ബെംഗളൂരു: കേരളത്തിൽനിന്നും സഞ്ചാരികളാരും എത്താത്തത് കർണാടകയുടെ വിനോദസഞ്ചാരമേഖലയ്ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. വിനോദസഞ്ചാരികളുടെ സ്വന്തം നഗരമായ മൈസൂരുവിൽ ടൂറിസ്റ്റുകളെ കാണാതായിട്ട് ആറ് മാസം പിന്നിടുകയാണ്. സംസ്ഥാനത്ത് ലോക്ഡൗൺ കാലത്ത് അടഞ്ഞുകിടന്ന വിനോദസഞ്ചാരകേന്ദ്രങ്ങളുടെ കവാടം വീണ്ടും സഞ്ചാരികൾക്കായി തുറന്നുവെച്ചിട്ട് രണ്ടര മാസമാകുന്നു. എന്നാൽ കോവിഡ് കാലത്തെ യാത്രയ്ക്ക് നിലവിലുള്ള ക്വാറന്റീൻ നിബന്ധനകൾ കേരളത്തിൽ നിന്നുള്ള സഞ്ചാരികളെ യാത്രയിൽനിന്നും പിന്തിരിപ്പിക്കുകയാണ്. ആയിരക്കണക്കിനാളുകൾ സന്ദർശിക്കാനെത്തിയിരുന്ന മൈസൂരു കൊട്ടാരത്തിൽ ഇപ്പോൾ 200-300 പേർ മാത്രമാണെത്തുന്നത്. മൈസൂരു കാഴ്ചബംഗ്ളാവിലെ സ്ഥിതിയും വ്യത്യസ്തമല്ല. സന്ദർശകർ കൂട്ടമായി എത്താറുണ്ടായിരുന്ന ഇവിടെ ഇപ്പോൾ വല്ലപ്പോഴും ഒന്നോ രണ്ടോ പേരോ…
Read MoreMonth: August 2020
94% വിദ്യാർഥികൾക്കും ഓൺലൈൻ പഠനത്തിനുള്ള സൗകര്യമില്ല.
ബെംഗളൂരു : 4 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 94% വിദ്യാർഥികൾക്കും ഓൺലൈൻ പഠനത്തിനുള്ള സൗകര്യമില്ലെന്നു സന്നദ്ധ സംഘടന ചൈൽഡ് ആൻഡ് യു(സിആർ വൈ) സർവേ. സ്മാര്‍ട്ട് ഫോണ്‍ ,ഇന്റർനെറ്റ് സൗകര്യങ്ങൾ ഇല്ലാത്തവരാണിവർ. 6% വിദ്യാർഥികൾക്കു സ്വന്തമായും 29% പേരുടെ കുടുംബാംഗങ്ങൾക്കും സ്മാർട് ഫോണുണ്ട് എന്ന് സര്‍വേ പറയന്നു. മേയ് -ജൂൺ കാലയളവിൽ കർണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലായാണ് സർവേ നടത്തിയത്. 95% വിദ്യാർഥികളുടെയും കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിന്റെ പേരില്‍ സ്കൂള്‍ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസില്‍…
Read Moreമൈസൂരു ദസറ ആഘോഷം റദ്ദാക്കിയിട്ടില്ല.
ബെംഗളൂരു : ലോക പ്രശസ്തമായ മൈസൂരു ദസറ ആഘോഷം റദ്ദാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു. എന്നാൽ ഇത്തവണ ദസറ ഇത്തവണ ലളിതമായ ചടങ്ങുകളോടെയായിരിക്കും നടത്തുക എന്നും മുഖ്യമന്ത്രി ബി.എസ്. യദ്യുരപ്പ പറഞ്ഞു. കോവിഡ് മഹാമാരിയ്ക്കിടെ ആഘോഷം കുറച്ച് ചടങ്ങുകൾ നടത്തും. വിവിധ തലങ്ങളിൽ ചർച്ച നടത്തിയാണ് സർക്കാർ ഈ തീരുമാനത്തിലെത്തിയതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ആൾക്കൂട്ടമൊഴിവാക്കി പാരമ്പര്യമായ ചടങ്ങുകൾ ഒഴിവാക്കാതെയായിരിക്കും മൈസൂരു ദസറ നടത്തുക. അതേസമയം, ആഘോഷമായ ജംബോ സവാരിയുൾപ്പെടെ ഇത്തവണ ഉണ്ടാകാനിടയില്ല. ഈ വർഷം ഒക്ടോബർ 26-നാണ് വിജയദശമി. ദിനത്തിൽ ആണ് മൈസൂരു ദസറയുടെ…
Read Moreകോവിഡ് പ്രതിസന്ധിയിൽ തോൽക്കാൻ തയ്യാറില്ല !; സീറ്റുകൾക്കിടയിൽ അകലം കൂട്ടി സർവ്വീസ് നടത്താൻ കെ.എസ്.ആർ.ടി.സി.
