ബെംഗളുരു; വെപ്രാളത്തിൽ അളവില്ലാതെ മദ്യം വാങ്ങിക്കൂട്ടി ജനങ്ങൾ, ലോക്ഡൗൺ തുടങ്ങുന്നതിനുമുമ്പ് മദ്യം വാങ്ങാനുള്ള നെട്ടോട്ടത്തിൽ ചൊവ്വാഴ്ചമാത്രം കർണാടകത്തിൽ വിറ്റഴിഞ്ഞത് 410 കോടിയുടെ മദ്യം.
സാധാരണ ഒരു ദിവസമുണ്ടാകുന്ന കച്ചവടത്തെക്കാൾ 40 ശതമാനം കൂടുതലാണിത്. ബെംഗളൂരു, ദക്ഷിണ കന്നഡ, ധാർവാഡ് എന്നിവിടങ്ങളിൽമാത്രമാണ് ബുധനാഴ്ചമുതൽ ലോക്ഡൗൺ.
ഇവിടത്തെ മദ്യവിൽപ്പനയിലുണ്ടായ വർധനയാണ് സംസ്ഥാന ശരാശരിയിലും വർധനയുണ്ടാക്കിയത്.
വിൽപ്പനക്കാരുടെ കണക്കനുസരിച്ച് 4.9 ലക്ഷം ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 83,000 ലിറ്റർ ബിയറുമാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച വിറ്റത്.
ഒട്ടേറെ ചെറുമദ്യശാലകളിൽ സ്റ്റോക്ക് പൂർണമായി തീരുകയും ചെയ്തു. ജൂലായ് 22-ന് ശേഷവും ലോക്ഡൗൺ നീട്ടിയേക്കാമെന്ന അഭ്യൂഹവും മദ്യവിൽപ്പനയിൽ പ്രതിഫലിച്ചു.
വരുംദിവസങ്ങളിൽ ഇവ കരിഞ്ചന്തയിൽ വിൽപ്പന നടത്തുമോയെന്ന കാര്യത്തിൽ അധികൃതർക്ക് ആശങ്കയുണ്ട്.
കഴിഞ്ഞ ലോക്ഡൗണിൽ മദ്യം വൻതോതിൽ സംഭരിച്ചവർ നാലും അഞ്ചും ഇരട്ടിക്കാണ് വിറ്റഴിച്ചത്.
വരുംദിവസങ്ങളിൽ അനധികൃത മദ്യവിൽപ്പന തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസും എക്സൈസും അറിയിച്ചു.
കഴിഞ്ഞ ലോക്ഡൗണിൽ ചില മദ്യവിൽപ്പനശാലകൾ പിൻവാതിലൂടെ വിൽപ്പന നടത്തിയിരുന്നു. ലോക്ഡൗൺ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.