കര്‍ണാടകയില്‍ ഇന്ന് 973 പുതിയ കോവിഡ് രോഗികള്‍;1217 പേര്‍ക്ക് ഡിസ്ചാര്‍ജ്…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 973 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1217 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.93 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1277 ആകെ ഡിസ്ചാര്‍ജ് : 894834 ഇന്നത്തെ കേസുകള്‍ : 973 ആകെ ആക്റ്റീവ് കേസുകള്‍ : 11610 ഇന്ന് കോവിഡ് മരണം : 7 ആകെ കോവിഡ് മരണം : 12081 ആകെ പോസിറ്റീവ് കേസുകള്‍ : 918544 തീവ്ര പരിചരണ…

Read More

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി.

ന്യൂഡൽഹി : ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. ഓഡിറ്റില്ലാത്ത വ്യക്തികൾക്ക് 20-21 സാമ്പത്തിക വർഷത്തെ റിട്ടേൺ ജനുവരി 10 വരെ സമർപ്പിക്കാം. ഓഡിറ്റിംഗ് വേണ്ട വ്യക്തികൾക്കും കമ്പനികൾക്കും റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15 ആക്കി. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഇങ്ങനെ ഒരു മാറ്റം.   Due date for furnishing of Income Tax Returns for the assessment year 2020-21 for taxpayers (including their partners) who are required to get their…

Read More

ജനിതകമാറ്റം വന്ന കോവിഡ് രോഗികളെ കണ്ടെത്തി;മറ്റ് താമസക്കാരുടെ എതിർപ്പ് ; അപ്പാർട്ട്മെൻറ് സീൽ ചെയ്തു.

ബെംഗളൂരു : ജനിതകമാറ്റം വന്ന് അതി തീവ്ര വ്യാപന ശേഷിയുള്ള കോവിഡ് കണ്ടെത്തിയതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾക്കൊടുവിൽ അപ്പാർട്ട്മെൻ്റ് കോംപ്ലക്സ് തന്നെ സീൽ ഡൗൺ ചെയ്ത് പോലീസ്. ഡിസംബർ 19 ന് യുകെയിൽ നിന്ന് നഗരത്തിലെത്തിയ രണ്ട് സ്ത്രീത്രീകൾക്കാണ് പുതിയ തരം കോവിഡ് സ്ഥിരീകരിച്ചത്. ബൊമ്മനഹള്ളി സോണിലെ വസന്തപുരയിലെ സിരി എംബസി അപ്പാർട്ട് മെൻറിൽ ആണ് ഇവർ താമസിച്ചിരുന്നത്, ഇവരെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയും അതേ അപ്പാർട്ട്മെൻ്റ് കോംപ്ലക്‌സിൽ താമസിക്കുന്ന മറ്റുള്ളവരോട് ഹോട്ടലുകളിലേക്ക് മാറാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ കോംപ്ലക്സിലെ മറ്റ് താമസക്കാർ എതിർത്തതോടെ അപ്പാർട്ട്മെൻ്റ്…

Read More

യു.കെ.യിൽ നിന്ന് നഗരത്തിൽ വിമാനമിറങ്ങി കാണാതായ 197 പേരെ കണ്ടെത്തി;ഇനിയും 50 പേരെ ബന്ധപ്പെടാൻ ശ്രമം തുടരുന്നു.

ബെംഗളൂരു : യു.കെ.യിൽ നിന്ന് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്ത 197 പേരെ കണ്ടെത്തി, ഇനിയും 50 പേരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ മാസം ഒന്ന് മുതൽ 21 വരെ 2375 പേർ ആണ് യു.കെ.യിൽ നിന്ന് തിരിച്ചെത്തിയത് എന്ന് ബി.ബി.എം.പി അറിയിച്ചു. പലരും യു.കെ.യിലെ മൊബൈൽ നമ്പറുകൾ ആണ് ഉപയോഗിക്കുന്നത് അവരെ വാട്സ് ആപ്പിൽ ബന്ധപ്പെട്ടു. മറ്റുള്ളവരെ നേരിട്ട് ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിൽ പോലീസും നാങ്കേതിക വിദഗ്ധരും ചേർന്നാണ് ഇവരെ കണ്ടെത്തിയത്, പലരുടെയും  മൊബൈൽ ലൊക്കേഷൻ…

Read More

“ഊർവശി മേനക രംഭ തിലോത്തമ”

