ബെംഗളുരു; മൃതദേഹം ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച് അധികൃതർ, കോവിഡ് ബാധിച്ചെന്ന് കരുതി മൃതദേഹത്തോട് ആരോഗ്യപ്രവര്‍ത്തകരുടെ അവഗണനയും ജാഗ്രതക്കുറവും.
ഹാവേരിയില്‍ മരിച്ച 45 കാരനെ പൊതിഞ്ഞുകെട്ടി മൂന്നുമണിക്കൂറോളം ബസ്സ്റ്റോപ്പില്‍ വെച്ചതിന്റെ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഹാവേരി റാണിബെന്നൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപത്തെ ബസ്സ്റ്റോപ്പിലാണ് പി.പി.ഇ കിറ്റില്‍ പൊതിഞ്ഞ മൃതദേഹം കിടത്തിയത്. ഒരാഴ്ചയായി പനിബാധിതനായിരുന്ന 45കാരന് റാണിബെന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
എന്നാൽ ജൂൺ 28 നാണ് ഇയാളുടെ സ്രവം പരിശോധനക്കെടുത്തത്. ഫലം വാങ്ങാൻ ശനിയാഴ്ച രാവിലെ പോയെങ്കിലും ലഭ്യമായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
തുടർന്ന് ആശുപത്രിക്ക് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുന്നതിനിടെ ഇയാൾ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു, തുടർന്ന് ആരോഗ്യപ്രവർത്തകരെത്തി മൃതദേഹം പി.പി.ഇ കിറ്റിൽ പൊതിഞ്ഞ് മോർച്ചറിയിലേക്ക് മാറ്റുന്നതിന് പകരം അവിടെത്തന്നെ ഉപേക്ഷിച്ച് പോകുകയായിരുന്നു.
തുടർന്ന് മൂന്നുമണിക്കൂറിന് ശേഷം സംസ്കാരത്തിന് കൊണ്ടുപോകാൻ വീണ്ടും ജീവനക്കാരെത്തുേമ്പാഴേക്കും സംഭവത്തിന്റെ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുെമന്നും ഹാവേരി ഡീഷനൽ ഡെപ്യൂട്ടി കമീഷണർ എസ്. യോഗീശ്വർ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.