കൊറോണ വൈറസ് കൂടുതലും പടരുന്നത് ചെറുപ്പക്കാരിൽ നിന്ന്!

ജനീവ: കൊറോണ വൈറസ് കൂടുതലും പടരുന്നത് ചെറുപ്പക്കാരിൽ നിന്നാണെന്ന് ലോകരോഗ്യ സംഘടന. കൂടുതലും യുവാക്കളാണ് കോവിഡ് 19 ന്റെ രണ്ടാംഘട്ടത്തിൽ രോഗ ബാധിതരാകുന്നത്.

ചെറുപ്പക്കാരിലും രോഗവ്യാപനത്തിന്റെ തോത് ഉയർന്ന സാഹചര്യത്തിലാണ് ലോകരോഗ്യ സംഘടനയുടെ ഈ വിലയിരുത്തൽ. സമീപ ആഴ്ചകളിലായി കേസുകളുടെ എണ്ണത്തിൽ ഏഷ്യൻ രാജ്യങ്ങളിൽ വൻവർധനവ് രേഖപ്പെടുത്തിയിരുന്നു.

പ്രധാനമായും ചെറുപ്പക്കാരാണ് രോഗവ്യാപനത്തിന് കാരണക്കാരാകുന്നത് എന്ന് ലോകാരോഗ്യസംഘടന പറയുന്നു. ഫെബ്രുവരി 24 മുതൽ ജൂലായ് 24 വരെ നടത്തിയ പഠനത്തിൽ ഏകദേശം 20 വയസ്സുമുതൽ 40 വയസ്സുവരെയുളളവർക്ക് കോവിഡ് ബാധിക്കുന്നത് വ്യാപകമായതായും ഇവർ രോഗവ്യാപനത്തിന് കാരണക്കാരാകുന്നതായും കണ്ടെത്തിയിരുന്നു.

രോഗബാധിതനാണെന്നറിയാതെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലും പ്രായമായവരുടെ അടുത്തും ഇടപഴകുന്നതിനാൽ അപകടസാധ്യത വർധിക്കുകയാണെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.

പൊതുവെ ചെറുപ്പക്കാർക്ക് രോഗബാധയുണ്ടാകുന്നുവെങ്കിലും ഇവർ രോഗലക്ഷണങ്ങൾ പ്രകടമാകാത്തതിനാൽ പലരും തങ്ങൾ വൈറസ് ബാധിതരാണെന്ന് തിരിച്ചറിയുന്നില്ല എന്ന് ലോകരോഗ്യ സംഘടന പറയുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us