ബെംഗളൂരു: മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ ഈശ്വരപ്പയ്ക്ക് കോവിഡ്.
KS Eshwarappa, Karnataka Rural Development and Panchayat Raj Minister tests positive for #COVID19. (File pic) pic.twitter.com/abfdgR1bWq
— ANI (@ANI) September 1, 2020
ഗ്രാമവികസന മന്ത്രി കെ എസ് ഈശ്വരപ്പയുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇതോടെ യെഡിയൂരപ്പ മന്ത്രിസഭയില്‍ കോവിഡ് ബാധിച്ച മന്ത്രിമാരുടെ എണ്ണം ഏഴായി.
ഇന്നലെ വനിതാ ശിശുക്ഷേമ മന്ത്രി ശശികല ജോലെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമേ കഴിഞ്ഞ മാസം മുഖ്യമന്ത്രി യെഡിയൂരപ്പ, ആരോഗ്യമന്ത്രി ബി ശ്രീരാമുലു, ടൂറിസം മന്ത്രി സി ടി രവി, കൃഷി മന്ത്രി ബി സി പാട്ടീല്‍, വനം മന്ത്രി ആനന്ദ് സിങ് എന്നിവര്‍ക്കും കോവിഡ് കണ്ടെത്തിയിരുന്നു.
മുഖ്യമന്ത്രി യെഡിയൂരപ്പ കോവിഡ് മുക്തമായി ആശുപത്രി വിട്ടതും കഴിഞ്ഞ മാസം തന്നെയാണ്. മന്ത്രിമാര്‍ക്ക് പുറമേ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ തുടങ്ങി നിരവധി നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.