ബെംഗളൂരു :കര്‍ണാടക സര്‍ക്കാരിന്റെ ആരോഗ്യ കുടുംബ ക്ഷേമ കാര്യാ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ നിര്‍ദേശ പ്രകാരം നാളെ മുതല്‍ സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്ന പ്രൊട്ടോക്കോളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്ന എല്ലാവരും നിര്‍ബന്ധമായും സേവ സിന്ധു പോര്‍ട്ടലില്‍ റജിസ്റ്റെര്‍ ചെയ്തിരിക്കണം.
പേര് ,മൊബൈല്‍ നമ്പര്‍,മേല്‍ വിലാസം എന്നിവ നല്‍കിയിരിക്കണം.
എന്നാല്‍ അപ്പ്രൂവല്‍ ആവശ്യമില്ല.
കുടുംബംഗങ്ങള്‍ അല്ല എങ്കില്‍ ഒരേ മൊബൈല്‍ നമ്പര്‍ വച്ച് ഒന്നില്‍ അധികം റെജിസ്ട്രേഷന് അനുവദിക്കില്ല.
ബിസിനെസ് ആവശ്യവുമായി സംസ്ഥാനത്ത് എത്തുന്നവര്‍ ഇവിടെ ആരെയാണ് സന്ദര്‍ശിക്കുന്നത് എന്നാ മുഴുവന്‍ വിവരങ്ങളും നല്‍കണം.
കര്‍ണാടകയിലൂടെ മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ പുറത്തേക്ക് പോകുന്ന ചെക്ക് പോസ്റ്റിന്റെ വിവരങ്ങള്‍ നല്‍കണം.
സംസ്ഥാനത്തേക്ക് വരുന്ന എല്ലാവരെയും ആരോഗ്യ പരിശോധനക്ക് വിധേയരാക്കും.
അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ ,വിമാന താവളങ്ങള്‍ ,റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും.
ക്വാറന്റീന് വ്യവസ്ഥകള്‍ പ്രകാരം 14 ദിവസത്തേക്ക് കയ്യില്‍ സ്റ്റാമ്പ് അടിക്കും.
ക്വറന്റീന്‍ വ്യവസ്ഥകള്‍ താഴെ വായിക്കാം..
എല്ലാ സംസ്ഥാനത്ത് നിന്ന് വരുന്ന ആളുകള്‍ക്കും ഇത് ബാധകം.
കൊവിഡ് ലക്ഷണം ഉള്ള ആളുകളെ 7 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വറന്റീനിൽ അയക്കും,പിന്നീടു ഏഴു ദിവസം ഹോം ക്വാവാറൻറീൻ.
ടെസ്റ്റ് ചെയ്തു നോക്കി പോസിറ്റീവ് ആണെങ്കില്‍ ആശുപത്രിയിലേക്കും നെഗറ്റീവ് ആണെങ്കില്‍ പിന്നീടു ടെസ്റ്റ് ആവശ്യമില്ല.
മഹാരാഷ്ട്രയില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍ നിർദ്ദേശിച്ചിട്ടുണ്ട്.
മറ്റു സംസ്ഥാനത്ത് നിന്ന് വരുന്നവരെ 14 ദിവസം ഹോം ക്വാറന്റീനില്‍ വിടും,ഹോം ക്വാറന്റീന് സമയത്ത് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ ടെസ്റ്റ് നടത്തും.
വീട്ടില്‍ ക്വാറന്റീന് ചെയ്യാന്‍ പറ്റിയ സാഹചര്യം ഇല്ലാത്ത കുടുംബങ്ങള്‍ ആണെങ്കിലോ ചേരിയില്‍ താമസിക്കുന്നവര്‍ ആണെങ്കിലോ അവരെ ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീനിൽ ആക്കും.
ബിസിനസ് ആവശ്യവുമായി സംസ്ഥാനത്തേക്ക് വരുന്ന ആള് ഏഴു ദിവസത്തിന് ഉള്ളില്‍ തിരിച്ചു പോകും എന്നാ തെളിവായി ട്രെയിന്‍ /വിമാന ടിക്കറ്റ് കാണിക്കണം.
കര്‍ണാടകയിലൂടെ യാത്ര ചെയ്യുന്നവര്‍ ഒരു ദിവസത്തിന് ഉള്ളില്‍ യാത്ര ചെയ്യാന്‍ ഉള്ള ട്രെയിന്‍ /വിമാന കാണിക്കണം,റോഡില്‍ ആണ് യാത്രഎങ്കില്‍ ട്രാന്‍സിറ്റ് ട്രാവലർ സ്റ്റാമ്പ് കയ്യില്‍ പതിപ്പിക്കും.
ഓർഡറിൻ്റെ കോപ്പി താഴെ..