രണ്ടിടങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ച രോഗിയുമായി എത്തിയ ആംബുലൻസിന് നേരെ കല്ലേറ്.

ബെംഗളൂരു: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് നാട്ടുകാർ തടയുകയും കല്ലെറിയുകയും ചെയ്തു. ബെംഗളൂരുവിലും കോലാറിലുമാണ് സംഭവം. കോലാർ ബംഗാർപേട്ടിൽ കോവിഡ് ബാധിച്ച് മരിച്ച 57-കാരന്റെ മൃതദേഹവുമായി ശ്മശാനത്തിലേക്ക് പോയ ആംബുലൻസിനു നേരെയാണ് കല്ലേറുണ്ടായത്. ആംബുലൻസ് തെരുവിലൂടെ പോയാൽ കോവിഡ് പടരുമെന്ന തെറ്റിദ്ധാരണയിൽ പ്രദേശവാസികൾ പ്രതിഷേധിക്കുകയായിരുന്നു. കുബാരപാളയ, ഗംഗമ്മപാളയ എന്നിവിടങ്ങളിലേ പ്രദേശവാസികൾ ആംബുലൻസിന് ശ്മശാനത്തിലേക്കുള്ള റോഡിലേക്ക് പോകാൻ കഴിയാത്ത തരത്തിൽ റോഡ് അടയ്ക്കുകയായിരുന്നു. തുടർന്ന് ആംബുലൻസിനുനേരെ കല്ലെറിയുകയും ചെയ്തു. പോലീസെത്തി ലാത്തിച്ചാർജ് നടത്തിയാണ് ആളുകളെ പിരിച്ചുവിട്ടത്. തുടർന്ന് ആംബുലൻസ് മറ്റൊരു റോഡിലൂടെ ശ്മശാനത്തിലെത്തി.…

Read More

160 കിടക്കകളോടെ കോവിഡ് കെയർ സെന്റർ എച്ച്.എ.എല്ലിൽ തയ്യാറായി.

ബെംഗളൂരു: സംസ്ഥാനത്ത്‌ കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് കൈത്താങ്ങായി എച് എ എലും. 160 ബെഡുകളോട് കൂടിയ കോവിഡ് കെയർ സെന്റർ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് ബി ബി എം പിക്ക് കൈമാറി. എച് എ എല്ലിന്റെ ഓൾഡ് എയർപോർട്ട് റോഡിൽ ഉള്ള ക്യാമ്പസിലാണ് കോവിഡ് കെയർ സെന്റെർ തയ്യാറാക്കിയിരിക്കുന്നത്.  എച് എ എൽ ക്യാമ്പസ്സിലെ ഗട്ടേജ് കൺവെൻഷൻ സെന്ററിൽ ഒരുക്കിയ കോവിഡ് കെയറിൽ ശുചിമുറികളും ആവശ്യമായ മറ്റ് അനുബന്ധ മുറികളും  ഒരുക്കിയിട്ടുണ്ട്  16 ദിവസത്തിലാണ് പ്രസ്തുത കോവിഡ് കെയർ സെന്റർ…

Read More

ഇന്ന് 115 മരണം;കര്‍ണാടകയില്‍ 3693 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : ഇന്ന് സംസ്ഥാനത്ത് 3693 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,കഴിഞ്ഞ 24 മണിക്കൂറില്‍ കര്‍ണാടകയില്‍ രേഖപ്പെടുത്തിയത് 115 മരണം. ഇന്ന് 6 മണിയോടെ മെഡിക്കല്‍ വിദ്യാഭ്യസ മന്ത്രിയും സംസ്ഥാനത്തെ കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഇന്‍ചാര്‍ജുമായ ഡോ: കെ.സുധാകര്‍ അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാനത്ത് ആക്റ്റീവ് കേസുകള്‍ 33205 ആയി,ഇന്ന് 1028 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ 950177 ശ്രവ സാമ്പിളുകള്‍ പരിശോധിച്ചു,ഇന്ന് മാത്രം 24700 പരിശോധനകളുടെ ഫലം ആണ് പുറത്ത് വന്നത്. ബെംഗളൂരുവില്‍ മാത്രം ഇന്ന് 2208 പേര്‍ക്ക് കോവിഡ് ഇന്ന്…

Read More

ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ഭാസ്കര്‍ റാവു ഹോം ക്വാറന്റൈനിൽ

