംടിസി ബസ് മാഗടി മെയിൻ റോഡിൽ വച്ച് റോഡരികിൽ നിന്നിരുന്ന മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ 8.45 ഓടുകൂടി ആയിരുന്നു അപകടം. രാവിലെ കെയർ മാർക്കറ്റിൽ നിന്നും പുറപ്പെട്ട ബസ് കെ എ 01 -8698 ബസ് തിരികെ വരുമ്പോഴായിരുന്നു അപകടം. ബസ്സിൽ 40 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ അനിയന്ത്രിതമായ വേഗത്തിൽ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത് എന്നും ഡ്രൈവറുടെ അനാവശ്യമായ ആവേശമാണ് അപകടത്തിൽ കലാശിച്ചതെന്നും ബസിലുണ്ടായിരുന്ന യാത്രക്കാർ അഭിപ്രായപ്പെട്ടു
Read More