ബെംഗളൂരു: കോവിഡ് കേസുകൾ കൂടിയാൽ കോളേജുകൾ വീണ്ടും പൂട്ടുമെന്ന് മന്ത്രി കെ. സുധാകർ അറിയിച്ചു. വിദ്യാർഥികൾക്ക് കോവിഡ് വ്യാപിക്കുന്നത് തുടരുകയാണെങ്കിൽ മറ്റു മാർഗങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. അധ്യാപകരും വിദ്യാർഥികളും ഇതുസംബന്ധിച്ച ആശങ്കകൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നവംബർ 17-നാണ് ബിരുദ, ബിരുദാനന്തരബിരുദ, എൻജിനിയറിങ് കോളേജുകൾ സംസ്ഥാനത്ത് തുറന്നത്. എന്നാൽ, വിദ്യാർഥികൾ ഭൂരിഭാഗവും കോളേജിലെത്താൻ മടിക്കുകയാണ്. അതേസമയം, കോളേജുകൾ തുറന്നിട്ടും ബി.ബി.എം.പി.യിൽ കോവിഡ് ജോലി ഏർപ്പെടുത്തിയ മിക്ക അദ്ധ്യാപകർക്കും കോളേജുകളിൽ തിരികെ എത്താൻ സാധിച്ചില്ല. Colleges in the state reopened for offline classes from Tuesday and…
Read MoreMonth: November 2020
മാസവരുമാനം വാഗ്ദാനംചെയ്ത് 2000-ത്തോളം നിക്ഷേപകരിൽനിന്ന് 60 കോടി രൂപയോളം തട്ടി ലോജിസ്റ്റിക്സ് കമ്പനി; സ്വത്തുവകകൾ സർക്കാർ കണ്ടുകെട്ടുന്നു
ബെംഗളൂരു: യെല്ലോ എക്സ്പ്രസ് ലോജിസ്റ്റിക്സ് എന്ന കമ്പനി മാസവരുമാനം വാഗ്ദാനംചെയ്ത് 2000-ത്തോളം നിക്ഷേപകരിൽനിന്ന് 60 കോടി രൂപയോളം തട്ടി. കമ്പനിയുടെ ഒമ്പതുകോടിയോളം വരുന്ന സ്വത്തുവകകൾ കണ്ടുകെട്ടാൻ സർക്കാർ നിർദേശിച്ചു. 15 ബാങ്ക് അക്കൗണ്ടുകളും 180-കാറുകളും കണ്ടുകെട്ടുന്ന സ്വത്തുവകകളിൽ ഉൾപ്പെടും. രണ്ടരലക്ഷം രൂപവരെയാണ് ഓരോ നിക്ഷേപകനിൽനിന്നും കമ്പനി സ്വീകരിച്ചത്. ഈ തുകകൊണ്ട് കാറുകൾ വാങ്ങുമെന്നും ഇവ ടാക്‌സിയായി ഓടി ലഭിക്കുന്ന വരുമാനംകൊണ്ട് നിക്ഷേപകർക്ക് 10,000 രൂപവരെ മാസം നൽകുമെന്നുമായിരുന്നു വാഗ്ദാനം. കാറുകൾ നിക്ഷേപകരുടെപേരിൽ രജിസ്റ്റർ ചെയ്യുമെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. ആദ്യ നാലുമാസങ്ങളിൽ കൃത്യമായി വരുമാനം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് തുകയൊന്നും…
Read More3 കോടിയുടെ സ്വർണാഭരണങ്ങളുമായി മാർക്കറ്റിൽ കറങ്ങിനടന്ന രണ്ടുപേർ പിടിയിൽ
ബെംഗളൂരു: മൂന്ന് കോടിയുടെ സ്വർണാഭരണങ്ങളുമായി മാർക്കറ്റിൽ കറങ്ങിനടന്ന രണ്ടുപേർ പിടിയിൽ. മുംബൈ സ്വദേശി ദൾപദ് സിങ് റാത്തോഢ്(34), രാജസ്ഥാൻ സ്വദേശി വികാസ് ലാൽ(35) എന്നിവരെയാണ് പോലീസ് പട്രോളിങ് സംഘം സിറ്റി മാർക്കറ്റ് പരിസരത്തുനിന്ന് പിടികൂടിയത്. മാർക്കറ്റ് പരിസരത്ത് പട്രോളിങ്ങിലുള്ള പോലീസുകാരാണ് ബൈക്കിൽ വരികയായിരുന്ന ഇരുവരെയും സംശയം തോന്നിയതിനെത്തുടർന്ന് പിടിച്ചത്. തുടർന്നുനടന്ന പരിശോധനയിൽ ഇവരുടെ കൈവശമുള്ള ബാഗിൽനിന്ന് ആഭരണങ്ങൾ കണ്ടെത്തുകയായിരുന്നു. 65 മാലകൾ, ഏഴുസെറ്റ് വളകൾ, മോതിരങ്ങൾ, കമ്മലുകൾ എന്നിവ ഉൾപ്പെടുന്ന ആറുകിലോ സ്വർണമാണ് ഇവരിൽനിന്ന് പിടികൂടിയത്. നഗരത്തിലെ ജൂവലറികൾക്ക് വിതരണംചെയ്യുന്നതിനായി കൊണ്ടുവന്നതാണ് സ്വർണാഭരണങ്ങളെന്നാണ് പിടിയിലായവർ…
Read Moreവിദ്യാർഥികളുടെ ഹാജർനില കുറയുന്നത് തിരിച്ചടിയാകുന്നു
