ബെംഗളൂരു : ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ ക്വാറന്റീൻ ചട്ടം പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ ബിബിഎംപി 50 വിജിലൻസ് സ്ക്വാഡുകളെ രംഗത്തിറക്കി 15 പേർ വീതമാണ് ഓരോ സ്ക്വാഡിലുമുള്ളതെന്നും 24 മണിക്കൂറും ഇവർ നിരീക്ഷണം നടത്തുമെന്നും ബിബിഎംപി കമ്മിഷണർ ബി.എച്ച്.അനിൽകുമാർ പറഞ്ഞു. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമെത്തിയവരാണു സംസ്ഥാനത്തെ കോവിഡ് രോഗികളിൽ ഭൂരിപക്ഷവും. സേവന താൽപര്യമുള്ള പൗരന്മാരെ ഉൾപ്പെടുത്തി സിറ്റിസൻ ക്വാറന്റീൻ സ്ക്വാഡുകൾ രൂപീകരിക്കാനും ആരോഗ്യവകുപ്പിന് പരിപാടി ഉണ്ട്. പോളിങ് ബൂത്ത് തലത്തിൽ നിരീക്ഷണം വ്യാപിപ്പിക്കാനാണിത്. 300-400…
Read MoreMonth: June 2020
പി.യു.പരീക്ഷയെഴുതിയ ചില വിദ്യാർത്ഥികൾ ക്വാറൻറീനിൽ ആയതിനാൽ; എസ്.എസ്.എൽ.സി.പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾ ആശങ്കയിൽ.
ബെംഗളൂരു: വ്യാഴാഴ്ച നടന്ന രണ്ടാം വർഷ പ്രീ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് പരീക്ഷ എഴുതിയ 24 കുട്ടികളെ ഹോം ക്വാറന്റീനിലാക്കിയ സാഹചര്യത്തിൽ എസ് എസ് എൽ സി പരീക്ഷാർത്ഥികൾ ആശങ്കയിലാണ്. ജൂൺ 25 മുതലാണ് എസ് എസ് എൽ സി പരീക്ഷകൾ തുടങ്ങാനിരിക്കുന്നത്. ഒരു പരീക്ഷ മാത്രമാണ് പി യു വിൽ ബാക്കിയുണ്ടായിരുന്നത് എങ്കിൽ എസ് എസ് എൽ സി പരീക്ഷകൾ 10 ദിവസത്തോളം നീണ്ടു നിൽക്കുന്നതാണ് എന്നതാണ് കുട്ടികളെയും മാതാപിതാക്കളെയും ആശങ്കയിലാക്കുന്നത്. എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണവും പി…
Read Moreനഗരത്തിൽ രോഗികളുടെ എണ്ണം വർധിക്കുന്നു; ഇന്നലെ 138 പുതിയ കോവിഡ് രോഗികൾ;7 കോവിഡ് മരണം.
ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും ഉയരുന്നു . നഗരത്തിൽ ഇന്നലെ 7പേർ കോവിഡ് ബാധിച് മരിച്ചു. 138 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസത്തിൽ 100 ഇൽ ഏറെ പേർക് ബെംഗളൂരു നഗരത്തിൽ അസുഖം ബാധിക്കുന്നത്. ഇന്നലെ മരിച്ച 7 പേരിൽ ആറ് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടുന്നു. 78,72,58,50,54,69 പുരുഷന്മാരും 65 വയസുള്ള സ്ത്രീയുമാണ് ഇന്നലെ നഗരത്തിൽ മരിച്ചത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 59 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ…
Read Moreരോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു; കിദ്വായ് കാൻസർ സെൻ്ററിലെ ഡോക്ടർമാരും നഴ്‌സുമാരും ക്വാറന്റീനിൽ.
ബെംഗളൂരു: ഹൊസൂർ റോഡിലെ ഡയറി സർക്കിളിന് സമീപത്ത് ഉള്ള പ്രശസ്തമായ കാൻസർ ചികിൽസാ ആശുപത്രിയായ കിദ്വായ് കാൻസർ സെൻ്ററിൽ ചികിത്സയിൽ ഇരുന്ന അർബുദരോഗിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഡോക്ടർമാരെയും നഴ്‌സുമാരെയും ക്വാറന്റീനിലാക്കി. ആറു ഡോക്ടർമാരെയും രണ്ട് നഴ്‌സുമാരെയുമാണ് ക്വാറന്റീൻ ചെയ്തിരിക്കുന്നത്. യുവതിക്കൊപ്പം ഒരേ വാർഡിൽ കിടന്നിരുന്ന ഏഴു രോഗികളെ ഐസൊലേഷനിലേക്ക് മാറ്റുകയും ചെയ്തു. ഇവർക്ക്കെല്ലാവർക്കും കോവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവാണ്. ശസ്ത്രക്രിയക്കുമുൻപായി ബുധനാഴ്ചയാണ് യുവതിയെ കോവിഡ് പരിശോധനക്ക് വിധേയയാക്കിയത് .
