ബെംഗളൂരു : നഗരത്തിലെ കണ്ടൈൻമെന്റ് ആൻഡ് ബഫർ സോണുകളുടെ ദൂര പരിധി പുതുക്കി നിശ്ചയിച്ചു . ഇത് സംബന്ധിച്ച് ഫാമിലി ആൻഡ് വെൽഫെയർ ഡിപ്പാർട്മെന്റ് വെള്ളിയാഴ്ച പുറത്തിറക്കിയ സർക്കുലറിൽ ആണ് ദൂര പരിധി വെട്ടിക്കുറച്ചതായി അറിയിച്ചത് . കോവിഡ് 19 സ്ഥിരീകരിച്ച രോഗിയുടെ വീടിനു 100 മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശം മുഴുവൻ കണ്ടൈൻമെന്റ് സോൺ ആയാണ് ഇതുവരെ പരിഗണിച്ചിരുന്നത്. ഈ രീതി മാറ്റി രോഗിയുടെ വീടിനു കാഴ്ചവട്ടത്തിൽ ഉള്ള ഒരു ചെറിയ പ്രദേശം മാത്രമാണ് ഇനി മുതൽ കണ്ടൈൻമെന്റ് സോൺ ആയി പരിഗണിക്കുന്നത്…
Read MoreDay: 24 May 2020
ഈവനിംഗ് ബുള്ളറ്റിൻ:പുതിയ കോവിഡ് രോഗബാധിതരുടെ എണ്ണം130;ആകെ രോഗ ബാധിതരുടെ എണ്ണം 2089 ആയി.
ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് കർണാടക ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ കോവിഡ് രോഗികളുടെ എണ്ണം 130. ഇതിൽ 105 പേരും അന്യസംസ്ഥാനത്ത് നിന്ന് എത്തിയവരാണ്. ഇന്ന് 46 പേർ ആശുപത്രി വിട്ടു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 2089 ആയി. ഇതിൽ 654 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.42 പേർ മരിച്ചു.1391 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നു. ജില്ലാ അടിസ്ഥാനത്തിലുള്ള രോഗികളുടെ വിശദവിവരം താഴെ. ഇതുവരെയുള്ള കർണാടക കോവിഡ് അപ്ഡേറ്റിന് പ്രത്യേക പേജ് സന്ദർശിക്കുക. http://h4k.d79.myftpupload.com/covid-19
Read Moreഇന്നലെ കേരളത്തിലേക്ക് തിരിച്ച ശ്രമിക്ക് ട്രെയിനിൽ യാത്ര ചെയ്ത 19 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടത്തി;ഇവരെ ചികിൽസക്കായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ബെംഗളൂരു : ഇന്നലെ നഗരത്തിൽ നിന്ന് യാത്ര തിരിച്ച് ഇന്ന് രാവിലെ 9 മണിക്ക് എറണാകുളത്തെത്തിയ ബെംഗളൂരു – തിരുവനന്തപുരം പ്രത്യേക തീവണ്ടിയിലെ യാത്രക്കാരിൽ 19 പേർക്ക് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 267 യാത്രക്കാരാണ് എറണാകുളത്ത് ഇറങ്ങിയത്. ഇതിൽ 137 പേർ പുരുഷൻമാരും 130 പേർ സ്ത്രീകളുമാണ്. യാത്രക്കാരിൽ 19 പേരെ വിവിധ ആശുപത്രികളിൽ ചികിത്സക്കായി അയച്ചു. കളമശ്ശേരി മെഡിക്കൽ കോളേജ് – 6 മുവ്വാറ്റുപുഴ ജനറൽ ആശുപത്രി – 6 കോട്ടയം മെഡിക്കൽ കോളേജ് – 2…
Read Moreമിഡ് ഡേ ബുള്ളറ്റിൻ:കർണാടകയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 2000 കടന്നു.
ബെംഗളൂരു : കർണാടകയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 2000 കടന്നു. ഇന്ന് ഉച്ചക്ക് 12 മണിക്ക് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം ആകെ രോഗ ബാധിതരുടെ എണ്ണം 2056 ആയി. ഇന്നലെ വൈകുന്നേരം 5 മണി മുതൽ ഇന്ന് ഉച്ചവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 97 ആണ്. ചിക്കബല്ലാപുര 26, ഉഡുപ്പി 18, ദാവനഗെരെ 4, കലബുറഗി 6, തുമക്കുരു 2, യാദഗിരി 6, ഹാസന 14, മണ്ഡ്യ 15, ഉത്തര കന്നഡ 2, ദക്ഷിണ കന്നഡ 1 ,കൊടുഗു 1,…
Read Moreയാത്രക്കാരുടെ ദുരവസ്ഥ തീരുന്നില്ല;ഇന്നലെ ശ്രമിക്ക് ട്രെയിനിൽ യാത്ര ചെയ്ത യാത്രക്കാർ മലപ്പുറത്ത് കുടുങ്ങി;കാസർകോട്, കണ്ണൂർ, കോഴിക്കോട് പോകേണ്ട യാത്രികർക്കാണ് മലപ്പുറത്ത് പ്രതിഷേധിക്കേണ്ടി വന്നത്.