ബെംഗളുരു : കോവിഡ് എല്ലാ മേഖലയേയും സാരമായി ബാധിച്ചിരിക്കുകയാണ്, പല ബിസിനസ്സുകളും ഈ പ്രതിസന്ധിക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെ തകർന്നു പോയി. ചിലർ ബിസിനസ് മോഡലിൽ മാറ്റങ്ങൾ വരുത്തി പിടിച്ച് നിൽക്കുന്നു. 200 ൽ അധികം ദേശീയ അന്തർദേശീയ അവാർഡുകൾ നേടിയ കർണാടക ആർ.ടി.സിയും പരീക്ഷണങ്ങളുടെ പാതയിലാണ്. ബെംഗളുരു – മൈസൂരു റൂട്ടിൽ ഓടുന്ന ഒരു ബസിലെ സീറ്റുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുനക്രമീകരിച്ചിരിക്കുകയാണ് ആർ.ടി.സി. ആകെ ഉണ്ടായിരുന്ന 39 സീറ്റുകൾ ഇപ്പോൾ 29 ആയി കുറഞ്ഞു.എന്നാൽ ഓരോ സീറ്റിൻ്റെ ഇടയിലും വ്യക്തമായ സ്ഥലമുണ്ട്. പരിചയമില്ലാത്തവരുടെ അടുത്തിരുന്ന്…
Read Moreവിവിധ ജില്ലകളിൽ കനത്ത മഴക്ക് സാദ്ധ്യത !
ബെംഗളൂരു : ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ എല്ലായിടത്തും ചെറിയ രീതിയിലും ചിലയിടങ്ങളിൽ കനത്ത മഴയും പെയ്യാൻ സാദ്ധ്യതയുണ്ട്. ശിവമൊഗ്ഗ, കൊടുഗു, ഹാസൻ, ചിക്കമഗളൂരു ജില്ലകളിൽ അങ്ങിങ്ങായി ചെറിയ രീതിയിലും മെച്ചപ്പെട്ട രീതിയിലും ഉള്ള വർഷം ലഭിക്കും. കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചതാണ് ഇക്കാര്യം. Widespread light to moderate rains with isolated heavy rains likely over Uttara Kannada, Udupi & Dakshina Kannada districts. Scattered light to moderate rains…
Read Moreകെ.ആർ.എസിൽ നടന്ന ബാഗിനെ പൂജയിൽ പങ്കെടുത്ത് മുഖ്യമന്ത്രി.
ബെംഗളുരു: കെആർഎസ് അണക്കെട്ടിൽ 21ന് നടന്ന ബാഗിന(ജല)പൂജയിൽ പങ്കെടുത്ത് മുഖ്യമന്ത്രി യെഡിയൂരപ്പ. മുഖ്യമന്ത്രിയുടെ വരവ് പ്രമാണി ച്ച് കർശന സുരക്ഷയാണ് ഏർ പ്പെടുത്തിയിരുന്നത് കനത്ത മഴയെ തുടർന്ന് പരമാവധി സംഭരണ ശേഷിയിലെത്തിയിട്ടുണ്ട് കെആർഎസ്. ജലം സമൃദ്ധമായി നൽകിയതിന് നന്ദിയർപ്പിച്ചാണ് പരമ്പരാഗത രീതിയിൽ കെ.ആർ.എസിൽ ബാഗിന പൂജ നടത്തിയത്. നേരത്തെ മുഖ്യമന്ത്രിയായിരുന്നപ്പോഴും യെഡിയൂരപ്പ സംസ്ഥാനത്തെ പ്രധാനപ്പെട്ട് അണക്കെട്ടുകളിൽ ബാഗിന പൂജ നടത്തിയിരുന്നു. Karnataka Chief Minister BS Yediyurappa offered ‘bagina’ to Krishna Raja Sagara Dam in Mandya district as the…
Read Moreബെംഗളൂരു നഗര ജില്ലയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു; കർണാടകയിൽ ആകെ കോവിഡ് മരണം 4500 ന് മുകളിൽ; ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു : ബെംഗളൂരു നഗര ജില്ലയിൽ ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 7571 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം : 93 ആകെ കോവിഡ് മരണം : 4522 ഇന്നത്തെ കേസുകള്‍ : 7571 ആകെ പോസിറ്റീവ് കേസുകള്‍ : 264546 ആകെ ആക്റ്റീവ് കേസുകള്‍ : 83066 ഇന്ന് ഡിസ്ചാര്‍ജ് : 6561 ആകെ…
Read Moreകോവിഡിനിടയിലും”കോളടിച്ചത് “ട്രാഫിക് “പോലീസിന്.
