ബെംഗളൂരു : പ്രശസ്ത പത്രപ്രവർത്തകൻ രവി ബെളഗരെ (62) അന്തരിച്ചു.
ഇന്ന് പുലർച്ചെ രണ്ടരയോടെ സ്വന്തം ഓഫീസിൽ ഹൃദയ സ്തംഭനത്തെ തുടർന്നാണ് അദ്ദേഹം മരിച്ചത്.
1958ൽ ബെല്ലാരിയിൽ ജനിച്ച ബെളഗെരെ നഗരത്തിൽ എത്തിയതിന് ശേഷമാണ് പ്രശസ്തനാകുന്നത്.
ബെല്ലാരിയിലും ഹാസനിലും ചെറിയ രീതിയിലുള്ള ജോലികൾ ചെയ്ത ശേഷം ബെംഗളൂരുവിലെത്തി ഒരു പ്രസ് തുടങ്ങുകയായിരുന്നു.
ഇദ്ദേഹം ആരംഭിച്ച “ഹായ് ബാംഗ്ലൂർ ” എന്ന ടാബ്ലോയ്ഡ് നഗരത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന പത്രമായിരുന്നു.
യുവാക്കളെ ആകർഷിക്കുന്ന രീതിയാൽ “ഓമനസേ”എന്ന ഒരു വാരികയും പ്രസിദ്ധീകരിച്ചിരുന്നു.
70 ൽ അധികം പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.പല രചനകളും വിവാദങ്ങൾ വിളിച്ചു വരുത്തിയിട്ടുണ്ട്.
“രാജ് ലീല വിനോദ”എന്ന പുസ്തകം കന്നഡയിലെ ഒരു പ്രശസ്ത നടനെയും നടിയേയും കുറിച്ചുള്ളതായിരുന്നു, അത്വി വാദമായി.
” പാപികള ലോകദല്ലി”(പാപികളുടെ ലോകത്തിൽ) എന്ന തൻ്റെ ആത്മകഥയിൽ നഗരത്തിലെ അധോലോകത്തെ കുറിച്ച് വ്യക്തമായി വിവരിക്കുന്നുണ്ട്.
ഒരു സ്വകാര്യ ചാനലിൽ ക്രൈം പരിപാടിയും അവതരിപ്പിച്ചിരുന്നു.
2 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, സിനിമാ നടി രൂപിണിയെക്കുറിച്ചെഴുതിയ ലേഖനം അക്കാലത്ത് വൻ വിവാദമായി.
“ചീഫ് മിനിസ്റ്റർ ഐ ലവ് യു” എന്ന പേരിൽ കുമാരസ്വാമിയുടെയും സിനിമാ നടി രാധികാ കുമാരസ്വാമിയുടെയും കഥ സിനിമയാക്കാനുള്ള രവി ബെളെഗെരെയുടെ ശ്രമം ദേവഗൗഡ നൽകിയ കേസിനെ തുടർന്ന് നിർത്തിവച്ചു.
2010 ൽ വിജയ് കർണാടക പത്രത്തിൽ ജോലി ചെയ്തിരുന്ന പ്രതാപ് സിൻഹക്കെതിരെ രവിയുടെ പ്രസ്താവന വൻ വിവാദമായി ,പ്രതാപ് സിൻഹയുടെ ജോലി നഷ്ടപ്പെട്ടു. പിന്നീട് പ്രതാപ് സിൻഹക്കും രവി ബെളഗരെക്കും ഇടയിൽ നടന്ന പരസ്യമായ പോര് അക്കാലത്തുള്ളവർ മറക്കാൻ ഇടയില്ല.
ഏറ്റവും അവസാനം കന്നഡ ബിഗ് ബോസിലും രവി ബെളഗെരെ പങ്കെടുത്തിരുന്നു ആരോഗ്യ പ്രശ്‌നം മൂലം പുറത്ത് പോകുകയായിരുന്നു.
രണ്ട് ഭാര്യമാരും രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും ഉണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.