ആകെ ആക്റ്റീവ് കോവിഡ് കേസുകൾ 9000 ന് താഴെ…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 751 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1183 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.68% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1183 ആകെ ഡിസ്ചാര്‍ജ് : 907729 ഇന്നത്തെ കേസുകള്‍ : 751 ആകെ ആക്റ്റീവ് കേസുകള്‍ : 8909 ഇന്ന് കോവിഡ് മരണം : 5 ആകെ കോവിഡ് മരണം : 12149 ആകെ പോസിറ്റീവ് കേസുകള്‍ : 928806 തീവ്ര പരിചരണ വിഭാഗത്തില്‍…

Read More

കര്‍ഷകരല്ലാത്തവരേയും പണം കൊടുത്ത് സമരത്തിന് എത്തിച്ചിരിയ്ക്കുകയാണെന്ന ആരോപണവുമായി ബിജെപി എംപി

ബെംഗളൂരു: ഡല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ കര്‍ഷകരല്ലാത്തവരേയും പണം കൊടുത്ത് എത്തിച്ചിരിയ്ക്കുകയാണെന്ന ആരോപണവുമായി ബിജെപി. കര്‍ഷകരെ സഹായിക്കാനല്ല മറിച്ച് കുടുക്കാനാണെന്നും കര്‍ഷകരെ സമരവേദിയിലേക്ക് എത്തിക്കുന്നത് കുത്തകകളാണെന്നും കര്‍ണ്ണാടക എം.പി എസ്. മുത്തുസ്വാമി പറഞ്ഞു. Farmers who are protesting at borders of Delhi have been paid & brought to the agitation sites. They are middlemen & fake farmers. They are eating pizza, burger & KFC products, & have set up gym there.…

Read More

ഗോവധ നിരോധന നിയമത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയുടെ നോട്ടീസ്

ബെംഗളുരു: സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ഗോവധ നിരോധന നിയമത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി നോട്ടീസ് അയച്ചു. ഗോവധ നിരോധനത്തിനെതിരെ സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ നോട്ടീസ്. ബെംഗളുരു സ്വദേശിയായ മുഹമ്മദ് ആരീഫ് ജമീലാണ് ഹരജി സമര്‍പ്പിച്ചത്. സര്‍ക്കാര്‍ കൊണ്ടുവന്ന ഈ ഓര്‍ഡിനന്‍സ് ഭരണഘടന ഉറപ്പാക്കുന്ന മൗലിക അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹരജിയില്‍ പറയുന്നു. നിയമപ്രകാരം കന്നുകാലികളെ വാഹനത്തില്‍ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ ബദല്‍ മാര്‍ഗ്ഗങ്ങളെപ്പറ്റി യാതൊരു പരാമര്‍ശവുമില്ല. അതിനാല്‍ തന്നെ കന്നുകാലികളുമായി പോകുന്ന കര്‍ഷകര്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇതൊന്നും നിയമം ചര്‍ച്ച ചെയ്യുന്നില്ലെന്നും…

Read More

ബിനീഷ് കോടിയേരി വീണ്ടും ജാമ്യാപേക്ഷ നൽകി

ബെംഗളൂരു: എന്‍ഫോഴ്സമെന്‍റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി വീണ്ടും ജാമ്യാപേക്ഷ നൽകി. ബെംഗളൂരു സിറ്റി സെഷൻസ് കോടതിയിൽ ഇന്നലെയാണ് ജാമ്യാപേക്ഷനൽകിയത്. നേരത്തെ ജാമ്യപേക്ഷ ഇതേ കോടതി തള്ളിയിരുന്നു. കേസിൽ ബിനീഷ് അറസ്റ്റിലായി 72ദിവസം പിന്നിട്ടു. ഈ സാഹചര്യത്തിലാണ് വീണ്ടും ജാമ്യപേക്ഷ സമര്‍പ്പിച്ചത്. ബെംഗളൂരു മയക്കുമരുന്ന് കേസ് രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തുടങ്ങിയ എന്‍ഫോഴ്സമെന്‍റ് ഡയറക്‌ടറേറ്റ് ഒക്ടോബർ 29 നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ 7 വർഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി…

Read More

നഗരത്തിൽ എൻജിനീയറായ യുവാവ് ഓണ്‍ലൈനില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ ഉത്തര്‍പ്രദേശില്‍ എത്തി; ഒടുവിൽ സംഭവിച്ചത്..