ബെംഗളൂരു : ഡ്രൈവർക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ബെംഗളൂരു സിറ്റി  പോലീസ് കമ്മീഷണർ ഭാസ്കര്‍ റാവു ഹോം ക്വാറന്റൈനിൽ പോയി. ക്വാറന്റൈനിൽ പോകുന്ന വിവരം അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. “എന്റെ ഡ്രൈവർക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു.ഞാൻ സ്വമേധയായി 4 ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ പോയിരിക്കുകയാണ്.” എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തിങ്കളാഴ്ച വീണ്ടും കോവിഡ് ടെസ്റ്റ് ചെയ്യുമെന്നും മൂന്ന് മാസത്തിനുള്ളിൽ അഞ്ചാം പ്രാവശ്യമാണ് ടെസ്റ്റ് ചെയ്യാൻ പോകുന്നത് എന്നും അദ്ദേഹം അറിയിച്ചു . My driver is tested Corona positive, I…

Read More

ലോക്ക് ഡൌൺ നീട്ടുകയില്ലെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ

ബെംഗളൂരു: തലസ്ഥാന നഗരിയായ ബെംഗളൂരുവിലടക്കം കർണാടകയുടെ വിവിധ പ്രദേശങ്ങളിൽ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൌൺ മുൻപ് അറിയിച്ച തീയതികളിൽ നിന്നും  നീട്ടുകയില്ലെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അറിയിച്ചു.  മന്ത്രിമാരും എം പി മാരും മറ്റ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ലോക്ക് ഡൌൺ കോവിഡ് പ്രതിസന്ധിക് ഒരു പരിഹാരമല്ല എന്നും അതിനാൽ തന്നെ ലോക്ക് ഡൌൺ നീട്ടിവെക്കുകയില്ല എന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചു. ഈ ആഴ്ചയുടെ തുടക്കത്തിലും മുഖ്യമന്ത്രി പ്രസ്തുത കാര്യം അറിയിച്ചിരുന്നു. സംസ്ഥാനത്തെ കോവിഡ് 19…

Read More

ബെംഗളൂരുവിലെ എട്ട് സോണുകളിലായി ബി.ബി.എം.പി.ആന്റിജൻ ടെസ്റ്റ് തുടങ്ങി.

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികേ ബംഗളുരുവിലെ എട്ട് സോണുകളിലായി വെള്ളിയാഴ്ച റാപിഡ് ആന്റിജൻ ടെസ്റ്റുകൾ തുടങ്ങി.റാപിഡ് ആന്റിജൻ ടെസ്റ്റുകളുടെ ഉദ്ഘാടനം ബെംഗളൂരു മേയർ എം ഗൗതം കുമാർ ബി ബി എം പി ഹെഡ് ഓഫീസിൽ വെച് നിർവഹിച്ചു.  കണ്ടൈൻമെന്റ് സോണുകളിലും, ചേരിപ്രദേശങ്ങളിലും ഇൻഫ്ലുൻസ പോലുള്ള അസുഖവും സിവിയർ അക്യൂട്ട് റെസ്പറേറ്ററി ഇൻഫെക്ഷനും കൂടുതലായി റിപ്പോർട്ട് ചെയ്യപെട്ടിട്ടുള്ള സ്ഥലങ്ങളിലുമായിരിക്കും ടെസ്റ്റുകൾ നടത്തുക എന്ന് മേയർ അറിയിച്ചു. ബി ബി എം പി ഓലയുമായി സഹകരിച്ചായിരിക്കും കണ്ടൈൻമെന്റ് സോണുകളിൽ ടെസ്റ്റുകൾ നടത്തുന്നത് . ആർ…

Read More

തിരുപ്പതിയിൽ 200 കോടിയുടെ ഗസ്റ്റ് ഹൗസ് നിർമിക്കാനൊരുങ്ങി കർണാടക സർക്കാർ; പ്രതിഷേധവുമായി ജെ.ഡി.എസ്.

ബെം​ഗളുരു; സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആന്ധ്രപ്രദേശിലെ തിരുമലയിൽ 200 കോടിയുടെ ഗസ്റ്റ് ഹൗസ് നിർമിക്കാനൊരുങ്ങി കർണാടക സർക്കാർ. അവിടെയെത്തുന്ന തീർഥാടകർക്കുവേണ്ടി മൂന്നു ബ്ലോക്കുകളുള്ള ഗസ്റ്റ് ഹൗസാണ് നിർമിക്കുന്നത്. ഇത്തരത്തിൽ രണ്ടു ബെഡ്ഡുകൾ വീതമുള്ള 305 മുറികളും 12 ഡോർമറ്ററികളും 24 സ്യൂട്ടുകളും നാലു ഡബിൾ സ്യൂട്സുകളും ഗസ്റ്റ് ഹൗസിൽ ഉണ്ടാകും. ഒരേസമയം 1,005 തീർഥാടകർക്ക് കഴിയാനാകും. പാർക്കിങ് സൗകര്യവുമുണ്ടാകും. കർണാടക സർക്കാരിന്റെ ഏഴ് ഏക്കർ സ്ഥലത്താണ് ഗസ്റ്റ് ഹൗസ് നിർമിക്കുന്നത്. മുമ്പത്തെ കോൺഗ്രസ് – ജെ.ഡി.എസ്. സർക്കാർ 26 കോടി രൂപ ചെലവിൽ 70 മുറികളുള്ള…

Read More

ബ്രാഹ്മണ സമുദായത്തിന് ജാതി സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ്.

