ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ ശവസംസ്കാരത്തിന് ഇലക്ട്രിക് ശ്‌മശാനത്തിൽ ചിലവാകുന്ന തുക എഴുതിതള്ളിയതായി കർണാടക സർക്കാർ ശനിയാഴ്ച അറിയിച്ചു. ഇതിനായി ചിലവാകുന്ന തുക ബി ബി എം പി വഹിക്കുന്നതായിരിക്കും.
കോവിഡ് മൂലം മരണപ്പെട്ടവരുടെ ശവസംസ്കാരത്തിനു ഇനി മുതൽ നഗരത്തിലെ 12 ഇലക്ട്രിക്ക് ശ്മശാനങ്ങളിലും ബി ബി എം പി മുൻ നിശ്ചയിച്ച പ്രകാരമുള്ള തുക നൽകേണ്ടതില്ല.
“കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ അന്ത്യകർമ്മങ്ങൾ നടത്തുന്നത് സംബന്ധിച്ചു ബുദ്ധിമുട്ടുകൾ നേരിടുന്നതായി മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ ചില തീരുമാങ്ങൾ എടുത്തിട്ടുണ്ട് ” സംസ്ഥാന റവന്യു മന്ത്രി ആർ അശോക പറഞ്ഞു.
ശവം സംസ്കരിക്കുന്നതിന് 250 രൂപയും, ചിതാഭസ്മകലശത്തിന് 100 രൂപയും മുളകൊണ്ടുള്ള സ്‌ട്രെച്ചറിനു 900 രൂപ വീതവുമാണ് ബി ബി എം പി ഈടാക്കുന്നത്, മേല്പറഞ്ഞ എല്ലാ തുകകളും കോവിഡ് ബാധിച്ചു മരിച്ചവരുടെ ശവസംസ്കാരത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നതായി മന്ത്രി പറഞ്ഞു
അകെ 1250 ഇതുമായി ബദ്ധപ്പെട്ട് ഒഴിവാക്കുന്നുണ്ട്. ഈ തുക ബി ബി എം പി വഹിക്കും എന്നും മന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.