ബെംഗളൂരു: നഗരത്തിൽ കോവിഡ് കണ്ടെയിൻമെൻ്റ് സോണുക്കളുടെ എണ്ണത്തിൽ വൻ വൻധന.
ബി.ബി.എം.പി. പുറത്തുവിട്ട കണക്കനുസരിച്ച് 6160 ആക്റ്റീവ് കണ്ടെയിൻമെൻ്റ് സോണുകളാണ് നഗരത്തിലുള്ളത്.
രണ്ടാഴ്ചയ്ക്കിടെ 2000-ത്തോളം ആണ് വർദ്ധന.
ഈ മേഖലകളിൽ നിരീക്ഷണത്തിന് ബൂത്തുതല സമിതികളെയും നിരീക്ഷിച്ചിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നതിനും കർശന വിലക്കുണ്ട്.
ബെംഗളൂരു സൗത്തിലാണ് ഏറ്റവുംകൂടുതൽ കണ്ടെയിൻമെൻ്റ് സോണുകൾ ഉള്ളത്. 2014 എണ്ണം.
ഈസ്റ്റിൽ 1506-ഉം വെസ്റ്റിൽ 976-ഉം സോണുകളുണ്ട്.
ബൊമ്മനഹള്ളി (733), ആർ.ആർ. നഗർ (405), മഹാദേവപുര (358), യെലഹങ്ക (262), ദാസറഹള്ളി (103) എന്നിങ്ങനെയാണ് മറ്റു പ്രദേശങ്ങളിലെ എണ്ണം.
50-ലധികം സജീവ കേസുകളുള്ള 43 വാർഡുകളാണ് നഗരത്തിലുള്ളത്.