ജീ​വ​ന​ക്കാ​രി​യു​ടെ ഭര്‍ത്താവിന് കോ​വി​ഡ് സ്ഥി​രീ​ക​രിച്ചു;മുഖ്യമന്ത്രി യെദിയൂരപ്പയുടെ ഓഫീസ് താത്കാലികമായി അടച്ചു.

ബം​ഗ​ളൂ​രു : ജീ​വ​ന​ക്കാ​രി​യു​ടെ ഭര്‍ത്താവിന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​ എ​സ് യെ​ദ്യൂ​ര​പ്പ​യു​ടെ ഓ​ഫീ​സാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്ന ബം​ഗ​ളൂ​രു​വി​ലെ വീ​ട് അ​ട​ച്ചു . ശേ​ഷാ​ദ്രി​പു​രം കു​മാ​ര​കൃ​പ റോ​ഡി​ലെ കൃ​ഷ്ണ എ​ന്ന വീ​ടി​നോ​ട് അ​നു​ബ​ന്ധ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്ന ഓ​ഫീ​സാ​ണ് പൂട്ടിയത്.

ഇ​വി​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ കോ​ണ്‍​സ്റ്റ​ബി​ളി​ന്‍റെ ഭ​ര്‍​ത്താ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി .

  ബെംഗളൂരു നിവാസികൾ ശ്രദ്ധിക്കുക; ബെംഗളൂരുവിൽ നാളെ മുതൽ ഹോട്ടലുകൾ അടച്ചിടും

ഒ​രു ദി​വ​സ​ത്തേ​ക്കാ​ണ് ഓ​ഫീ​സ് അ​ട​ച്ച​ത് . ഇ​തോ​ടെ മു​ന്‍​കൂ​ട്ടി തീ​രു​മാ​നി​ച്ചി​രു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട യോ​ഗ​ങ്ങ​ളെ​ല്ലാം വിധാൻ സൗധയിലെ ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി.

ഇ​തേ റോ​ഡി​ലു​ള്ള കാ​വേ​രി എ​ന്ന മ​റ്റൊ​രു വ​സ​തി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി താ​മ​സി​ക്കു​ന്ന​ത് . അ​തി​നാ​ല്‍ അ​ദ്ദേ​ഹം രോ​ഗ പക​ര്‍​ച്ച​യു​ടെ ആ​ശ​ങ്ക​യി​ല്‍​ നി​ന്ന് ഒ​ഴി​വാ​യി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിൻ ഭക്ഷണത്തിന് ഇനി 'ക്യു ആർ' സുരക്ഷ; ഗുണനിലവാരം ഉറപ്പാക്കാൻ റെയിൽവേയുടെ പുതിയ പരിഷ്കാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us