Read Moreപി.യു.പരീക്ഷ എഴുതിയ 24 വിദ്യാർത്ഥികൾ ക്വാറന്റീനിൽ.
ബെംഗളൂരു : വ്യാഴാഴ്ച നടന്ന രണ്ടാം വർഷ പ്രീ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് പരീക്ഷ എഴുതിയ 24 കുട്ടികളെ ഹോം ക്വാറന്റീനിലാക്കി. പരീക്ഷ എഴുതിയ ഒരു കുട്ടിയുടെ അച്ഛന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇവരെ ക്വാറന്റീനിലാക്കിയത്. ജയനഗറിലെ പരീക്ഷ കേന്ദ്രത്തിൽ പരീക്ഷ എഴുതിയ കുട്ടിയുടെ അച്ഛന് ഇന്നലെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പ് ഡിപ്പാർട്മെന്റ് ഓഫ് പ്രീ യൂണിവേഴ്സിറ്റി എഡ്യൂക്കേഷനേ വിവരം അറിയിക്കുകയും. ഈ കുട്ടിയോടൊപ്പം ഒരേ ഹാളിൽ പരീക്ഷ എഴുതിയ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുകയും കുട്ടികളെ ഹോം ക്വാറന്റീനിൽ ആക്കുകയും ചെയ്തു.
Read Moreവർഷങ്ങളായി ഇന്റർപോൾ അന്വേഷിക്കുന്ന ജർമ്മൻ സ്വദേശി ബെംഗളുരുവിൽ പിടിയിൽ
ബെംഗളുരു; മുങ്ങി നടന്ന ജർമ്മൻ സ്വദേശി അറസ്റ്റിൽ, ഇന്റർപോൾ തിരയുന്ന ജർമൻ സ്വദേശിയെ ബെംഗളൂരു പോലീസ് പിടികൂടി. 2016 മുതൽ ബെംഗളൂരുവിന് സമീപത്തെ ഹുളിമംഗല ഗ്രാമത്തിൽ കഴിയുകയായിരുന്നു. ജർമ്മൻ സ്വദേശി അലക്സാണ്ടർ ബ്രൂനോ വെനട്ട് (55) ആണ് പിടിയിലായത്. ഇയാളുടെ വിസാ കാലാവധി കഴിഞ്ഞതായും പോലീസ് പറഞ്ഞു. മയക്കുമരുന്നുകേസിലും തട്ടിക്കൊണ്ടുപോകൽ കേസിലും ജർമനിയിൽ ഇയാൾക്കെതിരേ ഒട്ടേറെ കേസുകളുണ്ട്. 2016-ൽ പിടിയിലാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നത്. തുടർന്ന് ഇന്റർപോൾ അലക്സാണ്ടറിനെതിരേ റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിച്ചു, അലക്സാണ്ടർ ബെംഗളൂരുവിലുണ്ടെന്ന വിവരത്തെത്തുടർന്ന് സി.ബി.ഐ.യുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ്…
Read More“കൊള്ള”നിരക്ക് നൽകി നോർക്ക ഏർപ്പാടാക്കിയ തീവണ്ടിയിൽ യാത്ര ചെയ്ത യാത്രക്കാർക്ക് അധിക തുക തിരിച്ച് കിട്ടിയില്ല;പുതിയ തീവണ്ടിയെക്കുറിച്ച് ആർക്കും ഒരു വിവരവുമില്ല.
