ബെംഗളൂരു : കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരേ ദിവസം 4500 കടന്നു;ഇന്ന് മരണം 93.
ഇന്ന് വൈകുന്നേരം കോവിഡ് പ്രതിരോധത്തിന്റെ ചുമതലയുള്ള മന്ത്രി ഡോ:കെ.സുധാകര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഇന്ന് കര്‍ണാടകയില്‍ 4537 പുതിയ കോവിഡ് കേസുകള്‍ ആണ് സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ഉണ്ടായ 93 മരണങ്ങളില്‍ 49 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്.
സംസ്ഥാനത്ത് ആകെ കോവിഡ് 1240 ആയി.
ബെംഗളൂരുവില്‍ ഇന്ന് 2125 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്ന് സംസ്ഥാനത്ത് 1018 പേര്‍ രോഗ മുക്തി നേടി,നഗരത്തില്‍ 250 പേര്‍ ആശുപത്രി വിട്ടു,ആകെ ആക്റ്റീവ് കേസുകള്‍ 36631 ആയി.
സംസ്ഥാനത്തെ ഇതുവരെയുള്ള രോഗികളുടെ എണ്ണം 59652 ആയി.
ഇന്ന് മാത്രം 34819 ടെസ്റ്റുകള്‍ നടത്തി.
ജില്ലതിരിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് പ്രത്യേക ബുള്ളറ്റിനിലൂടെ പുറത്ത് വിടും.
http://h4k.d79.myftpupload.com/covid-19
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.