ബെംഗളൂരു: ഓണ്‍ലൈനില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ ബംഗളൂരുവില്‍ നിന്ന് ഉത്തര്‍പ്രദേശില്‍ എത്തിയ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് പൊലീസിനെ ഏല്‍പ്പിച്ചു. നഗരത്തിൽ എന്‍ജിനീയറായി ജോലി ചെയ്യുന്ന 21കാരനാണ് പെണ്‍കുട്ടിയെ കാണാന്‍ ഉത്തര്‍പ്രദേശില്‍ എത്തിയത്. മുസ്ലീം സമുദായത്തില്‍പ്പെട്ട ആളായത് കൊണ്ട് നിര്‍ബന്ധിത മതപരിവര്‍ത്തനം തടയല്‍ നിയമം അനുസരിച്ച് യുവാവിനെതിരെ കേസെടുക്കണമെന്ന് വലതുപക്ഷ സംഘടന പൊലീസിനോട് ആവശ്യപ്പെട്ടു. ഞായറാഴ്ച കസ്റ്റഡിയില്‍വച്ച യുവാവിനെ പിറ്റേദിവസം സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലാണ് സംഭവം. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഓണ്‍ലൈനിലൂടെയാണ് കൗമാരക്കാരിയെ യുവാവ് പരിചയപ്പെട്ടത്. ജന്മദിനത്തില്‍ നേരിട്ട് കാണാന്‍ വിമാനത്തിലാണ്…

Read More

ലഹരിമരുന്ന് കേസ്;മുൻ മന്ത്രി പുത്രൻ വലയിൽ.

ബെംഗളൂരു : ഉന്നതൻമാർ ഉൾപ്പെട്ട നഗരത്തിലെ മയക്ക് മരുന്ന് കേസിൽ നിർണായകമായി മുൻ മന്ത്രി പുത്രൻ്റെ അറസ്റ്റ്. മുൻ മന്ത്രി ജീവ രാജ് ആൽവയുടെ മകൻ ആദിത്യ ആൽവയെ ആണ് ഇന്നലെ രാത്രിയോടെ അന്വേഷണ സംഘം ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ആദിത്യ ആൽവയുടെ ഫാം ഹൗസിൽ നടന്ന റേവ് പാർട്ടിയിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട നിരവധി പേർ എത്തിയിരുന്നതായാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. കന്നഡ താരങ്ങളായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി, എന്നിവർക്ക് പുറമെ റേവ് പാർട്ടി സംഘാടകരായ വിരേൻ ഖന്ന, രാഹുൽ…

Read More

7 പുതിയ മന്ത്രിമാർ കൂടി; മന്ത്രി സഭാ വികസനം 2 ദിവസത്തിനുള്ളിൽ.

ബെംഗളൂരു : വലിയ വെല്ലുവിളിയായി തുടർന്നിരുന്ന മന്ത്രിസഭാ വികസനം ഉടൻ തന്നെ നടക്കും.7 പുതിയ മന്ത്രി മാർ ബുധനാഴ്ചയോ വ്യാഴാഴ്ചയോ സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഡൽഹിയിൽ കേന്ദ്ര നേതൃത്വത്തെ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ ചടങ്ങിൽ പങ്കെടുക്കും. ആർക്കെല്ലാം മന്ത്രി സ്ഥാനം ലഭിക്കുമെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയില്ല. കോൺഗ്രസ് പിൻതുണയുണ്ടായിരുന്ന കുമാരസ്വാമി സർക്കാർ താഴെ വീണ ശേഷം 2019 ജൂലായ് 26ന് ആണ് യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയത്. 2019 ഡിസംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ജയിച്ചവരെ…

Read More
Click Here to Follow Us