പുതിയ ഗവർണർ ജൂലൈ 11 ന് സത്യപ്രതിജ്ഞ ചെയ്യും.

ബെംഗളൂരു: ജൂലൈ 11 ന് കർണാടക ഗവർണറായി തവാർചന്ദ് ഗെഹ്‌ലോട്ട് സത്യപ്രതിജ്ഞ ചെയ്യുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

ജൂലൈ 11 ന് രാവിലെ 10.30 ന് രാജ്ഭവന്റെ ഗ്ലാസ് ഹൗസിൽ ഗെഹ്‌ലോട്ട് കർണാടക ഗവർണറായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സംസ്ഥാന വിവര വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചു.

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക പുതിയ ഗവർണർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

കേന്ദ്രത്തിൽ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രിയുടെ പദവി വഹിക്കുകയും രാജ്യസഭയിലെ സഭാ നേതാവായി പ്രവർത്തിക്കുകയും ചെയ്തിരുന്നു 73 കാരനായ ഗെഹ്‌ലോട്ട്.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

1948 മെയ് 18 ന് മധ്യപ്രദേശിലെ ഉജ്ജൈനിലെ രൂപേറ്റയിൽ ജനിച്ച ദലിത് നേതാവ്. ഉജ്ജൈനിലെ വിക്രം സർവകലാശാലയിൽ ബി.എ ബിരുദം നേടി. 1962 ൽ ജനസംഘത്തിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ഗെലോട്ട് പാർലമെന്ററി ബോർഡും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും ഉൾപ്പെടെ ബിജെപിയിൽ നിരവധി പദവികൾ വഹിച്ചിരുന്നു.
കർണാടക തനിക്ക് പുതിയതല്ലെന്നും ഇവിടെ ജോലി ചെയ്യാൻ ഒരിക്കലും ബുദ്ധിമുട്ട് നേരിട്ടിട്ടില്ലെന്നും നിയുക്ത ഗവർണർ- തവാർചന്ദ് ഗെലോട്ട് അഭിപ്രായപ്പെട്ടു.

പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന 2006 നും 2014 നും ഇടയിൽ വർഷങ്ങളോളം അദ്ദേഹം സംസ്ഥാന ചുമതലക്കാരനായിരുന്നതിനാൽ കർണാടകയുമായി പരിചയമുണ്ട്. മധ്യപ്രദേശിൽ മൂന്ന് തവണ എം‌എൽ‌എ ആയിരുന്ന ഗെഹ്‌ലോട്ട് 1996 മുതൽ 2009 വരെ നാല് തവണ ലോക്സഭാ അംഗമായി സേവനമനുഷ്ഠിച്ചു. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അദ്ദേഹം 2012 ൽ രാജ്യസഭയിൽ എത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts