ബെംഗളൂരു: വിമാനയാത്രാക്കൂലി താങ്ങാൻ കഴിയാത്തവർ സ്വന്തമായി വാഹനമില്ലാത്തവർ ടാക്സിക്ക് വേണ്ട തുക നൽകാൻ കഴിയാത്തവർ ആയ പാവങ്ങൾക്ക് സ്വന്തം നാട്ടിലേക്ക് പോകാൻ നിലവിൽ സംസ്ഥാനാന്തര യാത്രക്ക് സാഹചര്യങ്ങൾ വളരെ കുറവാണ്.
ഏതാനും ചില തീവണ്ടികൾ മാത്രമാണ് ലോക്ക് ഡൗണിന് ശേഷം സർവ്വീസ് പുന:രാരംഭിച്ചിട്ടുള്ളു. ഈ സാഹചര്യത്തിലാണ് 500 ൽ അധികം ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ കർണാടക ആർ ടി.സി തങ്ങളുടെ യാത്രക്കാരോട് ഉള്ള പ്രതിബന്ധതയുമായി മുന്നോട്ട് വരുന്നത്.
ലോക്ഡൗണിനുശേഷം ആന്ധ്രപ്രദേശിലേക്ക് കർണാടക ആർ.ടി.സി. സർവീസ് പുനരാരംഭിക്കുകയാണ്.
ഈ മാസം 17 മുതൽ ഘട്ടംഘട്ടമായി സർവീസ് പുനരാരംഭിക്കാനാണ് തീരുമാനം.
നോൺ എ.സി. ബസുകളായിരിക്കും ആദ്യഘട്ടത്തിൽ സർവീസ് നടത്തുക.
കെ.എസ്.ആർ.ടി.സി. വെബ്സൈറ്റ് വഴിയും റിസർവേഷൻ കൗണ്ടറുകളിലൂടെയും യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ഉറപ്പാക്കാം.
നഗരത്തിൽ നിന്ന് ആദ്യഘട്ടത്തിൽ വിജയവാഡ,തിരുപ്പതി, നെല്ലൂർ,ചിറ്റൂർ, കദ്രി,അനന്തപുർ, ഹിന്ദുപുർ, പുട്ടപർത്തി, കല്യാണദുർഗ, റായദുർഗ, കടപ്പ, പ്രൊഡത്തുർ, മന്ത്രാലയ, മദനപള്ളി, നെല്ലൂർ എന്നിവിടങ്ങളിലേക്കാണ് സർവീസ്.
ഉത്തര കർണാടകയിലെ ബെള്ളാരിയിൽ നിന്ന് വിജയവാഡ, അനന്തപുർ, കർണൂൽ, മന്ത്രാലയ എന്നിവിടങ്ങളിലേക്കും
റായ്ച്ചൂരിൽ നിന്ന് മന്ത്രാലയയിലേക്കും ഷഹ്പുരിൽനിന്ന് മന്ത്രാലയ,കർണൂൽ എന്നിവിടങ്ങളിലേക്കുമാണ് സർവീസ്.
കേരളത്തിലേക്ക് സർവീസ് നടത്താൻ കർണാടക ആർ.ടി.സി.യുടെ ശ്രമം തുടരുന്നുണ്ടെങ്കിലും ഇതുവരെ ഫലം ലഭിച്ചിട്ടില്ല.
സർവീസ് നടത്താൻ ഉള്ള പ്രതിബന്ധങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് കർണാടക സർക്കാർ കേരള ഗതാഗതവകുപ്പ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
കേരളം അനുമതി നൽകിയാൽ ഉടൻ തന്നെ സർവീസ് പുന:രാരംഭിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.