ബെംഗളൂരു : ഒരു വിധപ്പെട്ട എല്ലാ ഇന്ത്യൻ സിനിമാ നായകർക്കും വേണ്ടി എസ്.പി.ബാലസുബ്രഹ്മണ്യത്തിൻ്റെ മധുരശബ്ദം സിനിമാകൊട്ടകകളിൽ ഉയർന്നിട്ടുണ്ട്.
എന്നാൽ ലോക പ്രശസ്ത ഗായകനായ എസ്.പി.അഭിനയിച്ച ഒരു സിനിമയിൽ അദ്ദേഹത്തിന് വേണ്ടി പിന്നണി പാടിയത് മറ്റൊരു നായകനായിരുന്നു, അത് കന്നഡ സിനിമയിൽ.
വളരെ നന്നായി കന്നഡയും തമിഴും തെലുഗുവും സംസാരിക്കുന്ന എസ്.പി.ഒൻപത് കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
1993 ൽ പുറത്തിറങ്ങിയ”മുദ്ദിനമാവ” എന്ന കന്നഡ ചിത്രത്തിൽ അന്നത്തെ സൂപ്പർ താരം ശശികുമാർ ആയിരുന്നു നായകൻ.
ദീപാവലിയുമായി ബന്ധപ്പെട്ട ഒരു ഗാനത്തിൽ എസ്.പി.യും. ശശികുമാറുമാണ് അഭിനയിക്കുന്നത്, എന്നാൽ ശശികുമാറിൻ്റെ ഭാഗം എസ്പി പാടണമെന്ന് നായകന് നിർബന്ധം, സംഗീത സംവിധായകൻ കൂടിയായ എസ് പിക്ക് മുന്നിൽ വേറെ വഴികളില്ല, പാട്ടിൽ അഭിനയിക്കുന്ന എസ്.പിക്ക് മറ്റൊരു ശബ്ദത്തിൽ ഗാനം വേണം താനും.
അവസാനം കന്നഡ സിനിമയിലെ ” അണ്ണാവരു”രാജ് കുമാറിനെ സമീപിക്കാൻ തീരുമാനിച്ചു. എസ്.പി.അഭിനയിക്കുന്ന രംഗത്ത് രാജ്കുമാറിൻ്റെ ശബ്ദം !
എന്നാൽ രാജ് കുമാർ നൽകിയ മറുപടി “സമുദ്രം വന്നിട്ട് തന്നോട് ഒരു കുമ്പിൾ ജലം ചോദിക്കുന്നത് പോലെ ഉണ്ട് ” എന്നാണ്.
താങ്കൾക്ക് എപ്പോൾ കഴിയുമെന്ന് തോന്നുന്നുവോ അപ്പോൾ പാടിത്തരിക എന്നാവശ്യപ്പെട്ട് എസ്.പി. പടിയിറങ്ങി.
ട്രാക്ക് ഗാനം വച്ച് ഷൂട്ടിംഗ് നടത്തുകയായിരുന്നു. പിന്നീട് രാജ് കുമാർ ആ പാട്ട് പാടി നൽകുകയായിരുന്നു.
എസ്.പി ഏറ്റവും അവസാനമായി പാടിയ കൊറോണയെക്കുറിച്ചുള്ള ഗാനം കന്നഡയിൽ ആയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.