പേര് പോലെ തന്നെ വളരെ വ്യത്യസ്തവും നയനാനന്ദകരവുമായ അനുഭവമാണ് ഈ ഓൺലൈൻ നൃത്തമത്സരം സമൂഹമാധ്യമങ്ങളിലെ പ്രേക്ഷർക്ക് നൽകുന്നത്. എല്ലാ എപ്പിസോഡുകളിലും, പ്രശസ്‌ത സിനിമാതാരവും നർത്തകിയുമായ അഞ്ജു അരവിന്ദിൻറെ സാന്നിധ്യവും ഒരു ടെലിവിഷൻ റിയാലിറ്റി ഷോയെ കടത്തിവെട്ടുന്ന രംഗസംവിധാനങ്ങളും, അവതരണ മികവും കൊണ്ട് “ഊർവശി മേനക രംഭ തിലോത്തമ” ഒന്നാം റൌണ്ട് പകുതി പിന്നിടുമ്പോൾ തന്നെ ലോകത്തെമ്പാടുമുള്ള മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കണ്ണൂർ ടാലെന്റ്സും അഞ്ജു അരവിന്ദ് അക്കാഡമി ഓഫ് ഡാൻസും ചേർന്ന് 30 വയസ്സ് കഴിഞ്ഞ മലയാളി വനിതകൾക്കായി ഒരുക്കുന്ന ഈ ക്ലാസിക്കൽ\സെമി…

Read More

ഇനി സാധാരണ ബി.എം.ടി.സി.പ്രതിമാസ പാസു കൊണ്ട് എ.സി.ബസിലും സഞ്ചരിക്കാം; കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : എ.സി ബസുകളുടെ നിരക്ക് 20 ശതമാനം വരെ കുറച്ച്.ബി.എം.ടി.സി. 2 കിലോ മീറ്റർ സ്റ്റേജ് കുറഞ്ഞ നിരക്ക് 10 രൂപയാണെങ്കിലും 4 കിലോ മീറ്റർ സ്‌റ്റേജ് 20 ൽ നിന്ന് 15 രൂപയാക്കി കുറച്ചു. പ്രതി ദിന പാസ് 147 രൂപയിൽ നിന്ന് 120 രൂപയാക്കി കുറച്ചു.പ്രതിമാസ പാസ് 2363 ൽ നിന്ന് 2000 ആക്കി കുറച്ചു. സാധാരണ ബി.എം.ടി.സി പാസ് (1050), സീനിയർ സിറ്റിസൺ (945) പാസ് ഉള്ളവർക്ക് ഞായറാഴ്ചകളിൽ വജ്ര ബസിൽ (എ.സി) യാത്ര അനുവദിക്കും. വിമാനത്താവളത്തിലേക്ക് സർവ്വീസ്…

Read More

യു.കെ.യിൽ നിന്നെത്തിയ 200 പേരെ കണ്ടെത്താൻ കഴിഞ്ഞില്ല.

ബെംഗളൂരു : ജനിതകമാറ്റം സംഭവിച്ച അതി തീവ്ര വ്യാപന ശേഷിയുള്ള വ്യാപനം കണ്ടെത്തിയ യു.കെ.യിൽ നിന്ന് നഗരത്തിലെത്തിയ 204 പേരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന് ആരോഗ്യ മന്ത്രി. ഇത് സർക്കാറിൻ്റെ വീഴ്ചയല്ല യാത്രികർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനാലാണ് കണ്ടെത്താൻ കഴിയാത്തത്, അവരെ കണ്ടെത്താൻ പോലീസിന് കർശ്ശന നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. പുതിയ വൈറസ് ബാധിച്ചവരെ കണ്ടെത്തുകയും ചികിൽസ നൽകുകയും ചെയ്തു, യാത്ര ചെയ്തരുടെ ഡ്രൈവർമാരെ കണ്ടെത്തി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. യുകെയിൽ നിന്ന് എത്തിയ 1614 പേരിൽ 26 പേർക്ക് കോവിഡ്…

Read More

നഗരത്തിൽ ഗതാഗത നിയന്ത്രണം!

ബെംഗളൂരു: പുതുവത്സരത്തലേന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പുതുവത്സരാഘോഷങ്ങൾക്ക് സാധാരണയായി, ജനങ്ങൾ പങ്കെടുക്കാറുള്ള ബ്രിഗേഡ് റോഡ്,എം.ജി. റോഡ്, ചർച്ച് സ്ട്രീറ്റ്, മ്യൂസിയം റോഡ് എന്നിവിടങ്ങളിൽ 31-ന് രാത്രി എട്ടുമുതൽ പുലർച്ചെവരെ ഗതാഗതം പൂർണമായും നിരോധിച്ചു. പോലീസ് വാഹനങ്ങൾ ,ആംബുലൻസുകൾ എന്നിവയ്ക്കുമാത്രമേ ഈ റോഡുകളിലേക്ക് പ്രവേശമുണ്ടാകൂ. എല്ലാ വർഷത്തെയും പോലെ നഗരത്തിലെ പ്രധാന മേൽപ്പാലങ്ങളെല്ലാം പൂർണമായി അടയ്ക്കും. മദ്യപിച്ച് വാഹനമോടിച്ച് മേൽപ്പാലങ്ങളിൽ അപകടമുണ്ടാകുന്നത് ഒഴിവാക്കുന്നതിനാണ് മേൽപ്പാലങ്ങൾ അടയ്ക്കുന്നത്. പുതുവൽസരാഘോഷത്തലേന്ന് കൂടുതൽ പോലീസുകാരെയും നഗരത്തിൽ നിയോഗിച്ചിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് എതിരേയും മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരേയും  കർശനനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.…

Read More
Click Here to Follow Us