ബെംഗളൂരു : നോർക്ക വഴി റെജിസ്ട്രേഷൻ നടത്തി തിരുവനന്തപുരത്തേക്ക് തീവണ്ടിയിൽ യാത്ര ചെയ്തവരിൽ നിന്ന് കൊള്ള നിരക്കാണ് ഈടാക്കിയിരുന്നത്. എ.സി. ടിക്കറ്റ് നിരക്കായ ആയിരം രൂപയാണ് സിറ്റിംഗ് നോൺ എ.സി. തീവണ്ടിക്ക് ഈടാക്കിയത്. ഇതുവിവാദമായതോടെ പണം തിരികെ നൽകാൻ നോർക്ക തീരുമാനിച്ചിരുന്നു. യാത്രക്കാരിൽനിന്ന് വാങ്ങിയ തുക റെയിൽവേയ്ക്ക് നൽകുകയാണ് ചെയ്തത്. പണം തിരികെ ലഭിക്കാൻ റെയിൽവേയുമായി നോർക്ക അധികൃതർ സംസാരിച്ചുവരികയാണ് എന്നാണ് ഏറ്റവും പുതിയ വിവരം. എന്നാൽ അനുകൂലമായ മറുപടികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സൂചന. അതേസമയം പണംതിരികെ നൽകുന്നത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകളൊന്നും സർക്കാർ…
Read Moreകണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന;ആകെ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം 239 ആയി;പട്ടിക പ്രസിദ്ധീകരിക്കാതെ ബി.ബി.എം.പി.വാർ റൂം ബുള്ളറ്റിൻ.
ബെംഗളൂരു : നഗരത്തിൽ കണ്ടെയിൻ മെൻ്റ് സോണുകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന. രണ്ട് ദിവസം മുന്പ് 208 ഉണ്ടായിരുന്നതിൽ നിന്നും 18 ന് പ്രസിദ്ധീകരിച്ച ബി.ബി.എം.പി വാർ റൂം ബുള്ളറ്റിൻ 87 പ്രകാരം 31 എണ്ണം കൂടി 239 ആയി. ഒരു സ്ഥലത്ത് രോഗം സ്ഥിരീകരിച്ചാൽ അടുത്ത അവിടെ കണ്ടെയിൻ മെൻറ് സോൺ ആയി പ്രഖ്യാപിക്കും, അടുത്ത 28 ദിവസത്തിനുള്ളിൽ അവിടെ പുതിയ കോവിഡ് സ്ഥിരീകരണം ഉണ്ടായിട്ടില്ല എങ്കിൽ ഈ പട്ടികയിൽ നിന്ന് സ്ഥലത്തെ ഒഴിവാക്കും. മുൻപ് സ്ഥലങ്ങളുടെ പട്ടിക ബി.ബി.എം.പി റൂം ബുള്ളറ്റിനിൽ…
Read Moreസംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ;നിരക്ക് സർക്കാർ നിശ്ചയിച്ചു;മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി.
ബെംഗളൂരു: കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന തുടരുന്ന സാഹചര്യത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തി ചികിൽസാ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി മാറ്റിവെക്കാൻ ആവശ്യപ്പെടാനാണ് സർക്കാർ തീരുമാനം. ചികിത്സച്ചെലവ് സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. നഗരത്തിലെ പ്രധാന സർക്കാർ കോവിഡ് ആശുപത്രികളായ രാജീവ് ഗാന്ധി ചെസ്റ്റ് ഡിസീസിലും വിക്ടോറിയയിലും രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഇത്. ചികിത്സച്ചെലവ് സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങൾ ഇന്നലെ സർക്കാർ പുറത്തിറക്കി. സർക്കാർ നിയമിച്ച എട്ടംഗ വിദഗ്‌ധ സമിതിയാണ് പുതിയ…
Read Moreജീവനക്കാരിയുടെ ഭര്‍ത്താവിന് കോവിഡ് സ്ഥിരീകരിച്ചു;മുഖ്യമന്ത്രി യെദിയൂരപ്പയുടെ ഓഫീസ് താത്കാലികമായി അടച്ചു.
ബംഗളൂരു : ജീവനക്കാരിയുടെ ഭര്‍ത്താവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പയുടെ ഓഫീസായി പ്രവര്‍ത്തിച്ചുവന്ന ബംഗളൂരുവിലെ വീട് അടച്ചു . ശേഷാദ്രിപുരം കുമാരകൃപ റോഡിലെ കൃഷ്ണ എന്ന വീടിനോട് അനുബന്ധമായി പ്രവര്‍ത്തിച്ചുവന്ന ഓഫീസാണ് പൂട്ടിയത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിളിന്റെ ഭര്‍ത്താവിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി . ഒരു ദിവസത്തേക്കാണ് ഓഫീസ് അടച്ചത് . ഇതോടെ മുന്‍കൂട്ടി തീരുമാനിച്ചിരുന്ന മുഖ്യമന്ത്രിയുടെ പ്രധാനപ്പെട്ട യോഗങ്ങളെല്ലാം വിധാൻ സൗധയിലെ ഓഫീസിലേക്ക് മാറ്റി. ഇതേ റോഡിലുള്ള കാവേരി എന്ന മറ്റൊരു വസതിയിലാണ് മുഖ്യമന്ത്രി താമസിക്കുന്നത്…
Read More