24 മണിക്കൂറില്‍ കോവിഡ് രോഗികളുടെ എണ്ണം കര്‍ണാടകയില്‍ 5000ന് മുകളില്‍;ഇന്ന് മരണം 97;രോഗമുക്തി 2000ന് മുകളില്‍;80000 കടന്ന് ആകെ രോഗ ബാധിതരുടെ എണ്ണം;കൂടുതല്‍ വിവരങ്ങള്‍.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5030 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക : ഇന്ന് കോവിഡ് മരണം :97. അകെ കോവിഡ് മരണം : 1616 ഇന്നത്തെ കേസുകള്‍ : 5030 ആകെ പോസിറ്റീവ് കേസുകള്‍ : 80863 അകെ ആക്റ്റീവ് കേസുകള്‍ : 49931 ഇന്ന് ഡിസ്ചാര്‍ജ് : 2071 അകെ ഡിസ്ചാര്‍ജ് : 29310 ഐ.സി.യുവില്‍ : 640 പേര്‍. ബെംഗളൂരു നഗര…

Read More

അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ക്വാറന്റീൻ ഒഴിവാക്കാൻ ചെറിയ സ്റ്റേഷനുകളിൽ ഇറങ്ങുന്നതായി സംശയം;പുതിയ ക്രമീകരണവുമായി റെയിൽവേ.

ബെംഗളൂരു: മുംബൈയിൽ നിന്നും ബിഹാറിലെ ധൻപൂരിൽ നിന്നും അന്യസംസ്ഥാന തീവണ്ടികളിൽ ബംഗളൂരുവിലേക്ക് വരുന്ന അന്യസംസ്ഥാന യാത്രികർ കോവിഡ് സ്‌ക്രീനിങ്ങും ക്വാറന്റീനും ഒഴിവാക്കുവാനായി ഇടയിലുള്ള ചെറിയ സ്റ്റേഷനുകളിൽ ഇറങ്ങുന്നതിനാൽ പ്രസ്തുത തീവണ്ടികളിലെ മറ്റ് സ്റ്റോപ്പുകൾ വെള്ളിയാഴ്ച മുതൽ താത്കാലികമായി ഒഴിവാക്കുവാനായി റെയിൽവേ ബോർഡ് തീരുമാനിച്ചു. സംസ്ഥാനത്ത് കോവിഡ് രോഗനിരക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ വന്ന വർദ്ധനവിന് ഇതൊരു കാരണമാകാം എന്ന് ആരോഗ്യ വകുപ്പ് അധികൃതർ സംശയിക്കുന്നുണ്ട്. ബി ബി എം പി യുടെ ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ഡിപ്പാർട്ട്മെന്റ് ബംഗളുരുവിൽ കോവിഡ് സ്ക്രീനിംഗ് നടക്കുന്നത് കെ…

Read More

ജലക്ഷാമം നേരിടാൻ നിരവധി കുളങ്ങൾ കുഴിച്ച് പ്രശസ്തനായ കർണാടകയുടെ “പോണ്ട് മാൻ”കാമഗൗഡക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ബെംഗളൂരു : മണ്ഡ്യ ജില്ലയിലെ ദാസനെദോഡി വില്ലേജിൽ പതിനാറോളം കുളങ്ങൾ സ്വയം കുഴിച്ച “പോണ്ട് മാൻ” എന്നറിയപ്പെടുന്ന കാമെഗൗഡക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. ദിവസങ്ങൾക്ക് മുൻപ് കാല് ഒടിഞ്ഞതിനെ തുടർന്ന് കുറച്ചു ദിവസങ്ങളായി അദ്ദേഹം സുഖമില്ലാതെ ഇരിക്കുകയായിരുന്നു എന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. അദ്ദേഹം ഇപ്പോൾ മാണ്ഡ്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ ആണ്. അസുഖം ബാധിച്ചതിന്റെ ഉറവിടം ഇത് വരെ ലഭ്യമായിട്ടില്ല. കാല് ഒടിഞ്ഞതിനെ തുടർന്ന് ചികിത്സക്കായി ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയതിനിടയിയിലോ അല്ലെങ്കിൽ ആശുപത്രിയിൽ നിന്നോ ആകാം ഇദ്ദേഹത്തിന് അസുഖം…

