ബെംഗളൂരു : ലോക്ക് ഡൗണിനു ശേഷം എല്ലാ ഇടപാടുകളും കറൻസി രഹിതമാക്കാനൊരുങ്ങി, ബെംഗളൂരു മെട്രൊപൊളിറ്റൻ ട്രാൻസ്പോർട് കോർപറേഷൻ (ബി.എം.ടി.സി).
സാധാരണ ടിക്കറ്റുകലും ദിവസ പാസും ഇനി മുതൽ ഉണ്ടായിരിക്കില്ല. ശാരീരിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
വീക്ക്ലി മന്തിലി പാസുകൾ ബസ് സ്റ്റേഷനുകൾ വഴി യാത്രക്കാർക് ലഭ്യമാക്കുന്നതാണ്. ഒറ്റ യാത്രകൾക്ക് ഗൂഗിൾപേ , പേ.ടി.എം മുതലായ ഇ വാലറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാവുന്നതാണ് . ക്യു ആർ കോഡുകൾ ബസുകളിൽ പ്രദർശിപ്പിക്കും .
കൊറോണ വൈറസ് പടരാതെ പ്രതിരോധിക്കുക എന്നതാണ് ഈ പുതിയ പ്രവർത്തന നടപടിക്രമങ്ങൾ കൊണ്ട് ലക്ഷ്യമാക്കുന്നത് എന്ന് ബി എം ടി സി മാനേജിങ് ഡയറക്ടർ സി ശിഖ അറിയിച്ചു .
തുടക്കത്തിൽ നോൺ ഏ സി ബസുകൾ ആണ് നിരത്തിൽ ഇറക്കുന്നത് . കൃത്യമായ ശാരീരിക അകലം പാലിച്ചുകൊണ്ടാകും സെർവീസുകകൾ നടത്തുക. ഓരോ ഡിപ്പോകളിലും തെർമൽ സ്കാനിംഗ് സൗകര്യം ഒരുക്കുന്നതാണ് .
ജീവനക്കാർക്ക് വൈദ്യ പരിശോധന നടത്തുന്നതോടൊപ്പം എല്ലാവർക്കും മാസ്കും കയ്യുറകളും നിർബന്ധമാക്കുന്നതാണ് .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.