ബെംഗളൂരു : റെയിൽവേ സഹമന്ത്രി സുരേഷ് അംഗദിക്കും ഹുന്‍സൂരിൽ നിന്നുള്ള കോൺഗ്രസ്
എംഎൽഎ എച്ച്.പി മഞ്ചുനാഥിനും കോവിഡ് സ്ഥിരീകരിച്ചു.
ഡോക്ടർമാരുടെ ഉപദേശ പ്രകാരം വീട്ടിൽ ചികിത്സയിൽ തുടരുകയാണെന്ന് ബൈളഗാവിയിൽ നിന്നുള്ള എംപി കൂടിയായ സുരേഷ് അംഗദി ട്വീറ്റ് ചെയ്തു.
I have tested #Covid19 positive today. I am doing fine. Taking the advise of doctors.
Requesting all those who have come in close contact with me in the last few days to monitor their health and get tested in case of any symptoms. @PMOIndia
— Suresh Angadi (@SureshAngadi_) September 11, 2020
മഞ്ജുനാഥിന്റെ കുടുംബാംഗങ്ങൾക്കും സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ വീടുകളിൽ ചികിത്സയിലാണ്.
കർണാടകയിൽ നിന്നുള്ള 55 ജനപ്രതിനിധികൾക്കാണ് ഇതേവരെ കോവിഡ് ബാധിച്ചത്
അതെ സമയം കോവിഡിൽ നിന്നു പൂർണമായും മുക്തനായ പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ആശുപത്രി വിട്ടു. 14 ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയാൻ ഡോക്ടർമാർ നിർദേശിച്ചു.
ഓഗസ്റ്റ് 24ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന് കഴിഞ്ഞ 1ന് ഡിസ്ചാര്‍ജ് ചെയ്തെങ്കിലും പനികൂടിയതിനെ തുടർന്നാണ് ജയനഗർ അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.