ബെംഗളൂരു: വിദ്യാർഥികളുടെ ഹാജർനില കുറയുന്നത് തിരിച്ചടിയാകുന്നു. കോളേജുകളിൽ നേരിട്ടുള്ള ക്ലാസുകൾ തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും വളരെ കുറച്ച് വിദ്യാർഥികൾ മാത്രമാണ് ക്ലാസുകളിൽ എത്തുന്നത്. പല ക്ലാസുകളിലും പകുതി വിദ്യാർഥികൾ പോലുമെത്താത്ത സാഹചര്യമാണുള്ളത്. ചെറുകിട നഗരങ്ങളിലെ കോളേജുകൾ വിദ്യാർഥികളില്ലാത്തതിനെത്തുടർന്ന് വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് പൂർണമായി മാറി. സർക്കാർ കോളേജുകളിൽ ബിരുദ, ബിരുദാനന്തരബിരുദ, എൻജിനിയറിങ്, ഡിപ്ലോമ കോഴ്‌സുകൾ പൂർണമായി തുടങ്ങിയെങ്കിലും ബെംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ സ്വകാര്യ കോളേജുകളിൽ ഭൂരിഭാഗവും അവസാനവർഷ ക്ലാസുകൾമാത്രമാണ് നടത്തുന്നത്. പല കോളേജുകളിലും സെമസ്റ്റർ പരീക്ഷയും നടന്നുവരികയാണ്. നേരിട്ടുള്ള ക്ലാസുകളിൽ പങ്കെടുക്കാനുള്ള സൗകര്യം അനുവദിക്കുന്നതിനോടൊപ്പം ഓൺലൈൻ ക്ലാസുകളും…
Read Moreഐ.എം.എ.സാമ്പത്തിക തട്ടിപ്പ് കേസ്;റോഷൻ ബേഗ് അറസ്റ്റിൽ.
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ റോഷന്‍ ബേഗിനെ സിബിഐ അറസ്റ്റ് ചെയ്തു. എം.എ തട്ടിപ്പ് കേസിലാണ് റോഷന്‍ ബേഗിനെ അറസ്റ്റ് ചെയ്തത്. റോഷൻ ബേഗിനെ നേരത്തെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. ഞായറാഴ്ച ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ സി.ബി.ഐ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് സിബിഐ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ റോഷന്‍ ബേഗിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇസ്ലാമിക് രീതിയിലുള്ള നിക്ഷേപത്തിലൂടെ നിക്ഷേപകര്‍ക്ക് വന്‍ ലാഭം വാഗ്ദാനം ചെയ്ത് കൊടിക്കണക്കിന് രൂപ തട്ടിയെന്നാണ് കേസ്. ഐ.എം.എയുടെ പ്രധാന പ്രൊമോട്ടർ ആയിരുന്ന…
Read Moreപോസിറ്റിവിറ്റി നിരക്ക് 1.34 % മാത്രം;ഇന്ന് 1704 പേര്‍ക്ക് കോവിഡ്;1537 പേര്‍ ആശുപത്രി വിട്ടു…
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1704 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1537 പേരെ ഡിസ്ചാര്‍ജ് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 1.34 % മാത്രം. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1537 ആകെ ഡിസ്ചാര്‍ജ് : 836505 ഇന്നത്തെ കേസുകള്‍ : 1704 ആകെ ആക്റ്റീവ് കേസുകള്‍ : 24868 ഇന്ന് കോവിഡ് മരണം : 19 ആകെ കോവിഡ് മരണം : 11654 ആകെ പോസിറ്റീവ് കേസുകള്‍ : 873046 തീവ്ര…
Read Moreഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു.
ബെംഗളൂരു : യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഗെയിമിംഗ് ആസക്തി പരിഗണിച്ച്, ഓൺലൈൻ ഗെയിമുകൾ നിരോധിക്കുന്നതിന് നിയമം കൊണ്ടു വരുന്നതായി സൂചന. യുവാക്കളെ അടിമകളാക്കി മാറ്റി അവരെ കടക്കെണിയിലേക്ക് മറ്റ് കുറ്റകൃത്യങ്ങളിലേക്കും തള്ളിവിടുന്ന ഓൺലൈൻ ഗെയിമുകൾ നിയമംമൂലം നിരോധിക്കേണ്ട ആവശ്യകത ഉണ്ടെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ അഭിപ്രായപ്പെടുന്നു. വെള്ളിയാഴ്ച വിധാന സൗധയിൽ നടന്ന മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ വിതരണ ചടങ്ങിനിടെയാണ് ആഭ്യന്തരമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. പണം അടയ്ക്കേണ്ട അതോ സ്വന്തമായി പണം സ്വീകരിക്കുന്നത് ഓൺലൈൻ ഗെയിമുകൾ സംസ്ഥാനത്തെ നിരവധി ആളുകളുടെ ജീവിതത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരിക്കൽ ഇത്തരം…
Read Moreശിൽപ്പങ്ങളുടെയും ചിത്രങ്ങളുടെയും ചന്ത,”ചിത്ര സന്തേ” ഈ വർഷം ഓൺലൈനിൽ; നിങ്ങൾക്കും പങ്കെടുക്കാം.
