ബെംഗളൂരു : നമ്മെ വിട്ടുപിരിഞ്ഞ, മലയാളത്തിന്റെ പ്രിയ കവിയത്രിയും, സാമൂഹ്യപ്രവർത്തകയുമായ സുഗതകുമാരി ടീച്ചറിന്റെ രചനകളെയും ജീവിത സംഭാവനകളെയും ഓർത്തെടുക്കാൻ മലയാളം മിഷൻ(കർണാടക ) നേതൃത്വത്തിൽ ഓർമ്മ സന്ധ്യ സംഘടിപ്പിച്ചു.
“സ്ത്രീ, പ്രകൃതി, സുഗതകുമാരി ടീച്ചർ,” എന്ന തലക്കെട്ടിൽ നടന്ന ഓർമ്മ സന്ധ്യ, ശനിയാഴ്ച രാത്രി 8.00 മണിമുതൽ 9.30 മണിവരെ, സൂം പ്ലാറ്റ്ഫോമിൽ അരങ്ങേറി.
മലയാളം മിഷൻ പ്രസിഡണ്ട് ശ്രീ കെ ദാമോദരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മിഷൻ ഡയറക്ടർ ശ്രീമതി സുജ സൂസൻ ജോർജ് മാഡം പരിപാടി ഉദ്ഘാടനം ചെയ്തു .
അന്തരിച്ച മലയാളത്തിന്റെ പ്രിയ കവി അനിൽ പനച്ചൂരാനെയും അനുസ്മരിച്ച ചടങ്ങിൽ പ്രമുഖ സാഹിത്യകാരി ശ്രീമതി ശാരദകുട്ടി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി .
മലയാളം മിഷൻ കർണാടക ചാപ്റ്റർ കോഡിനേറ്റർ ശ്രീമതി ബിലു സി നാരായണൻ അനുസ്മരണം നടത്തി. ശ്രീ സതീഷ് തൊട്ടാശ്ശേരി അവലോകനം നടത്തി.സെക്രട്ടറി ടോമി ആലുങ്കൽ സ്വാഗതവും org. സെക്രട്ടറി ജെയ്സൺ ലൂക്കോസ് നന്ദിയും പറഞ്ഞു ,മിഷൻ അധ്യാപകരും കുട്ടികളും കവിതകളും, അനുസ്മരണ പ്രഭാഷണങ്ങളും നടത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.