ഒരേ ദിവസം കൂടിയത് 4000 ന് മുകളിൽ കണ്ടെയിൻമെൻ്റ് സോണുകൾ;ആകെ സജീവ കണ്ടെയിൻമെൻ്റ് സോണുകൾ 20000 ന് അടുത്ത്.

ബെംഗളുരു :ഒറ്റദിവസം നഗരത്തില്‍ പുതിയ 4143 കണ്ടെയ്ൻമെന്റ് സോണുകൾ. ഇതോടെ ആകെ സജീവ കണ്ടയ്ൻമെന്റ് സോണുകൾ 19680 ഉയർന്നു. ബൊമ്മനഹള്ളി(2880), ആർ.ആർ. നഗർ(4689), സൗത്ത്(2960), വെസ്റ്റ് (2881), ഈസ്റ്റ് (2111), മഹാദേവപുര(1917), യെലഹങ്ക(1210), ദാസറഹള്ളി (1032) എന്നിങ്ങനെയാണ് സോണുകൾ തിരിച്ചുള്ള കണക്ക്.

Read More

12 കോടി ആളുകൾക്ക് ജോലിനഷ്ടം, 15.5 ലക്ഷം കോടിയുടെ സാമ്പത്തിക ബാധ്യത, ജിഡിപിയിൽ 28% കുറവ്; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ‘1) ജിഡിപിയിൽ 28% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് 2) 12 കോടി ആളുകൾക്ക് ജോലി നഷ്ടമായി 3) 15.5 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് നിലവിലുള്ളത്. 4) ലോകത്ത് തന്നെ ഏറ്റവും കൂടുതൽ പ്രതിദിന മരണനിരക്ക് റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. എന്നാൽ കേന്ദ്രസർക്കാരിനും മാധ്യമങ്ങൾക്കും എല്ലാം നല്ലതാണ്’ തുടങ്ങിയ വിമർശനങ്ങളാണ് സർക്കാറിനെതിരെ രാഹുൽ ഉന്നയിച്ചത്. कोविड के ख़िलाफ़ मोदी सरकार की 'सुनियोजित लड़ाई' ने भारत को मुसीबतों की खाई में…

Read More

മൂത്രത്തിൽ വെള്ളം ചേർത്ത് രാ​ഗിണി ദ്വിവേദിയുടെ തട്ടിപ്പ്

ബെംഗളൂരു: മല്ലേശ്വരത്തെ കെ.സി ജനറൽ ആശുപത്രിയിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി രാ​ഗിണി ദ്വിവേദിയെ പരിശോധനയ്ക്കായി കൊണ്ടു വന്നപ്പോൾ മൂത്ര സാമ്പിളിൽ വെള്ളം ചേർത്തു നൽകിയെന്ന് റിപ്പോർട്ടുകൾ. ഇത് ഡോക്ടർമാർ കെെയ്യോടെ പിടികൂടുകയും അന്വേഷണ ഉദ്യോ​ഗസ്ഥരെ അറിയിക്കുകയുമായിരുന്നു. രാ​ഗിണിയുടെ പ്രവർത്തി വളരെ നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് ഒരു അന്വേഷണ ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് ഡെക്കാൺ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. സിനിമാലോകത്തേക്ക് അന്വേഷണം നീളുന്നത് രാ​ഗിണിയുടെ സുഹൃത്ത് രവിശങ്കർ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ്. ഇയാൾ പാർട്ടികളിൽ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നു. ഇതിൽ രാഗിണിയും പങ്കെടുത്തിട്ടുണ്ട്. രവിശങ്കർ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് ഇവർക്ക് അറിവുണ്ടായിരുന്നു.…

Read More

റെയിൽവേ സഹമന്ത്രി സുരേഷ് അംഗദിക്ക് കോവിഡ്;പി.സി.സി.അദ്ധ്യക്ഷൻ ഡി.കെ.ശിവകുമാർ ആശുപത്രി വിട്ടു.

ബെംഗളൂരു : റെയിൽവേ സഹമന്ത്രി സുരേഷ് അംഗദിക്കും ഹുന്‍സൂരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ എച്ച്.പി മഞ്ചുനാഥിനും കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടർമാരുടെ ഉപദേശ പ്രകാരം വീട്ടിൽ ചികിത്സയിൽ തുടരുകയാണെന്ന് ബൈളഗാവിയിൽ നിന്നുള്ള എംപി കൂടിയായ സുരേഷ് അംഗദി ട്വീറ്റ് ചെയ്തു. I have tested #Covid19 positive today. I am doing fine. Taking the advise of doctors. Requesting all those who have come in close contact with me in the last few days to monitor…

Read More

ഇന്ത്യ വികസിപ്പിച്ച‌ കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയമെന്ന് നിർമാതാക്കൾ

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി കോവിഡ് മഹാമാരിക്കെതിരെ  വികസിപ്പിച്ച പ്രതിരോധ മരുന്നായ‌ കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയമെന്ന് നിർമാതാക്കൾ. ഇന്ത്യയിലെ ഒന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കോവാക്സിൻ മൃഗങ്ങളിൽ രോഗപ്രതിരോധ ശേഷിയും പ്രകടമാക്കി. വാക്സിൻ കുത്തിവച്ച ഒരു ഇനം കുരങ്ങുകളിൽ രോഗപ്രതിരോധ ശേഷി പ്രകടമായെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണത്തിൽ വാക്‌സിൻ ഫലപ്രാപ്തി പ്രകടമാക്കുന്നുവെന്നാണ് ഭാരത് ബയോടെക്  അറിയിച്ചത്. മരുന്ന് കുത്തിവച്ചശേഷം ഇവയെ ബോധപൂർവ്വം വൈറസ് ബാധയേൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളിലേക്ക് വിടും. മരുന്ന് എത്രമാത്രം ഫലപ്രദമാണെന്ന് കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം‌. ഐസിഎംആർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