ബെംഗളൂരു : ഇന്നലെ നഗരത്തിൽ നിന്ന് യാത്ര ആരംഭിച്ച ഒരു വിഭാഗം യാത്രക്കാരുടെ ദുരവസ്ഥ ഇനിയും തുടരുന്നു. 8 മണിക്കുള്ള യാത്രക്ക് ഉച്ചക്ക് 12 മണിക്ക് പാലസ് ഗ്രൗണ്ടിൽ എത്തേണ്ടി വന്നതും മണിക്കൂറുകളോളം കാത്തിരുന്നതിന്ന് ശേഷം 10:30 യോടെ തീവണ്ടി യാത്ര തുടങ്ങിയ കാര്യം ഞങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. സിറ്റിംഗ് ട്രെയിനിൽ യാത്ര ചെയ്ത ഇവരിൽ ചിലർ മലബാർ ഭാഗത്തേക്ക് പോകേണ്ടവരായിരുന്നു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ഭാഗത്തേക്ക് പോകേണ്ടവർ തൃശ്ശൂരിൽ ഇറങ്ങുകയും അവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസ് ഏർപ്പെടുത്തും എന്നായിരുന്നു അറിയിപ്പ്. ഇതു…
Read Moreഡൽഹിയിൽ നിന്ന് 975 രൂപ;ബെംഗളൂരുവിൽ നിന്ന് 1000 രൂപ;കൊള്ള നിരക്ക് ഈടാക്കി നോർക്ക;അധിക ടിക്കറ്റ് ചാർജ്ജ് തിരിച്ച് നൽകും.
ബെംഗളൂരു : ബെംഗളുരു-തിരുവനന്തപുരം സ്പെഷൽ ട്രെയിനിൽ യാത്ര ചെയ്യാൻ നോർക്ക 1000 രൂപ ഈടാക്കിയതു വിവാദമായതോ ടെ പണം തിരികെ നൽകുമെന്നു അധികൃതർ. ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്ത ട്രെയിനിൻ്റെ സ്ലീപ്പർ ടിക്കറ്റ് നിരക്ക് 975 രൂപയായിരുന്നു. നോൺ എസി ചെയർ കാർ കോച്ചിൽ യാത്ര ചെയ്യാൻ എസി ട്രെയിനിന്റെ നിരക്കാണ് നോർക്ക, യാത്രക്കാരിൽ നിന്ന് ഈടാക്കിയത്. അധികമായി വാങ്ങിയ തുക യാത്രക്കാർക്കു തിരികെ നൽകുമെന്നു കാണിച്ചു നോർക്ക എല്ലാ യാത്രക്കാർക്കും എസ്എംഎസ് അയച്ചു. ക്ലെയിം ഫോം ജൂൺ ഒന്നിന് ശേഷം നോർക്ക…
Read Moreപെരുന്നാൾ ആഘോഷവും നിസ്കാരവും കരുതലോടെ നിർവ്വഹിക്കണം എം.എം.എ
ബെംഗളൂരു : കൊറോണ വ്യാപനം തടയുകയെന്ന ലക്ഷ്യം മുൻനിർത്തി സർക്കാർ നിർദ്ദേശിച്ച നിബന്ധനകൾ പൂർണ്ണമായും പാലിച്ചുവേണം പെരുന്നാൾ ആഘോഷിക്കേണ്ടതെന്നും വിശുദ്ധ റമളാനിൽ തറാവീഹും മറ്റ് ആരാധനാ കർമ്മങ്ങളും വീടുകളിൽ വെച്ച് നിർവ്വഹിച്ചതു പോലെ കരുതി വേണം നിർവ്വഹിക്കേണ്ടതെന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ: എൻ.എ മുഹമ്മദും ജനറൽ സെക്രട്ടറി ടി.സി.സിറാജും അഭ്യർത്ഥിച്ചു. സാഹചര്യങ്ങളുടെ സമ്മർദ്ധങ്ങളെ അതിജീവിക്കാൻ ഗുണകരമായ മാർഗ്ഗങ്ങളാണ് ഉപയോഗപ്പെടുത്തേണ്ടത്. സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി ആഘോഷങ്ങളെ ലഘൂകരിക്കുകയും വിവേഗത്തോടെ നിർവ്വഹിക്കാൻ സന്നദ്ധരാവുകയും വേണമെന്നും അവർ പറഞ്ഞു.
Read Moreകർണാടക-കേരള സർക്കാറുകളുടേയും നോർക്ക- മലയാളം മിഷൻ്റെയും മലയാളി സംഘടനകളുടെയും കൂട്ടായ ശ്രമങ്ങൾക്ക് ശുഭ പരിസമാപ്തി;1500 ഓളം മലയാളികളേയും വഹിച്ചുകൊണ്ടുള്ള ആദ്യ ശ്രമിക്ക് ട്രെയിൻ കേരളത്തിലേക്ക് പുറപ്പെട്ടു.
ബെംഗളൂരു : കേരള-കർണാടക സർക്കാറിൻ്റേയും നോർക്ക- മലയാളം മിഷൻ തുടങ്ങിയ സ്ഥാപനങ്ങളുടേയും നഗരത്തിലെ മലയാളി സംഘടനകളുടെയും കൃത്യമായ ഇടപെടലിൻ്റെ ഫലമായി നഗരത്തിൽ നിന്നുള്ള ആദ്യ ശ്രമിക്ക് ട്രെയിൻ ഇന്നലെ രാത്രി 10:30 യോടെ കേരളത്തിലേക്ക് തിരിച്ചു. ലോക്ക് ഡൗൺ തുടങ്ങിയതിന് ശേഷം ആഴ്ച്ചകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആണ് ആദ്യ തീവണ്ടി നാട്ടിലേക്ക് പുറപ്പെട്ടത്. 1500 ഓളം യാത്രക്കാർ ഈ ട്രെയിനിൽ നാട്ടിലേക്ക് തിരിച്ചു. 1000 രൂപ നൽകി നോർക്ക വെബ് സൈറ്റിലൂടെ പ്രീ ബുക്കിംഗ് നടത്തിയ യാത്രക്കാർ ഇന്നലെ 12 മണിയോടെ അവരോട് ആവശ്യപ്പെട്ടിരുന്ന…
Read More