ബെംഗളുരു : കോവിഡ് വ്യാപനത്തിനിടയിലും ബെംഗളൂരുവിൽ ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ പൊലീസ് നടപടി ശക്തമായി തുടരുന്നു. 5 മാസത്തിനിടെ സമ്പർക്കരഹിത പരിശോധനയിലൂടെ 96 കോടി രൂപയാണു ട്രാഫിക് പൊലീസിനു ലഭിച്ചത്. ജംങ്ഷനുകളിലെയും പ്രധാന റോഡുകളിലെയും ക്യാമറകൾ, ട്രാഫിക് പൊലീസിന്റെ ട്വിറ്റർ-ഫെയ്സ്ബുക്ക് പേജ്, പബ്ലിക് ഐ ആപ്പ്എന്നിവയിലൂടെ ലഭിച്ച വിഡിയോ ദൃശ്യങ്ങളുടെയും ചിത്രങ്ങളുടെയും സഹായത്തോടെയാണ് നിയമലംഘനം നടത്തിയവരെ കണ്ടെത്തിയതെന്നു ജോയിന്റ് കമ്മിഷണർ രവികാന്തെഗൗഡ പറഞ്ഞു. ഓട്ടം പോകാൻ തയാറാകാത്ത ഓട്ടോറിക്ഷ ഡ്രൈവർമാരെയും കണ്ടെത്തി. ഇവർക്കെല്ലാം പിഴയടയ്ക്കാനുള്ള രസീത് വീടുകളിലേക്ക് അയച്ചു നൽകിയിട്ടുണ്ട്. ഹെൽമറ്റ് ഇല്ലാ യാത്ര, സിഗ്നൽ…
Read Moreനഗരത്തിൽ ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം കൂടുന്നു; യുവാവിന് വൻ ധനനഷ്ടം
ബെംഗളൂരു: നഗരത്തിൽ ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം കൂടുന്നു. ഇത്തവണ കോറമംഗല സ്വദേശിയായ സ്വകാര്യ കമ്പനി ജീവനക്കാരനാണ് തട്ടിപ്പിന് ഇരയായത്. തട്ടിപ്പുകാർ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനാവശ്യപ്പെട്ട് യുവാവിൽനിന്ന് 70,000 രൂപയാണ് തട്ടിയെടുത്തത്. സാമൂഹിക മാധ്യമങ്ങളിൽ പരസ്യംകണ്ട് 1500 രൂപ വിലമതിക്കുന്ന ഹെഡ്സെറ്റിന് യുവാവ് ഓർഡർ നൽകിയിരുന്നു. മൊബൈൽ ആപ്പിലൂടെ ഇതിന്റെ പണം നൽകുകയും ചെയ്തു. രണ്ടുദിവസത്തിനുശേഷം ഹെഡ്സെറ്റുമായി എത്തിയ യുവാവ് പണം അടച്ചിട്ടില്ലെന്നും പണം അടച്ചാൽമാത്രമേ ഹെഡ്സെറ്റ് നൽകാൻ കഴിയുകയുള്ളൂവെന്നും അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് യുവാവ് ഓർഡർ റദ്ദാക്കാൻ നിർദേശിച്ചു. എന്നാൽ, കമ്പനിയുമായി ബന്ധപ്പെട്ട…
Read Moreവീണ്ടും വിദ്വേഷ പോസ്റ്റ്: പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ
ബെംഗളൂരു: സാമൂഹിക മാധ്യമത്തിൽ വീണ്ടും വിദ്വേഷ പോസ്റ്റ്. വിദ്വേഷ പോസ്റ്റിട്ട 20-കാരനെ റായ്ച്ചൂരിൽ അറസ്റ്റ് ചെയ്തു. വാട്സ്ആപ് സ്റ്റാറ്റസ് ആയിട്ടാണ് യുവാവ് വിധ്വേഷ പോസ്റ്റിട്ടത്. പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് റായ്ച്ചൂരിലെ ദേവദുർഗ പോലീസ് സ്റ്റേഷന് മുന്നിൽ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. സാമൂഹിക മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിനെ തുടർന്ന് ബെംഗളൂരുവിൽ അക്രമമുണ്ടായ സാഹചര്യത്തിൽ ശക്തമായ പോലീസ് സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ദേവദുർഗ പോലീസ് പറഞ്ഞു. അറസ്റ്റിലായ 20-കാരനെ സെപ്റ്റംബർ മൂന്ന്…
Read More