Read More

കൊറോണ: ഏതൊക്കെ ഭക്ഷണങ്ങളാണ് പ്രതിരോധശേഷി കൂട്ടുന്നതെന്ന് നോക്കാം…

ദിവസങ്ങൾ കഴിയുന്തോറും കോറോണ മഹാമാരി പടർന്നുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിനെ ചെറുക്കാൻ രോഗപ്രതിരോധശേഷി വളരെ പ്രധാനപ്പെട്ട ഒന്നാണ്. കാരണം കോറോണ വൈറസ് കൂടുതലും ആക്രമിക്കുന്നത് രോഗപ്രതിരോധ ശേഷി കുറവുള്ളവരെയാണ്. പോഷ​ക​ഗുണമുള്ള ഭക്ഷണം കഴിച്ച് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാവുന്നതാണ്. നാം കഴിക്കുന്ന ഭക്ഷണത്തിൽ നല്ല ശ്രദ്ധ ചെലുത്തണം.  വിറ്റാമിൻ എ, ഡി, സി, ഇ, ബി 6 തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ്  രോഗപ്രതിരോധശക്തി കൂട്ടാൻ നല്ലത്. അതിനായി പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. പൊതുവെ ഏതൊക്കെ ഭക്ഷണങ്ങളാണ് പ്രതിരോധശേഷി കൂട്ടുന്നതെന്ന് നമുക്ക് നോക്കാം. കർക്കിടക നാളിൽ ഔഷധക്കഞ്ഞി കഴിക്കുന്നത് പണ്ട്…

Read More

ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത;നഗരത്തിൽ നിന്നുള്ള ഈ ഹൈടെക്ക് തീവണ്ടി കേരളത്തിലേക്ക് നീട്ടിയേക്കും.

ബെംഗളൂരു : കോവിഡ് യാത്ര വിലക്കുകള്‍ക്കു ശേഷം തീവണ്ടി സര്‍വീസുകള്‍ പുന:രാരംഭിക്കുമ്പോള്‍ നഗരത്തിലെ മലയാളികളെ കാത്തിരിക്കുന്നത് ഒരു സന്തോഷ വാര്‍ത്ത‍ തന്നെയാണ്. ബെംഗളൂരു- കോയമ്പത്തൂർ ഡബിള്‍ ഡക്കര്‍ ട്രെയിന്‍ 22665-66 പാലക്കാട് വരെ നീട്ടിയേക്കും. ഈ തീവണ്ടി അടക്കം 12 എണ്ണം കേരളത്തിലേക്ക് നീട്ടാന്‍ ദക്ഷിണ റെയില്‍വേ ശുപാര്‍ശ ചെയ്തതായി ഒരു പ്രധാന മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. സ്ലീപ്പർ ഇല്ലാതെ മുഴുവന്‍ ഇരിക്കുന്ന സീറ്റുകള്‍ മാത്രമുള്ള ഡബിള്‍ ഡക്കര്‍ തീവണ്ടി രാത്രിയില്‍ സര്‍വീസ് നടത്താന്‍ സാധ്യത കുറവാണ്. http://h4k.d79.myftpupload.com/archives/18174 കോയമ്പത്തൂരില്‍ നിന്ന് രാവിലെ 05:45 ന്…

Read More

കാലവർഷം കനത്തു;സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : കാലവർഷം കനത്തതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഹാസന, കൊടുഗു, ശിവമൊഗ്ഗ, ചിക്കമഗളൂരു ജില്ലയിലാണ് ഇന്നും നാളെയും യെല്ലോ അലർട്ട് നിലവിലുള്ളത്. ഇന്ന് നഗരത്തിൽ ചെറിയ മഴക്ക് സാധ്യതയുണ്ട്. മെട്രോളജിക്കൽ വിഭാഗം ഡയറക്ടർ സി.എസ്.പാട്ടീൽ അറിയിച്ചതാണ് ഇക്കാര്യം. കർണാടകയുടെ തീരദേശ മേഖലകളിൽ ഇന്നും നാളെയും മഴക്ക് സാദ്ധ്യതയുണ്ട്. 24 ഓടെ മഴ കനക്കും. നാളെ മുതൽ 3 ദിവസത്തേക്ക് ,26 വരെ സംസ്ഥാനത്ത് എല്ലായിടങ്ങളിലും മഴക്ക് സാദ്ധ്യതയുണ്ട്.

Read More

മകന് കോവിഡ് ഭേദമായിട്ടും പ്രദേശവാസികൾ ഒറ്റപ്പെടുത്തി;സമ്മർദ്ദം സഹിക്കവയ്യാതെ പിതാവ് തൂങ്ങി മരിച്ചു.

