കാത്ത് കാത്തിരുന്ന നമ്മ മെട്രോ ആപ്പ് പുറത്ത് !ഇനി കാർഡ് റീ ചാർജ്ജ് ചെയ്യാം, സമയക്രമം അറിയാം…

ബെംഗളൂരു : കുറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ മെട്രോ സ്മാർട്ട് കാർഡ് റീചാർജ്ജ് ചെയ്യാൻ സൗകര്യമുള്ള നമ്മ മെട്രോ ആപ്പ് നിലവിൽ വന്നു.

കോവിഡ് മാനദണ്ഡങ്ങൾ കാരണം ഇപ്പോൾ സാധാരണ ടിക്കറ്റുകൾ ലഭ്യമല്ല, സ്മാർട്ട് കാർഡ് ഉപയോഗിച്ച് വേണം യാത്ര ചെയ്യാൻ.

വെബ് സൈറ്റിലൂടെ റീചാർജ്ജ് സൗകര്യം നിലവിലുണ്ട്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

പുതിയ ആൻഡ്രോയിഡ് ആപ്പിലൂടെ റീചാർജ്ജ് ചെയ്യുന്നതോടൊപ്പം, മെട്രോ മാപ്പും ടൈം ടേബിളും, ടിക്കറ്റ് നിരക്കും ,കോവിഡ് മാനദണ്ഡങ്ങളും അറിയാം.

നമ്മ മെട്രോ എന്ന പേരിൽ നിരവധി ആപ്പുകൾ ആണ് ആൻഡ്രോയിഡ് പ്ലേ സറ്റോറിൽ ഉള്ളത്.

യഥാർത്ഥ ആപ്പ് കണ്ടെത്തുക അത്ര എളുപ്പമല്ല,https://english.bmrc.co.in/ എന്ന ലിങ്കിലൂടെ നമ്മ മെട്രോ ആപ്പ് ഡൗൺലോഡ് ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
[masterslider id="10"]

Related posts