ഇന്ന് നഗരത്തിൽ 5012 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; രോഗം ഭേദമായവരുടെ എണ്ണത്തിൽ വൻ വർധന

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണത്തിൽ വൻ വർധന. ഇന്ന് നഗരത്തിൽ 5012 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം : 91(84) ആകെ കോവിഡ് മരണം : 9461(9370) ഇന്നത്തെ കേസുകള്‍ : 9993(7051) ആകെ പോസിറ്റീവ് കേസുകള്‍ : 657705(647712) ആകെ ആക്റ്റീവ് കേസുകള്‍ : 115151(115477) ഇന്ന് ഡിസ്ചാര്‍ജ് :10228(7064) ആകെ ഡിസ്ചാര്‍ജ് : 533074(522846) തീവ്ര പരിചരണ വിഭാഗത്തില്‍ :…

Read More

നഗരത്തിലെ സൈബർ ക്രിമിനലുകൾക്ക് എട്ടിന്റെ പണിയൊരുക്കി സർക്കാർ

CYBER ONLINE CRIME

ബെംഗളൂരു: സംസ്ഥാനത്ത് ഏറ്റവുമധികം സൈബർ കുറ്റകൃത്യങ്ങൾ നടക്കുന്നത് ബെംഗളൂരുവിലാണ്. സാമ്പത്തിക തട്ടിപ്പുകൾക്കായി നൂറു കണക്കിനു ഫിഷിങ് സൈറ്റുകളും വൈറസ് ആക്രമണങ്ങളുമാണ് സൈബർ ക്രിമിനലുകൾ പടച്ചുവിടുന്നത്. സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ പുതിയ സൈബർസുരക്ഷാ നയ രൂപീകരണം നടത്താൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. സർക്കാർ സേവനങ്ങൾ ഉൾപ്പെടെ ഏല്ലാ രംഗത്തുമുള്ള ഡിജിറ്റൽ സുരക്ഷാ സംവിധാനം ശക്തമാക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്ന് ഐടി വകുപ്പിന്റെ കൂടി ചുമതലയുള്ള ഉപമുഖ്യമന്ത്രി സി.എൻ.അശ്വത്ഥ നാരായണ പറഞ്ഞു. കർണാടകയുടെ സൈബർ സെക്യൂരിറ്റി ഭാഗ്യചിഹ്നം വിധാൻ സൗധയിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം രാജ്യത്ത്…

Read More

സി.ബി.ഐ. കൊണ്ടുപോയത് 1.47 ലക്ഷം രൂപ, പുറത്ത് വരുന്നത് തെറ്റായ വിവരങ്ങളെന്ന് ഡി.കെ.; പ്രതിഷേധവുമായി പ്രവർത്തകർ

ബെംഗളൂരു: റെയ്ഡിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നെന്ന് ഡി.കെ. ശിവകുമാർ. വീട്ടിൽനിന്നും ലക്ഷങ്ങൾ പിടിച്ചുവെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ സി.ബി.ഐ. കണ്ടെടുത്തത് 1.47 ലക്ഷം രൂപയാണ്. റെയ്ഡിലൂടെ എന്നെ നിശബ്ദനാക്കാൻ കഴിയുമെന്നത് ബി.ജെ.പി.യുടെ സ്വപ്‌നം മാത്രമാണെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കും. ‘ഞാൻ മുഖ്യമന്ത്രിയോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. അന്വേഷണം നടത്താൻ സി.ബി.ഐക്ക് അനുമതി നൽകിയത് നിങ്ങളാണ്. കേസ് രജിസ്റ്റർ ചെയ്യാൻ സെപ്റ്റംബർ 30 വരെ കാത്തിരുന്നത് എന്തിനാണ്, നേരത്തേ കേസ് എടുക്കാമായിരുന്നില്ലേ. സർക്കാരിനെതിരെ പ്രതിഷേധത്തിന് തീരുമാനിച്ചപ്പോഴാണ് സി.ബി.ഐ. കേസെടുക്കുന്നത്’ ശിവകുമാർ പറഞ്ഞു.…

Read More

നഗരത്തിൽ മലയാളി നിര്യാതനായി

ബെംഗളൂരു: പത്തനംതിട്ട സ്വദേശിയായ മലയാളി നഗരത്തിൽ നിര്യാതനായി. പത്തനംതിട്ട പുറമറ്റം കണിച്ചിമലയില്‍ കെകെ രവീന്ദ്രന്‍ (64)നാണ് ബെംഗളൂരുവിൽ മരിച്ചത്. കഗ്ഗദാസപുരയിൽ ബാലാജി ലേഔട്ട് മോഡല്‍ റസി‍ഡന്‍സിയിലായിരുന്നു താമസം. ബെംഗളൂരുവിൽ തന്നെ സംസ്കാരം നടത്തി. മക്കൾ: രേഖ, രെമ്യ. മരുമകൻ: സുജിത്ത്.

Read More
Click Here to Follow Us