ബെംഗളൂരു : കലാകാരൻമാർക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് ചിത്രങ്ങളും ശിൽപ്പങ്ങളും ആസ്വാദകരിലേക്കെത്തിക്കാനും വിറ്റഴിക്കാനും അവസരം നൽകുന്ന ബെംഗളൂരു ചിത്ര സന്തേ ഈ വർഷം ഓൺലൈനിൽ. മുമ്പ് ചിത്രകലാ പരിഷത്തിൻ്റെ ആസ്ഥാന മന്ദിരത്തിന് സമീപം പാതയോരത്ത് 2 കിലോമീറ്ററോളം ദൂരത്ത് നടന്നിരുന്ന ഈ പരിപാടി കോവിഡിൻ്റെ പശ്ചാത്തലത്തിൽ ആണ് ഓൺലൈൻ ആക്കുന്നത്. ജനുവരി 3 ന് ആണ് പരിപാടി. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസം 30 ന് ഉള്ളിൽ അപേക്ഷ സമർപ്പിക്കണം. 1500 പേർക്ക് മാത്രമാണ് അവസരം. റെജിസ്ട്രേഷൻ https://www.karnatakachitrakalaparishath.com/chitra-santhe എന്ന വിലാസത്തിൽ. http://88t.8a2.myftpupload.com/archives/25656 http://88t.8a2.myftpupload.com/archives/10166 http://88t.8a2.myftpupload.com/archives/8808…
Read Moreഇന്ന് എസ്ബിഐയുടെ ഓണ്‍ലൈന്‍ സേവനങ്ങളൾ തടസ്സപ്പെടും
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇന്ന് തടസപ്പെടും. ട്വിറ്ററിലൂടെ എസ്.ബി.ഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. We request our esteemed customers to bear with us as we upgrade our internet banking platform to provide for a better online banking experience.#SBI #StateBankOfIndia #ImportantNotice #InternetBanking #OnlineSBI pic.twitter.com/EA0ggVsO9D — State Bank of India (@TheOfficialSBI) November 21, 2020 മികച്ച ബാങ്കിങ് അനുഭവം നല്കുന്നതിനായി ഇന്റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റ്ഫോം…
Read Moreഇനി സർക്കാർ ഉടമസ്ഥതയിൽ ബാർബർ ഷോപ്പുകൾ!!
ബെംഗളൂരു: ദളിത്- പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർ ബാർബർഷോപ്പുകളിൽ വിവേചനം നേരിടുന്നസംഭവങ്ങൾ വർധിക്കുന്നതോടെ സർക്കാർ ഉടമസ്ഥതയിൽ ബാർബർഷോപ്പുകൾ തുടങ്ങാൻ ആലോചന. സംസ്ഥാനത്തെ ഗ്രാമീണമേഖലകളിൽ അക്രമ സംഭവങ്ങൾ കൂടുന്ന സാഹചര്യത്തിൽ സാമൂഹികക്ഷേമവകുപ്പാണ് ഇതുസംബന്ധിച്ച നിർദേശം മുന്നോട്ടുവെച്ചത്. കൂടുതൽ ചർച്ചകൾക്ക് ശേഷമായിരിക്കും ഇതുസംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാവുക. കഴിഞ്ഞദിവസം നഞ്ചൻകോട് ഹല്ലര ഗ്രാമത്തിലെ ബാർബർ പിന്നാക്കവിഭാഗങ്ങളുടെ മുടിമുറിച്ചതുകൊണ്ട് സവർണവിഭാഗങ്ങളുടെ ഭീഷണിയും സാമൂഹിക ബഹിഷ്കരണവും നേരിടുന്നതായി തഹസിൽദാർക്ക് പരാതി നൽകിയിരുന്നു. ഈ സംഭവം ദേശീയതലത്തിലടക്കം ശ്രദ്ധിക്കപ്പെട്ടു. ബുധാനാഴ്ച ബാഗൽകോട്ടിലെ ഒരു ബാർബർഷോപ്പിൽ പിന്നാക്കവിഭാഗങ്ങളുടെ മുടിമുറിക്കാൻ വിസമ്മതിച്ചതായും വാർത്തകൾ പുറത്തുവന്നിരുന്നു. ഇത്തരം വിവേചനങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ…
Read More