ബെംഗളൂരു : കൊറോണ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ പടക്ക നിരോധനം ഏര്‍പ്പെടുത്താന്‍ ഉള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട്.
സംസ്ഥാനത്ത് പടക്കങ്ങള്‍ പൂര്‍ണമായും നിരോധിക്കുകയാണ് എന്ന് ഇന്നലെ മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചിരുന്നു,ഉടന്‍ തന്നെ ഉത്തരവ് പുറത്ത് വരും എന്നും അദ്ദേഹം അറിയിച്ചിരുന്നു.
എന്നാല്‍ ഇന്ന് പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവില്‍ സമ്പൂര്‍ണ നിരോധനം ഇല്ല,ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാനും വില്‍ക്കാനും ഉള്ള അനുമതി നല്‍കുന്നു.
വളരെ ദോഷകരമായ രാസവസ്തുക്കളായ അലുമിനിയം,ബേരിയം,പൊട്ടാസ്യം നൈട്രേറ്റ് തുടങ്ങിയവ ഉള്‍പ്പെടാത്ത പടക്കങ്ങള്‍ ആണ് ഹരിതം എന്നാ വിഭാഗത്തില്‍ വരുന്നത്,ഇവയില്‍ സാധാരണ പടക്കങ്ങളെക്കാള്‍ 30% കുറവ് അന്തരീക്ഷ മലിനീകരണം മാത്രമേ ഉണ്ടാക്കുകയുള്ളൂ.
നവംബര്‍-7 മുതല്‍ 14 വരെ ഇത്തരം പടക്കങ്ങള്‍ വില്‍ക്കാന്‍ അനുമതി ഉണ്ട്.
കര്‍ണാടക ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് പ്രകാരം,ഇത്തരം പടക്കങ്ങള്‍ ജനനിബിഡമായ സ്ഥലങ്ങളിലും ജനവാസ സ്ഥലങ്ങളിലും വച്ച് വില്‍ക്കുവാന്‍ പാടുള്ളതല്ല.
വലിയ മൈതാനങ്ങളില്‍ തയ്യാറാക്കിയ പ്രത്യേക കൌണ്ടറുകളില്‍ കൂടി മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ.ലോക്കല്‍ അധികാരികളുടെ മുന്‍കൂട്ടിയുള്ള അനുമതിയോടെ അവര്‍ തീരുമാനിക്കുന്ന സമയത്ത് സ്ഥലത്ത് മാത്രമേ വില്‍പന അനുവദിക്കൂ.
ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമേ പടക്കം വില്‍ക്കാന്‍ കഴിയുകയുള്ളു,ലൈസന്‍സ് ലഭിച്ച ആള്‍ കടയില്‍ ഉണ്ടായിരിക്കണം ,ലഭിച്ച ലൈസന്‍സ് ആളുകള്‍ കാണ്‍കെ കടയില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം.
ഓരോ കടകളും തമ്മില്‍ 6 മീറ്റര്‍ ദൂരം ഉണ്ടായിരിക്കണം,കടകളുടെ രണ്ട് ഭാഗത്തും വായു സഞ്ചാരം ഉണ്ടായിരിക്കണം,തിരക്ക് കൂടാതെ നിയന്ത്രിക്കണം.
കടയില്‍ ഹരിത പടക്കങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ നിര്‍ബന്ധമായും മുഖാവരണം ധരിച്ചിരിക്കണം,ഉപഭോക്താക്കളുടെ ശരീരോഷ്മാവ് പരിശോധിക്കാനുള്ള സംവിധാനം ഉണ്ടായിരിക്കണം,സാനിറ്റയിസര്‍ ഉണ്ടായിരിക്കണം,ഓരോ ഉപഭോക്താവും തമ്മില്‍ 6 അടി സാമൂഹിക അന്തരം ഉറപ്പു വരുത്തണം.
മുകളില്‍ കൊടുത്ത നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരെ 188 വകുപ്പ് പ്രകാരം സര്‍ക്കാര്‍ നടപടി എടുക്കുന്നതാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.ರಾಜ್ಯ ಸರ್ಕಾರ ಹೊರಡಿಸಿದ ದೀಪಾವಳಿ ಹಬ್ಬದ ಆಚರಣೆ ಸಂಬಂಧವಾಗಿ ಪರಿಷ್ಕೃತ ಮಾರ್ಗಸೂಚಿಗಳು.
Know what is Green Crackers or ಹಸಿರು ಪಟಾಕಿ.
Crackers which don’t contain harmful chemicals like aluminium, barium, potassium nitrate and carbon there by reducing air pollution upto 30%. pic.twitter.com/RiXr6geMv5— K’taka Health Dept (@DHFWKA) November 7, 2020