Read More

കാത്ത് കാത്തിരുന്ന നമ്മ മെട്രോ ആപ്പ് പുറത്ത് !ഇനി കാർഡ് റീ ചാർജ്ജ് ചെയ്യാം, സമയക്രമം അറിയാം…

ബെംഗളൂരു : കുറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ മെട്രോ സ്മാർട്ട് കാർഡ് റീചാർജ്ജ് ചെയ്യാൻ സൗകര്യമുള്ള നമ്മ മെട്രോ ആപ്പ് നിലവിൽ വന്നു. കോവിഡ് മാനദണ്ഡങ്ങൾ കാരണം ഇപ്പോൾ സാധാരണ ടിക്കറ്റുകൾ ലഭ്യമല്ല, സ്മാർട്ട് കാർഡ് ഉപയോഗിച്ച് വേണം യാത്ര ചെയ്യാൻ. വെബ് സൈറ്റിലൂടെ റീചാർജ്ജ് സൗകര്യം നിലവിലുണ്ട്. പുതിയ ആൻഡ്രോയിഡ് ആപ്പിലൂടെ റീചാർജ്ജ് ചെയ്യുന്നതോടൊപ്പം, മെട്രോ മാപ്പും ടൈം ടേബിളും, ടിക്കറ്റ് നിരക്കും ,കോവിഡ് മാനദണ്ഡങ്ങളും അറിയാം. നമ്മ മെട്രോ എന്ന പേരിൽ നിരവധി ആപ്പുകൾ ആണ് ആൻഡ്രോയിഡ് പ്ലേ സറ്റോറിൽ ഉള്ളത്. യഥാർത്ഥ…

Read More

ജെ.ഇ.ഇ. പരീക്ഷ ഫലം വന്നു; 24 വിദ്യാർഥികൾക്ക് 100%

ന്യൂഡൽഹി: ജെ.ഇ.ഇ. പരീക്ഷ ഫലം വന്നു; 24 വിദ്യാർഥികൾക്ക് 100%. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോൾ 24 വിദ്യാർഥികൾ 100% നേടി. http://jeemain.nta.nic.in എന്ന വെബ്സൈറ്റിൽ ഫലമറിയാം. കോവിഡ് മൂലം പലതവണ മാറ്റിവച്ച ജെഇഇ പരീക്ഷ ഒടുവിൽ ഈ മാസം ഒന്ന് മുതൽ ആറ് വരെയാണ് നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാജ്യത്തുടനീളം 660 സെന്ററുകളിലായിരുന്നു പരീക്ഷ. 8.58 ലക്ഷം പേർ അപേക്ഷിച്ചിരുന്നെങ്കിലും 6.35 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.

Read More

പൂജാരിയുടെ മകനടക്കം 3 പേരെ വധിച്ച് ക്ഷേത്രം കൊള്ളയടിച്ചു !

ബെംഗളൂരു : പൂജാരിയുടെ മകനേയും ക്ഷേത്ര സുരക്ഷാ ജീവനക്കാരേയും അടക്കം 3 പേരെ തലക്കടിച്ച് കൊന്ന് ക്ഷേത്രം കൊള്ളയടിച്ചു. മണ്ഡ്യയിലെ ദേവസ്വം വകുപ്പിന് കീഴിലുള്ള അർക്കേശ്വര ക്ഷേത്രത്തിൽ ആണ് കവർച്ച നടന്നത്. വെള്ളിയാഴ്ച രാവിലെ ക്ഷേത്രം തുറന്ന് കിടക്കുന്നത് കണ്ട സമീപവാസികൾ ആണ് ഈ സംഭവം ആദ്യം അറിയുന്നത്. 3 മൃതദേഹങ്ങളും ക്ഷേത്രത്തിനുളളിൽ തല തകർന്ന് രക്തമൊലിക്കുന്ന നിലയിൽ ആണ് കിടന്നിരുന്നത്. ഭണ്ഡാരം തകർത്ത് കാശ് എടുത്തിട്ടുണ്ട് എന്നാൽ നാണയങ്ങൾ മുഴുവൻ മോഷ്ടാക്കൾ കൊണ്ടു പോയിട്ടില്ല.പുറത്തെ 3 ഭണ്ഡാരങ്ങളും തകർത്തിട്ടുണ്ട്, മോഷ്ടാക്കൾ ശ്രീകോവിലിൽ കടന്നതായും…

Read More

സ്വാമി അഗ്നിവേശ് അന്തരിച്ചു.

ന്യൂഡല്‍ഹി: സ്വാമി അഗ്നിവേശ് അന്തരിച്ചു. 81 വയസായിരുന്നു. ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ എംഎല്‍എയും ആര്യസമാജ പണ്ഡിതനുമായിരുന്ന അഗ്നിവേശ് കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

Read More

ഇന്ന് 12545 പേര്‍ ആശുപത്രി വിട്ടു;9496 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;മരണം 130;ആകെ മരണം 7000 ന് മുകളില്‍;ആകെ കോവിഡ് രോഗ ബാധിതര്‍ 4.4 ലക്ഷം !

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 130 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ ആളുകള്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട ദിവസം ആണ് ഇന്ന് 12545 പേര്‍. 9496 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം : 130(129) ആകെ കോവിഡ് മരണം :7067 (6937) ഇന്നത്തെ കേസുകള്‍ :9496(921 ആകെ പോസിറ്റീവ് കേസുകള്‍ :440411 (430947) ആകെ ആക്റ്റീവ് കേസുകള്‍…

Read More
Click Here to Follow Us