ബെം​ഗളുരു; ബ്രാഹ്മണ സമുദായത്തിന് ജാതി സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ് പുറത്ത്, ബ്രാഹ്മണ സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ജാതി, വരുമാന സർട്ടിഫിക്കറ്റ് നൽകാൻ കർണാടക സർക്കാർ ഉത്തരവിറക്കി. വർഷങ്ങളായി ജാതി, വരുമാനം തെളിയിക്കുന്നതിന് സർട്ടിഫിക്കറ്റ് നൽകാൻ തഹസിൽദാർമാർ തയ്യാറാകുന്നില്ലെന്ന പരാതിയെത്തുടർന്നാണ് സർക്കാർ നടപടി. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന മുന്നോക്ക വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ 10 ശതമാനം സംവരണം ഏർപ്പെടുത്തിയിരുന്നു. ഇത് സംസ്ഥാനത്തും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കർണാടക സംസ്ഥാന ബ്രാഹ്മണ വികസന ബോർഡ് സർക്കാർ രൂപവത്കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന…

Read More

ഡ്രൈവറില്ലാ കാറിന്റെ പരീക്ഷണ ഓട്ടം നടത്തി.

ബെം​ഗളുരു; ബെംഗളൂരുവിലെ ബി.ടി.ഐ-ഫ്ളുക്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനി ഡ്രൈവറില്ലാത്ത കാറിന്റെ പരീക്ഷണയോട്ടം നടത്തി. ബെംഗളൂരുവിലെ സംരംഭകനായ അശ്വിൻ മഹേഷാണ് ഡ്രൈവറില്ലാതെ നീങ്ങുന്ന കാറിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇത്തരത്തിൽ ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന മഹീന്ദ്രയുടെ കാറിലാണ് മാറ്റങ്ങൾ വരുത്തി പരീക്ഷണത്തിനായി ഉപയോഗിച്ചത്. സാധാരണ ഉപയോഗിക്കുന്ന കാർ കംപ്യൂട്ടറുമായി ബന്ധിപ്പിച്ച് ഡ്രൈവറില്ലാതെ നീങ്ങുന്ന വിധത്തിലാക്കുകയായിരുന്നു. പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വേറാണ് വാഹനത്തെ നിയന്ത്രിക്കുന്നത്. കൂടാതെ ക്യാമറകളും സെൻസറുകളും ഉപയോഗിച്ചാണ് ഡ്രൈവറില്ലാ കാർ സാധ്യമാക്കിയിട്ടുള്ളത്. പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിലാണെന്ന് കമ്പനി പ്രതിനിധി അംഗാദ് ഗാഡ്ഗിൽ വ്യക്തമാക്കുന്നത്.

Read More

കോവിഡ് പ്രതിരോധം വിമർശ‌നത്തിലേക്ക്; ബൂത്തുതല പ്രതിരോധസമിതികളിൽ 50 വയസ്സിന് മുകളിലുള്ളവരെ നിയോഗിക്കുന്നതായി ആരോപണം ശക്തം.

ബെം​ഗളുരു; 50 വയസുകഴിഞ്ഞവരെ ജോലിക്ക് നിയോ​ഗിക്കുന്നതായി ആരോപണം ശക്തമാകുന്നു, ജോലിയിൽനിന്ന് വിരമിച്ചവരെയും 50 വയസ്സിന് മുകളിൽ പ്രായമുള്ളവരെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതായി ആരോപണം. കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തുന്നതിനായി രൂപവത്‌കരിച്ച ബൂത്തുതല സമിതികളിലാണ് ഇവരെ ഉൾപ്പെടുത്തുന്നത്. രോഗം ഗുരുതരമാകാൻ ഏറ്റവും സാധ്യതകൂടുതലുള്ളവരാണ് 50 വയസ്സിന് മുകളിൽ പ്രായമുള്ളവരെന്ന് ആരോഗ്യവകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു.. എന്നാൽ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അതത് ബൂത്തിന്റെ ചുമതല വഹിച്ച ഉദ്യോഗസ്ഥർ കോവിഡ് ബൂത്തുതല കമ്മിറ്റിയിലും പ്രവർത്തിക്കണമെന്നാണ് സർക്കാരിന്റെ നിർദേശം. കൂടാതെ പ്രത്യേക സാഹചര്യമായതിനാൽ വിരമിച്ച ജീവനക്കാരും കമ്മിറ്റിയിലുണ്ടാകണമെന്നും നിർദേശമുണ്ടായിരുന്നു.…

Read More
Click Here to Follow Us