ഞായറാഴ്ചയിലെ സമ്പൂർണ അടച്ചിടൽ ആഗസ്റ്റ് 2 വരെ തുടരും; നിർദ്ദേശങ്ങൾ ഇവയാണ്.

ബെംഗളൂരു : ജൂലൈ 5 മുതൽ ആഗസ്റ്റ് 2 വരെ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ.

നേരത്തെ തീരുമാനിച്ച വിവാഹ ചടങ്ങുകൾ പരമാവധി 50 പേരെ ഉൾപ്പെടുത്തി നടത്താം.

എന്നാൽ കണ്ടെയിൻമെൻ്റ് സോണുകളിൽ അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് ചീഫ് സെക്രട്ടറി ടി.എം.വിജയഭാസ്കർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

നിർദ്ദേശങ്ങൾ ഇവയാണ്:

  • രാത്രി 8 മുതൽ രാവിലെ 5 വരെ നിലനിൽക്കുന്ന നിരോധനാജ്ഞ കർശനമായി പാലിക്കണം.
  • വ്യാവസായിക യൂണിറ്റുകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും അവശ്യ സേവനങ്ങൾക്കും ചരക്കു നീക്കത്തിനും ഇളവുണ്ട്.
  • 10 വയസിന് താഴെയുള്ളവരും 65 വയസിന് മുകളിലുള്ളവരും ഗർഭിണികളും ചികിൽസാ ആവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്.
  • ട്രെയിൻ, ബസ്, വിമാനയാത്രക്കാർ രാത്രി ഇറങ്ങിയതിന് ശേഷം താമസസ്ഥലങ്ങളിലേക്ക് പോകുന്നതിന് കഴിയും എന്നാൽ തെളിവിനായി ടിക്കറ്റ് കരുതണം.
  • അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ടവ ഒഴികെയുള്ള സർക്കാർ, കോർപറേഷൻ, ബോർഡ് ഓഫീസുകൾക്ക് ജൂലൈ 10 മുതൽ ആഗസ്റ്റ് രണ്ടാം വാരം വരെ എല്ലാ ശനിയാഴ്ചയും അവധിയായിരിക്കും.
  • സ്കൂളുകൾ കോളേജുകൾ മറ്റ് വിദ്യാഭാസ സ്ഥാപനങ്ങൾ എന്നിവ ജൂലൈ 31 വരെ അടഞ്ഞു കിടക്കും.
  • കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് കീഴിലുള്ള പരിശീലന സ്ഥാപനങ്ങൾക്ക് 15 മുതൽ തുറന്ന് പ്രവർത്തിക്കാം.
  • സിനിമാ തീയേറ്റർ, ജിമ്മുകൾ, നീന്തൽകുളങ്ങൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, സ്പോർട്സ് കോംപ്ലക്സുകൾ, സാംസ്കാരിക-മത ചടങ്ങുകൾ എന്നിവക്ക് 31 വരെ വിലക്കുണ്ട്.
  • നമ്മ മെട്രോയും, രാജ്യാന്തര വിമാന സർവീസും 31 ശേഷം മാത്രം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us