ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും ഉയരുന്നു . നഗരത്തിൽ ഇന്നലെ 7പേർ കോവിഡ് ബാധിച് മരിച്ചു.
138 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസത്തിൽ 100 ഇൽ ഏറെ പേർക് ബെംഗളൂരു നഗരത്തിൽ അസുഖം ബാധിക്കുന്നത്.
ഇന്നലെ മരിച്ച 7 പേരിൽ ആറ് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടുന്നു. 78,72,58,50,54,69 പുരുഷന്മാരും 65 വയസുള്ള സ്ത്രീയുമാണ് ഇന്നലെ നഗരത്തിൽ മരിച്ചത്.
ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 59 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 33
പേരുടെ കോൺടാക്ട്
വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല .ട്രേസിങ്
നടന്നു കൊണ്ടിരിക്കുന്നു .
നഗരത്തിൽ ഇന്നലെ 34 പേർക്കാണ് ഇൻഫ്ലുൻസ ലൈക് ഇൽനെസ്സ് നേ തുടർന്ന് കോവിഡ് ടെസ്റ്റ്
ചെയ്യത് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്ത് .
സിവിയർ റെസ്പിറേറ്ററി അക്യൂട്ട് ഇൻഫെക്ഷൻ ബാധിച്ചു ചിത്സയിൽ ആയിരുന്ന 30 പേർക് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട് . എല്ലാരും നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ ആയിരുന്നു
ഇന്നലെ റിപ്പോർട്ട് ചെയ്‌ത പുതിയ കേസുകളിൽ 27 പേർക് മുൻപ് രോഗം സ്ഥിരീകരിച്ച
രോഗികളുമായുള്ള സമ്പർക്കത്തിൽ നിന്നാണ്
രോഗം പിടിപെട്ടിട്ടുള്ളത്. ഒരാൾ കണ്ടൈൻമെന്റ് സോണിൽ നിന്നുള്ള കോൺടാക്ട് ആണ്.
അസുഖം സ്ഥിരീകരിച്ചവരിൽ 9 പേർ അന്യസംസ്ഥാങ്ങളിൽ നിന്നും 4 പേർ അന്യ ജില്ലകളിൽ നിന്നും വന്നവരാണ്.
ഇതോടെ നഗരത്തിലെ
അകെ കോവിഡ് രോഗികളുടെ എണ്ണം
982 ആയി. 531 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത്. ഇന്നലെ 8 പേർ
രോഗമുക്തി നേടി. ഇതോടെ
രോഗമുക്തി നേടിയവരുടെ എണ്ണം 392 ആയി.
ബെംഗളൂരു ഗ്രാമജില്ലയിൽ ഇന്നലെ 4
കേസുകൾ റിപ്പോർട്ട്
ചെയ്തിട്ടുണ്ട്.