ബെംഗളുരു; സംസ്ഥാനത്ത് 5 ആം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്തരുതെന്ന് സർക്കാർ നിർദേശം നൽകിയിട്ടും അത് നഗ്നമായി ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് അധകൃതർ.
സർക്കാർ നിർദേശിച്ചിട്ടും പിന്നോട്ടില്ലാതെ സ്വകാര്യ സ്കൂളുകൾ, തിങ്കളാഴ്ചമുതൽ ക്ലാസുകൾ സാധാരണ പോലെ നടന്നുവെന്നാണ് റിപ്പോർട്ടുകൾ ലഭിച്ചിരിക്കുന്നത്.
കുഞ്ഞുകുട്ടികളടക്കം ഉള്ളവർ സ്‌ക്രീനിന് മുന്നിലിരിക്കുന്നത് കുട്ടികളുടെ മാനസിക- ശാരീരികാരോഗ്യത്തെ ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം പുറത്ത് വന്നത്.
ബെംഗളുരുവിൽ രണ്ടു ‘ദിവസത്തിനുള്ളിൽ മുഴുവൻ സ്കൂളുകൾക്കും വിജ്ഞാപനം അയയ്ക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു, സ്കൂളുകൾ ക്ലാസുകൾ തുടർച്ചയായി സംഘടിപ്പിക്കുന്നത് കാരണമാണ് സർക്കാർ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുന്നത്.
എന്നാൽ അതേ സമയം തന്നെ ഫീസ് പിരിക്കാനുള്ള സ്വകാര്യ സ്കൂളുകളുടെ തന്ത്രങ്ങളുടെ ഭാഗമാണ് ഓൺലൈൻ ക്ലാസുകൾ എന്നാരോപിച്ച് ഒരു വിഭാഗം രക്ഷിതാക്കൾ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
തുടർച്ചയായി സർക്കാർ നിർദേശങ്ങൾ ലംഘിച്ച് ക്ലാസ് നടത്തുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും രക്ഷിതാക്കൾ ആവശ്യപ്പെട്ടു കഴിയ്ഞ്ഞു.
ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ലഭിച്ചിട്ടില്ല എന്നായിരുന്നു ചില സ്കൂളുകൾ കാരണമായി പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ ഉത്തരവും പുറത്തിറങ്ങി.
എൽ.കെ.ജി മുതൽ 5 വരെ യുള്ള കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ഒഴിവാക്കുക മാത്രമല്ല 6-10 ക്ലാസിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസം സംബന്ധിച്ച മാർഗ്ഗ നിർദ്ദേശം തയ്യാറാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് 11 അംഗ വിദഗ്ദ സമിതിയെ നിയമിക്കുകയും ചെയ്തു.ഇവർ 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.