ബെംഗളൂരു : യുദ്ധം രോഗിയോടല്ല രോഗത്തോടാണ് തുടങ്ങിയ സന്ദേശങ്ങൾ പ്രചരിക്കപ്പെടുമ്പോഴും കോവിഡ് ബാധിതനെ പല സമൂഹങ്ങളും മാനസികമായി അകറ്റി നിർത്തുന്നത് തുടരുമ്പോൾ ചിലർ ഇക്കാരണങ്ങളാൽ സ്വയം അവസാനിപ്പിക്കുന്നു. ദൊഡ്ഡ ബലാപുര സ്വദേശിയായ 48 വയസുകാരൻ ഹെസറഘട്ട തടാകക്കരയിൽ മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. രോഗം ഭേദമായ തൻ്റെ മകനെ വീട്ടിൽ സമ്പർക്ക രഹിത നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചിട്ടും പ്രദേശവാസികൾ എതിർപ്പുമായി മുന്നോട്ട് വന്നു. നാടുവിട്ടു പോകാനുള്ള സമ്മർദ്ദം വളരെ കൂടുതലാണ് എന്ന് സ്വന്തം മകളെ ഫോണിൽ വിളിച്ച് അറിയിച്ചതിന് ശേഷം അയാൾ…

Read More

രാത്രി നിരോധനാജ്ഞയും ഞായറാഴ്ച സമ്പൂർണ അടച്ചിടലും തുടരും; പ്രധാന മാർക്കറ്റുകൾ അടഞ്ഞു തന്നെ.

ബെംഗളൂരു : നഗരത്തിലെ 7 ദിവസത്തെ ലോക്ക് ഡൗൺ ഇന്നലെ പുലർച്ചയോടെ തീർന്നു എങ്കിലും രാത്രി സമയത്തുള്ള കർഫ്യൂ നില നിൽക്കും. രാത്രി 8 മുതൽ ആരംഭിച്ചിരുന്ന കർഫ്യൂ 9 മണി മുതൽ ആക്കി. ഞായറാഴ്ചകളിലെ സമ്പൂർണ അടച്ച് പൂട്ടൽ ഈ മാസം 31 വരെ തുടരും. ലോക്ക് ഡൗൺ തീർന്നു എങ്കിലും നഗരത്തിലെ പ്രധാന മാർക്കറ്റുകളായ കെ.ആർ.മാർക്കെറ്റ്, യശ്വന്ത്പുര, ചിക് പേട്ട്, എസ്.പി റോഡ് തുടങ്ങിയവ കുറച്ച് ദിവസത്തേക്ക് കൂടി അടഞ്ഞുകിടക്കുമെന്ന് ബി.ബി.എം.പി.കമ്മീഷണർ മഞ്ജുനാഥപ്രസാദ് അറിയിച്ചു.

Read More

കോവിഡ് ചികിൽസക്ക് ഒഴിവുള്ള കിടക്കകളുടെ എണ്ണം പ്രദർശിപ്പിക്കാത്ത 291 സ്വകാര്യ ആശുപത്രികൾക്ക് നോട്ടീസ്; 24 മണിക്കൂറിനുള്ളിൽ ചെയ്തില്ലെങ്കിൽ നിയമ നടപടി.

ബെംഗളൂരു : കോവിഡ് ലക്ഷണവുമായി എത്തുന്ന രോഗികൾക്ക് വ്യാപകമായി സ്വകാര്യ ആശുപത്രികൾ ചികിൽസ നിഷേധിക്കുന്നു എന്ന പരാതി നിലനിൽക്കെ കൂടുതൽ നടപടികളുമായി ബി.ബി.എം.പി. കോവിഡ് ചികിൽസക്കായി ഒഴിവുള്ള കിടക്കകളുടെ വിവരം പ്രദർശിപ്പിക്കാത്ത 291 സ്വകാര്യ ആശുപത്രികൾക്ക് നോട്ടീസ് നൽകി. 24 മണിക്കൂറിനുള്ളിൽ നിയമം നടപ്പാക്കിയില്ലെങ്കിൽ ശക്തമായ നിയമ നടപടികൾ മാനേജ്മെൻറുകൾക്ക് എതിരെ സ്വീകരിക്കുമെന്ന് ബി.ബി.എം.പി.കമ്മീഷണർ മഞ്ജുനാഥ പ്രസാദ് അറിയിച്ചു. കോവിഡ് ചികിൽസക്കായി മാറ്റി വച്ചിരിക്കുന്ന ഐ.സി.യു., വെൻ്റിലേറ്റർ തുടങ്ങിയവയുടെ കണക്കുകൾ ആശുപത്രി റിസപ്ഷനിൽ പ്രദർശിപ്പിക്കണം. സ്വകാര്യ ആശുപത്രികൾ 50% കിടക്കകകൾ കോവിഡ് ചികിൽസക്കായി നൽകണം…

Read More
Click Here to Follow Us