ബെംഗളൂരു: കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി ഡികെ സുധാകറിന്റെ ഭാര്യക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
മന്ത്രിയുടെ പിതാവിനെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മറ്റു കുടുംബാംഗങ്ങളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്.
മന്ത്രിയുടേയും രണ്ട് ആണ്മക്കളുടേയും കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്.
82 വയസുള്ള മന്ത്രിയുടെ പിതാവിന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ട്വിറ്ററിലൂടെ മന്ത്രി അറിയിച്ചതാണ് ഇക്കാര്യം.
പരിചാരകനില്‍ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Test results of our family members have come. Unfortunately, my wife and daughter have tested positive for #Covid19 and are undergoing treatment. My two sons and myself have tested negative. I am grateful to everyone for their best wishes and prayers.
— Dr Sudhakar K (@mla_sudhakar) June 23, 2020